സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ തീപ്പൊരി പ്രസംഗവുമായി ഓപ്ര വിന്‍ഫ്രി; താങ്കള്‍ക്ക് യുഎസ് പ്രസിഡന്റായിക്കൂടെ എന്ന് സമൂഹ മാധ്യമങ്ങള്‍. ‘പെണ്‍കുട്ടികളേ, നിങ്ങള്‍ക്കായി ഒരു പുതിയ ദിവസം ചക്രവാളത്തില്‍ കാത്തിരിപ്പുണ്ട്,’ എന്നായിരുന്നു സമഗ്ര സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വീകരിച്ച് ഓപ്ര വി!ന്‍ഫ്രി പറഞ്ഞത്. പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ തരംഗമായതോടെ #Oprahforpresident, #Oprah2020 എന്നീ ഹാഷ്ടാഗുകളില്‍ …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം മരവിപ്പിച്ച് ട്രംപ് സര്‍ക്കാര്‍. വിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച് 1 ബി. ഐടി ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴര ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎസ് വിടേണ്ടിവരുമെന്ന വലിയ ആശങ്ക ഇതോടെ ഒഴിവായി. ജോലികളില്‍ നാട്ടുകാര്‍ക്കു …
സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ലിംഗ അസമത്വത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരെ കറുപ്പണിഞ്ഞ് താരങ്ങളുടെ പ്രതിഷേധം. പതിറ്റാണ്ടുകളായി തുടരുന്ന ലിംഗ, വംശീയ അസമത്വത്തിന് അന്ത്യം കുറിക്കാന്‍ സമയമായെന്ന് അവാര്‍ഡ് ജേതാക്കളായ ഓപ്ര വിന്‍ഫ്രെ, ഫ്രാന്‍സെസ് മക്‌ഡോര്‍മന്റ് തുടങ്ങിയവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങളുടെ പിന്തുണ വ്യക്തമാക്കി ഞായറാഴ്ച ബവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന 75 …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ചൊവ്വാഴ്ച തുടക്കം; ആകാംക്ഷയോടെ ലോകം. ഉത്തര കൊറിയയുടെ ആണവമിസൈല്‍ പരീക്ഷണങ്ങള്‍ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കകള്‍ക്കിടെ നടക്കുന്ന ചര്‍ച്ച സമാധാനശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലെ സൈനിക വിമുക്ത ഗ്രാമത്തിലാണ് സംഭാഷണം നടക്കുന്നത്. വിന്റര്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അജണ്ടയില്‍ പ്രധാനമായും …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലെ കംപ്യൂട്ടറുകളില്‍നിന്ന് നീലച്ചിത്ര സൈറ്റുകള്‍ക്കായി സെര്‍ച്ച് ചെയ്തത് 24,473 തവണ! നീലച്ചിത്ര വെബ്‌സൈറ്റുകള്‍ക്കായി 2017 അവസാനം ദിവസേന 160 അഭ്യര്‍ഥനകള്‍ പോയെന്ന് കണ്ടെത്തിയതായി പ്രസ് അസോസിയേഷന്‍ (പി.എ.) റിപ്പോര്‍ട്ട് ചെയ്തു. ജൂണിലെ പൊതുതിരഞ്ഞെടുപ്പിനുശേഷം 24,473 അഭ്യര്‍ഥനകളാണ് പാര്‍ലമെന്റിലെ ഇന്റര്‍നെറ്റ് ശൃംഖലയുമായി ബന്ധപ്പെടുത്തിയ ഉപകരണങ്ങളില്‍നിന്നു ലഭിച്ചത്. പാര്‍ലമെന്റ് കംപ്യൂട്ടറില്‍നിന്ന് നീലച്ചിത്രം കണ്ടതിന് പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ജനപ്രിയ മദ്യ ബ്രാന്‍ഡായ ഓള്‍ഡ് മങ്കിന്റെ പിതാവ് കപില്‍ മോഹന്‍ (88) ഓര്‍മയായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. കരസേനയില്‍ ബ്രിഗേഡിയറായിരുന്ന കപില്‍ മോഹന്‍ 1954 ഡിസംബര്‍ 19 നാണ് ഓള്‍ഡ് മങ്ക് റം പുറത്തിറക്കുന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ ബ്രാന്‍ഡ് മദ്യപര്‍ക്കിടയില്‍ ശ്രദ്ധനേടി. കുറഞ്ഞ വിലയാണ് സ്വീകാര്യത നേടിക്കൊടുത്ത ഒരു …
സ്വന്തം ലേഖകന്‍: ഒരേ തസ്തികയില്‍ പുരുഷ ജീവനക്കാര്‍ക്കു കൂടുതല്‍ ശമ്പളം! ബിബിസിയുടെ വനിതാ എഡിറ്റര്‍ രാജിവച്ചു. ബിബിസിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രേസിയാണ് രാജിവച്ചത്. വര്‍ഷത്തില്‍ ഒന്നര ലക്ഷം പൗണ്ടില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നവരുടെ പട്ടിക പുറത്തു വിട്ടതോടെ, ബിബിസിയിലെ ശമ്പള വിവേചത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. 26 വര്‍ഷമായി ബിബിസി ചാനലിലെ പ്രശസ്ത അവതാരകയായിരുന്ന ഗ്രേസി …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപിടുത്തം, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 58 നില കെട്ടിടത്തിലെ തീ കെടുത്താന്‍ ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി …
സ്വന്തം ലേഖകന്‍: കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി പലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അറബ് ലീഗ്. ജോര്‍ഡന്‍ തലസ്ഥാനമായ അമ്മാനില്‍ നടന്ന അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ യോഗം. ഈജിപ്ത്, മൊറോക്കോ, സൗദി അറേബ്യ, യു.എ.ഇ, ഫലസ്തീന്‍ എന്നീ …
സ്വന്തം ലേഖകന്‍: ‘ആമി’യായി മഞ്ജു വാര്യര്‍, ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. മഞ്ജു വാര്യര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. നീല നിറത്തില്‍ ആമി എന്നെഴുതിയ പോസ്റ്ററില്‍ നേരത്തെയിറങ്ങിയ ടൈറ്റിലുമായി വ്യത്യാസമുണ്ട്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുന്നയൂര്‍കുളത്ത് പുരോഗമിക്കവേ തന്നെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ …