1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2018

സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഷെല്ലാക്രമണം തടയാന്‍ അതിര്‍ത്തിയില്‍ 14000 ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ. 415.73 കോടി രൂപ മുടക്കി നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി നിയന്ത്രണരേഖയ്ക്കും അതിര്‍ത്തിക്കും സമീപമുള്ള ഗ്രാമീണരുടെ സുരക്ഷ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്.

പൂഞ്ച്, രജൗരി ജില്ലകളിലായി 7298 ബങ്കറുകളും, ജമ്മു, കത്തുവ, സാമ്പ ജില്ലകളിലായി 7162 ബങ്കറുകളും നിര്‍മ്മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 13029 വ്യക്തിഗത ബങ്കറുകളും 1431 കമ്മ്യൂണിറ്റി ബങ്കറുകളുമാണ് നിര്‍മ്മിക്കുക. വ്യക്തിഗത ബങ്കറില്‍ 8 പേരെയും കമ്മ്യൂണിറ്റി ബങ്കറില്‍ 40 പേരെയും ഉള്‍ക്കൊള്ളാനാകും.

പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. പാകിസ്താനുമായി 3323 കിലോമിറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യ പങ്കിടുന്നത്. പോയവര്‍ഷം മാത്രം അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 19 സൈനികരും 12 പ്രദേശവാസികളും നാല് ബിഎസ്എഫ് ജവാന്‍മാരും ഉള്‍പ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.