സ്വന്തം ലേഖകന്‍: സച്ചിന്റെ മകള്‍ സാറാ തെന്‍ഡുല്‍കറോട് പ്രണയാഭ്യര്‍ഥന നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത മുപ്പത്തിരണ്ടുകാരന്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നിന്നുമുള്ള ദേബ്കുമാര്‍ മൈഥി എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ശല്യക്കാരന്‍ ഇരുപതോളം തവണ തെന്‍ഡുല്‍കറിന്റെ വീട്ടിലേക്ക് വിളിച്ച് ശല്യപ്പെടുത്തുകയും സാറയെ കുറിച്ച് മോശമായി സംസാരിക്കുകയും …
സ്വന്തം ലേഖകന്‍: ട്രംപ് അമേരിക്കയുടെ താത്പര്യത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നയാള്‍, യുഎസ് പ്രസിഡന്റിനെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. ട്രംപ് പ്രസിഡന്റ് പദവിക്കു യോഗ്യനല്ലെന്ന് ആരോപിക്കുന്ന പുസ്തകം വലിയ ചര്‍ച്ചാ വിഷയമായിരിക്കുന്നതിനിടെയാണ് മേയ് രംഗത്തുവന്നിരിക്കുന്നത്. അമേരിക്കയുടെ താത്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളായിട്ടാണ് ട്രംപിനെ താന്‍ മനസിലാക്കിയിട്ടുള്ളതെന്ന് മേ ബിബിസിയുടെ പരിപാടിയില്‍ പറഞ്ഞു. ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്നും മേ …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഷെല്ലാക്രമണം തടയാന്‍ അതിര്‍ത്തിയില്‍ 14000 ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ. 415.73 കോടി രൂപ മുടക്കി നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി നിയന്ത്രണരേഖയ്ക്കും അതിര്‍ത്തിക്കും സമീപമുള്ള ഗ്രാമീണരുടെ സുരക്ഷ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. പൂഞ്ച്, രജൗരി ജില്ലകളിലായി 7298 ബങ്കറുകളും, ജമ്മു, കത്തുവ, സാമ്പ ജില്ലകളിലായി 7162 ബങ്കറുകളും നിര്‍മ്മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന് സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപ്. ദക്ഷിണകൊറിയയുമായി ഉത്തരകൊറിയ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറായതിനു പിന്നാലെയാണ് ട്രംപും ഫോണിലൂടെ കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത്. മേരിലാന്‍ഡില്‍ ക്യമ്പ് ഡേവിഡില്‍ നടന്ന ഒരു ചടങ്ങില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഉപാധികളില്ലാതെ കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ …
സ്വന്തം ലേഖകന്‍: അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം മലയാളിക്ക് സ്വന്തം. ദുബായില്‍ ജോലിചെയ്യുന്ന ഹരികൃഷ്ണന്‍ വി. നായരാണ് (42) സമ്മാനം നേടിയത്. 086828 നമ്പറിനാണ് നറുക്ക് വീണത്. മൂന്നാം തവണയാണ് ടിക്കറ്റെടുത്തതെന്നും സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹരികൃഷ്ണന്‍ പ്രതികരിച്ചു. ഞായറാഴ്ച രാവിലെയാണ് നറുക്കെടുപ്പ് നടന്നത്. വര്‍ഷാവസാനത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനം നല്‍കുന്ന നറുക്കെടുപ്പാണ് …
സ്വന്തം ലേഖകന്‍: യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി. 53 കാരിയായ ഇന്ത്യന്‍ വംശജയായ അരുണ മില്ലറാണ് യുഎസ് കോണ്‍ഗ്രസിലേക്കു മല്‍സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയത്. മേരിലാന്‍ഡ് സീറ്റില്‍ നിന്നാണു അരുണ മില്ലര്‍ മല്‍സരിക്കുക. നിലവില്‍ അരുണ മേരിലാന്‍ഡ് ഹൗസ് ഡെലിഗേറ്റ്‌സ് അംഗമാണ്. ജൂണ്‍ 26 നാണ് പ്രാഥമിക വോട്ടെടുപ്പ്. യുഎസ് ജനപ്രതിനിധി സഭയില്‍ …
സ്വന്തം ലേഖകന്‍: ചൈനീസ് തീരത്ത് വമ്പന്‍ കപ്പലുകളുടെ കൂട്ടിയിടി; 32 പേരെ കാണാതായതായി സ്ഥിരീകരണം. ഇറാനില്‍നിന്നു ദക്ഷിണ കൊറിയയിലേക്കു പോയ എണ്ണക്കപ്പല്‍, ചരക്കുകപ്പലുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കിഴക്കന്‍ ചൈനയുടെ തീരത്തുണ്ടായ അപകടത്തില്‍ എണ്ണക്കപ്പലിനു തീപിടിച്ചു. എണ്ണ വന്‍തോതില്‍ സമുദ്രജലത്തില്‍ പടര്‍ന്നിട്ടുണ്ട്. ഇറാനിലെ എണ്ണക്കപ്പല്‍ ‘സാഞ്ചി’ രാത്രി എട്ടുമണിയോടെ യുഎസില്‍നിന്നു ധാന്യവുമായി വരികയായിരുന്ന ‘സിഎഫ് ക്രിസ്റ്റല്‍’ …
സ്വന്തം ലേഖകന്‍: ശീതക്കാറ്റില്‍ മരവിച്ച് അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളും കാനഡയും, ജനജീവിതം ദുസഹമാകുന്നു. വിമാന സര്‍വീസുകളും മറ്റും വ്യാപകമായി തടസ്സപ്പെട്ടു. കാലാവസ്ഥാ നിരീക്ഷകര്‍ ‘ബോംബ് സൈക്ലോണ്‍’ എന്നു വിളിക്കുന്ന പ്രതിഭാസമാണിത്. കാനഡയിലെ നോര്‍ത്തേണ്‍ ഒന്റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50 ഡിഗ്രിയിലേക്കെത്തുകയാണ്. കിഴക്കന്‍ അമേരിക്കയു!െട മൂന്നില്‍ രണ്ടു ഭാഗത്തും താപനില ഇനിയും താഴാനാണു സാധ്യതയെന്ന് കാലാവസ്ഥാ …
സ്വന്തം ലേഖകന്‍: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവതി ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയായെത്തുന്ന പത്മാവതി ജനുവരി 26 ന് പുറത്തിറങ്ങുമെന്ന് മുംബൈ മിറര്‍ ദിനപത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില രംഗങ്ങള്‍ ഒഴിവാക്കിയാല്‍ സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. ഈ …
സ്വന്തം ലേഖകന്‍: പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാക് പ്രതിരോധമന്ത്രി ഖുറം ദസ്തഗീറിന് ഹാഫീസ് സയിദിന്റെ വക്കീല്‍ നോട്ടീസ്. നിരുത്തരവാദപരമായ പ്രസ്താവന നടത്തി തന്നെയും ജെയുഡിയെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് വക്കീല്‍ നോട്ടീസ്. പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാക് പ്രതിരോധമന്ത്രി ഖുറം ദസ്തഗീറിന് മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയിദ് വക്കീല്‍ നോട്ടീസ് അയച്ചതായി …