സ്വന്തം ലേഖകന്‍: സുപ്രീം കോടതി വിധി, കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്ക് പൂട്ടു വീഴുന്നു. ദേശീയസംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പുട്ടണമെന്ന വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയിലുള്ള ബാറുകള്‍ മാറ്റണമോ അതോ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രം മാറ്റിയാല്‍ മതിയോ എന്നതിലാണ് കേരളം വ്യക്തത …
സ്വന്തം ലേഖകന്‍: പോളണ്ടില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരുക്ക്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. പോളണ്ടിലെ പോസ്‌നാന്‍ നഗരത്തില്‍ ട്രാമില്‍ സഞ്ചരിക്കുമ്പോഴാണ് വിദ്യാര്‍ഥി ഒരു സംഘം അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിന് ഇരയായത്. കൂടുതല്‍ പ്രതികാര നടപടികള്‍ ഭയന്ന് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥി തന്റെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഇരുമ്പ് വിലക്കാന്‍ നീക്കം, അമേരിക്കയില്‍ നിര്‍മ്മിച്ച ഇരുമ്പു തന്നെ ഉപയോഗിക്കണമെന്ന് സെനറ്റര്‍മാര്‍. സ്വദേശിവത്കരണത്തിന് ആക്കം കൂട്ടിക്കൊണ്ട് ഇന്ത്യയില്‍ നിന്നുളള സ്റ്റീലിന് വിലക്കേര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു. വിവാദമായ കീസ്‌റ്റോണ്‍ എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഇന്ത്യ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉപയോഗിക്കരുതെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ യു.എസ് …
Courtesy – Indian Express സ്വന്തം ലേഖകന്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആദ്യ നിയമസഭാ പ്രസംഗത്തിനിടെ എംഎല്‍എമാരുടെ കൂട്ട ഉറക്കം, ചിത്രങ്ങള്‍ വൈറല്‍. മുഖ്യമന്ത്രി സ്ഥാനമേറ്റതിനു ശേഷം യോഗി ആദ്യമായി യുപി വിധാന്‍സഭയെ ആദ്യം അഭിസംബോധന ചെയ്യുന്നതിനിടെയാണ് എംഎല്‍എ മാരുടെ കുട്ടയുറക്കം. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി യുടെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് തെരേസാ മേയ് യൂറോപ്യന്‍ യൂണിയന് അയച്ച കത്തില്‍ ഭീഷണിയുടെ സ്വരമെന്ന് ആരോപണം. ബ്രെക്‌സിറ്റിനു ശേഷമുള്ള മേഖലയുടെ സാമ്പത്തിക, സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് മേയ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് യൂറോപ്യന്‍ യൂണിയനെ ചൊടിപ്പിച്ചത്. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി വിലപേശലിനാണു മേയുടെ ശ്രമമെന്ന് യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: കിം ജോങ് നാമിന്റെ മൃതദേഹം ഉത്തര കൊറിയക്കു വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് മലേഷ്യ. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകുന്നു. മലേഷ്യയിലെ ക്വാലംലപൂര്‍ വിമാനത്താവളത്തില്‍വച്ച് വിഷ പ്രയോഗത്തില്‍ കൊല്ലപ്പെട്ട കിം ജോങ് നാമിന്റെ മൃതദേഹം ഉത്തരകൊറിയയ്ക്കു വിട്ടുകൊടുക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനാണു കൊല്ലപ്പെട്ട കിം …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മകള്‍ ഇവാന്‍ക വൈറ്റ് ഹൗസ് ഉപദേശക സ്ഥാനത്തേക്ക്, തസ്തിക ശമ്പളമില്ലാത്തത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയെ വൈറ്റ് ഹൗസ് ഉപദേശകയായി നിയമിച്ചു. പ്രസിഡന്റിന്റെ സഹായി എന്ന നിലയ്ക്കാണ് ഇവാന്‍കയുടെ നിയമനം. ശമ്പളമില്ലാതെയായിരിക്കും ഇവാന്‍ക വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുക. ഇവാന്‍കയുടെ ഭര്‍ത്താവ് ജാരെദ് കുഷ്‌നറും ട്രംപ് അധികാരമേറ്റയുടന്‍ വൈറ്റ് ഹൗസില്‍ …
സ്വന്തം ലേഖകന്‍: സ്ത്രീയായി എന്ന ഒറ്റക്കാരണത്താല്‍ തന്റെ അമ്മക്ക് ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിഞ്ഞില്ലെന്ന് യുഎസിന്റെ യുഎന്‍ പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി. അമേരിക്കന്‍ വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് കരുതുന്ന ആളാണ് താനെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിട്ടുളള ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അവര്‍ പരാമര്‍ശിച്ചു. …
സ്വന്തം ലേഖകന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക് മരവിപ്പിച്ചത് ദീര്‍ഘിപ്പിച്ച് യുഎസ് കോടതി, ട്രംപിന് വന്‍ തിരിച്ചടി. വിലക്ക് മരവിപ്പിച്ച നടപടി അനിശ്ചിത കാലത്തേക്ക് നീട്ടിയതായി ഹവായിലെ ജില്ലാ ജഡ്ജി ഡറിക് വാട്‌സണ്‍ വ്യക്തമാക്കി. മുസ്ലീം വിവേചന നയം രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, തീവ്രവാദികളെ …
സ്വന്തം ലേഖകന്‍: എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം വരെ പോരാടുമെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ലക്ഷം വനിതയിലാണ് വെളിപ്പെടുത്തല്‍. സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്ന ആമുഖത്തോടെയാണ് ഭാവനയുടെ അഭിമുഖം എന്ന് വനിത പറയുന്നു.വി ആര്‍ …