സ്വന്തം ലേഖകന്‍: ശൈത്യത്തില്‍ വിറങ്ങലിച്ച് സൈബീരിയ; താപനില പൂജ്യത്തിനു താഴെ 62 ഡിഗ്രിയിലേക്ക് കൂപ്പുകുത്തി. ലോകത്തെ ഏറ്റവും ശൈത്യമേറിയ പ്രദേശങ്ങളില്‍ ഒന്നായ സൈബീരിയയിലെ ഒയ്മ്യാകോണ്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രി. ഒപ്പം കണ്‍പീലികളില്‍ മഞ്ഞുറഞ്ഞതിന്റെ ചിത്രങ്ങള്‍ സഞ്ചാരികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. ഒയ്മ്യാകോണ്‍ സഞ്ചാരികളടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. എന്നാല്‍, താപനില –67 ഡിഗ്രിയായി …
സ്വന്തം ലേഖകന്‍: ചിലിയില്‍ മാപ്പുചെ ആദിവാസികളുടെ കലാപം വ്യാപിക്കുന്നു; കത്തോലിക്കാ ദേവാലയവും മൂന്ന് ഹെലികോപ്റ്ററുകളും തീയിട്ടു; സമാധാനം പാലിക്കണമെന്ന് കലാപകാരികളോട് മാര്‍പാപ്പ. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അരുകാനിയ മേഖലയില്‍ മാര്‍പാപ്പ എത്തുന്നതിനു തൊട്ടുമുന്പ് അക്രമികള്‍ ഒരു കത്തോലിക്കാ ദേവാലയവും വനംവകുപ്പിന്റെ മൂന്നു ഹെലികോപ്റ്ററുകളും അഗ്‌നിക്കിരയാക്കി. കൊള്ളിപ്പുള്ളി നഗരത്തിലെ ദേവാലയവും സ്‌കൂളുമാണു കത്തിച്ചത്. കുരാനിലഹു നഗരത്തില്‍ മൂന്നു ഹെലികോപ്റ്ററുകളും …
സ്വന്തം ലേഖകന്‍: ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലെ ഇടയിലുള്ള മഞ്ഞ് ശീതകാല ഒളിമ്പിക്‌സില്‍ ഉരുകും; വനിതകളുടെ ഐസ് ഹോക്കിയില്‍ ഇരു രാജ്യങ്ങളും ഒറ്റ ടീം. അടുത്ത മാസം നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലെ വനിതകളുടെ ഐസ് ഹോക്കി മത്സരത്തില്‍ ഒറ്റ ടീമായി ഇറങ്ങാന്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്നു തീരുമാനമായി. ഇതിന്‍ പ്രകാരം ഉത്തര കൊറിയയില്‍നിന്നും …
സ്വന്തം ലേഖകന്‍: ഒറ്റപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ ‘ലോണ്‍ലിനെസ്’ വകുപ്പും മന്ത്രിയുമായി ബ്രിട്ടന്‍. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ‘ലോണ്‍ലിനെസ്’ വകുപ്പിന് ബ്രിട്ടന്‍ രൂപം നല്‍കി. നിലവില്‍ സ്‌പോര്‍ട്‌സ്‌സിവില്‍ സൊസൈറ്റി വകുപ്പു മന്ത്രി ട്രേസി ക്രൗച്ചിനാണ് ‘ലോണ്‍ലിനെസ്സ്’ വകുപ്പിന്റെ ചുമതല. യുവാക്കളും പ്രായമായവരും ഉള്‍പ്പെടെ 90 ലക്ഷത്തോളം ആളുകള്‍ സമൂഹവുമായി ദിവസങ്ങളും ആഴ്ചകളോളവും ബന്ധമില്ലാതെ കഴിയുന്നെന്നാണ് …
സ്വന്തം ലേഖകന്‍: തന്നെ കുരുക്കാന്‍ പ്രധാനമന്ത്രി മോദി നീക്കം നടത്തിയെന്ന സൂചന നല്‍കി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ബി.ജെ.പി.സര്‍ക്കാരിന് വീണ്ടും തലവേദന സൃഷ്ടിച്ചു. ‘ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മിഷണര്‍ ജെ.കെ. ഭട്ട് എനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ്,’ ബുധനാഴ്ച രാത്രി ആസ്?പത്രി വിട്ടയുടന്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ഗുജറാത്ത് …
സ്വന്തം ലേഖകന്‍: കാറ്റലോണിയയില്‍ സ്വാതന്ത്ര മോഹം വീണ്ടും മുള പൊട്ടുന്നു; സ്‌പെയിനിനെതിരായ നീക്കം ശക്തം. പാര്‍ലമെന്റിന്റെ പുതിയ സ്പീക്കറായി ഇടതുപക്ഷ പാര്‍ട്ടിയായ ഇആര്‍സിയിലെ റോജര്‍ ടൊറെന്റിനെ കഴിഞ്ഞ ദിവസം തെര!ഞ്ഞെടുത്തിരുന്നു. ബല്‍ജിയത്തില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനെ തിരിച്ച് അധികാരത്തിലേറ്റാനുള്ള നടപടികളിലെ ആദ്യ ചുവടായാണ് ഇതു വിലയിരുത്തപ്പെടുന്നത്. സ്വാതന്ത്ര്യവാദിയായ ടൊറെന്റിന് 65 …
സ്വന്തം ലേഖകന്‍: കലിതുള്ളി വരുന്ന മലവെള്ളവുമായി ജീവനു വേണ്ടി ചൈനീസ് യുവതിയുടെ പോരാട്ടം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മലവെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തില്‍ അള്ളിപ്പിടിച്ച് നിന്ന യുവതിയെയും അവരെ സാഹസികമായി രക്ഷപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ജിയാങ്ഷി പ്രവിശ്യയിലെ പ്രമുഖ നദികളിലൊന്നായ മാന്‍ഷ്വിഖിയാവോയില്‍ ഉണ്ടായ പ്രളയത്തില്‍ …
സ്വന്തം ലേഖകന്‍: പ്രമുഖ ഡിജിറ്റല്‍ വാലറ്റായ ബ്ലാക്‌വാലറ്റില്‍ ഹാക്കര്‍മാരുടെ ആക്രമണം; നാലു ലക്ഷം ഡോളര്‍ അടിച്ചു മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ വാലറ്റ് സേവന ദാതാക്കളായ ബ്ലാക്‌വാലറ്റിന്റെ സെര്‍വറില്‍ നുഴഞ്ഞു കയറിയായിരുന്നു ഹാക്കര്‍മാര്‍ നാലു ലക്ഷം ഡോളര്‍ കവര്‍ന്നത്. സ്റ്റെല്ലാര്‍ എന്ന ക്രിപ്‌റ്റോകറന്‍സിയാണ് മോഷ്ടിക്കപ്പെട്ടതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിഎന്‍എസ് ഘടനയില്‍ മാറ്റം വരുത്തിയായിരുന്നു മോഷണം. മോഷണം …
സ്വന്തം ലേഖകന്‍: ബ്ലെസി, പ്രിത്വിരാജ് ചിത്രം ആടുജീവിതത്തിലൂടെ എ ആര്‍ റഹ്മാന്‍ മാജിക് വീണ്ടും മലയാളത്തിലേക്ക്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. എആര്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബായില്‍ സംഗീത ജീവിതത്തിന്റെ ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് റഹ്മാന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ ചിത്രത്തോടടുത്ത …
സ്വന്തം ലേഖകന്‍: രാം ഗോപാല്‍ വര്‍മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ ചൂടന്‍ ട്രെയിലര്‍ പുറത്ത്; സെക്‌സിന്റെ അതിപ്രസരമെന്ന് സമൂഹ മാധ്യമങ്ങള്‍. ചൂടന്‍ രംഗങ്ങള്‍ മാത്രമടങ്ങിയ ട്രെയിലര്‍ ലൈംഗികതയെ പ്രകീര്‍ത്തിക്കുന്നതാണ്. സെക്‌സിനേപ്പറ്റിയുള്ള നിരവധിയാളുകളുടെ ഉദ്ധരണികള്‍ ട്രെയിലര്‍ എടുത്തുകാട്ടുന്നു. പോണ്‍ താരം മിയ മല്‍ക്കോവയാണ് ചിത്രത്തിലെ പ്രധാന താരം. സണ്ണി ലിയോണിന് ഇന്ത്യയില്‍ ലഭിച്ച വലിയ സ്വീകാര്യത …