1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2018

സ്വന്തം ലേഖകന്‍: കലിതുള്ളി വരുന്ന മലവെള്ളവുമായി ജീവനു വേണ്ടി ചൈനീസ് യുവതിയുടെ പോരാട്ടം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മലവെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തില്‍ അള്ളിപ്പിടിച്ച് നിന്ന യുവതിയെയും അവരെ സാഹസികമായി രക്ഷപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ജിയാങ്ഷി പ്രവിശ്യയിലെ പ്രമുഖ നദികളിലൊന്നായ മാന്‍ഷ്വിഖിയാവോയില്‍ ഉണ്ടായ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാനാണ് യുവതി സമീപത്തുള്ള മരത്തില്‍ അള്ളിപ്പിടിച്ച് നിന്നത്. മരത്തില്‍ അഭയം തേടിയത് കണ്ട ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ രക്ഷാപ്രവര്‍ത്തകര്‍ സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്.

അനുനിമിഷം ജനനിരപ്പുയര്‍ന്നുകൊണ്ടിരിക്കുന്നു നദീ തീരത്തുനിന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നദിക്കുകുറുകെയുള്ള പാലത്തില്‍ കൂടി സൈക്കിളില്‍ യാത്രചെയ്യവേയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ജനനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പാലം വെള്ളത്തിനടിയിലാകുകയും ഇവര്‍ നദിയിലേക്ക് വീഴുകയുമായിരുന്നു. തുടര്‍ന്ന് സമീപത്ത് നിന്നിരുന്ന നരത്തില്‍ അള്ളിക്കയറി ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.