സ്വന്തം ലേഖകന്‍: ട്രംപ് വന്നില്ല! ബ്രിട്ടനിലെ പുതിയ അമേരിക്കന്‍ എംബസി തുറന്നു. നിലവിലെ എംബസി ‘ചുളുവിലക്ക്’ വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് ‘മോശം ഇടപാടാ’യിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചിത്. തുടര്‍ന്ന് ചൊവ്വാഴ്ച ട്രംപ് ഇല്ലാതെതന്നെ എംബസി തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന കേന്ദ്രമായ …
സ്വന്തം ലേഖകന്‍: ഹജ് സബ്‌സിഡി അവസാനിപ്പിച്ച് കേന്ദ്രം; മാറ്റി വക്കുന്ന തുക മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കും. ചില ഏജന്‍സികള്‍ക്കു മാത്രമാണ് സബ്‌സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കപ്പലിലും ഹജിനു പോകാന്‍ സൗകര്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 2018 ഓടെ സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് ഹജ് സബ്‌സിഡി, ഹജ് സേവന പുനരവലോകന …
സ്വന്തം ലേഖകന്‍: ആ വെടിയൊച്ച തലനാരിഴക്ക് പാളിപ്പോയ ഒരു വധശ്രമമായിരുന്നു! എലിസബത്ത് രാജ്ഞിക്കു നേരെയുണ്ടായ വധശ്രമത്തെ കുറിച്ചുള്ള വെളിപെടുത്തലുമായി വെബ്‌സൈറ്റ്. 1981ല്‍ ന്യൂസീലന്‍ഡ് സന്ദര്‍ശനത്തിനിടെ എലിസബത്ത് രാജ്ഞിക്കു നേരെയുണ്ടായ വധശ്രമത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണു സ്റ്റഫ് എന്ന വെബ്‌സൈറ്റ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആഡംബരക്കാറില്‍നിന്ന് എലിസബത്ത് രാജ്ഞി ഇറങ്ങിയ ഉടനെയാണ് വെടിയൊച്ച കേട്ടത്. തൊട്ടരികിലെ വനപ്രദേശം മുഴുവന്‍ അതു …
സ്വന്തം ലേഖകന്‍: രാജസ്ഥാനിലേയും ഗുജറാത്തിലേയും ബിജെപി സര്‍ക്കാരുകള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, ഏതു നിമിഷവും താന്‍ കൊല്ലപ്പെടാം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. കഴിഞ്ഞ ദിവസം വിഎച്ച്പി ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റായ തൊഗാഡിയയെ കാണാതാവുകയും മണിക്കൂറുകള്‍ക്ക് ശേഷം അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തൊഗാഡിയ ബോധം തെളിഞ്ഞശേഷം ആശുപത്രിയില്‍ നടത്തിയ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിഗ്യകളെ രണ്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ച് മ്യാന്മറില്‍ എത്തിക്കാന്‍ ധാരണ. മ്യാന്‍മറില്‍നിന്നു 2016 ഒക്ടോബറിനുശേഷം ബംഗ്ലദേശില്‍ എത്തിയ ഏഴരലക്ഷത്തോളം വരുന്ന അഭയാര്‍ഥികളെ ഈ മാസം 23 മുതല്‍ തിരിച്ചയയ്ക്കാനും അവരെ മ്യാന്‍മറില്‍ പുനരധിവസിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. എന്നാല്‍ 2016 ഒക്ടോബറിനു മുന്‍പെത്തിയ രണ്ടു ലക്ഷത്തോളം പേരുടെ കാര്യത്തില്‍ തീരുമാനമായില്ല. മടക്കിയയയ്ക്കുന്ന …
സ്വന്തം ലേഖകന്‍: ഡോക ലാം തര്‍ക്കപ്രദേശം ആണെന്ന ഇന്ത്യന്‍ കരസേനാ മേധാവിയുടെ പ്രസ്താവന പിടിച്ചില്ലെന്ന് ചൈന. കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ ഇത്തരം പ്രസ്താവനകള്‍ അതിര്‍ത്തിയില്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ക്ക് ഉപകരിക്കില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് പറഞ്ഞു. സെപ്റ്റംബറില്‍ ബ്രിക് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും തമ്മിലുണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമാണു …
സ്വന്തം ലേഖകന്‍: കടക്കെണി! ഓഹരി വില്‍ക്കുന്നതിനു മുമ്പ് എയര്‍ ഇന്ത്യയെ നാലു കമ്പനികളായി വിഭജിക്കും. ഈ കമ്പനികളില്‍ ഓരോന്നിന്റെയും 51 ശതമാനം ഓഹരിയെങ്കിലും വില്‍ക്കുമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. അന്താരാഷ്ട സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, ചെലവുകുറഞ്ഞ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്?പ്രസ് എന്നിവ ചേര്‍ന്നതാകും ആദ്യ …
സ്വന്തം ലേഖകന്‍: താന്‍ വംശീയ വിദ്വേഷി അല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; നിയമവിരുദ്ധമായി അമേരിക്കയിലെത്തിയ കുട്ടികളെ തിരിച്ചയയ്ക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപനം. ട്വീറ്റുകളിലൂടെയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടുമാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വ്യാഴാഴ്ച കുടിയേറ്റം സംബന്ധിച്ച യോഗത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെയും ഹെയ്തിയെയും അപമാനിക്കുന്ന പരാമര്‍ശം ട്രംപ് നടത്തിയെന്ന ആരോപണത്തില്‍ ഇപ്പോഴും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. ട്രംപിന്റെ നടപടി വംശീയവിദ്വേഷമാണെന്ന് …
സ്വന്തം ലേഖകന്‍: ‘കാണാതായ’ വി.എച്ച്.പി നേതാവ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കണ്ടെത്തി. പോലീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് തൊഗാഡിയയെ ആശുപത്രിയില്‍ കണ്ടെത്തിയത്. കിഴക്കന്‍ അഹ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയിലാണ് സംഭവം. ഇവിടെയുള്ള കോതര്‍പുര്‍ ഭാഗത്തെ പാര്‍ക്കില്‍ അബോധാവസ്ഥയിലാണ് തൊഗാഡിയയെ അജ്ഞാതനായ വ്യക്തി കണ്ടത്. ഇയാള്‍ അദ്ദേഹത്തെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ …
സ്വന്തം ലേഖകന്‍: ഖത്തര്‍ യുദ്ധ വിമാനങ്ങള്‍ യാത്രക്കാരുമായി പോയ തങ്ങളുടെ വിമാനം തടഞ്ഞതായി യുഎഇ; ഗള്‍ഫ് മേഖലയില്‍ പുതിയ പ്രതിസന്ധി പുകയുന്നു. മനാമയിലേക്ക് യാത്രക്കാരുമായി പോയ എമിറേറ്റ്‌സ് വിമാനത്തിന്റെ പാതയില്‍ ഖത്തര്‍ വിമാനം തടസ്സം സൃഷ്ടിച്ചെന്നാണ് യുഎഇയുടെ ആരോപണം. എന്നാല്‍ യുഎഇയുടെ വ്യോമറൂട്ടിലേക്ക് അതിക്രമിച്ച് കയറിയെന്ന ആരോപണം ഖത്തര്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ …