സ്വന്തം ലേഖകന്‍: കൊളംബിയയില്‍ പേമാരി, ഒറ്റ രാത്രികൊണ്ട് പെയ്തത് 130 മില്ലീ മീറ്റര്‍ മഴ, മണ്ണിടിച്ചിലിലും പ്രളയത്തിലും മരണം 250 കവിഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ മൊക്കോവ പട്ടണത്തിലാണ് പേമാരിയും പ്രളയവും മണ്ണിടിച്ചിലും കൂടുതല്‍ നാശം വിതച്ചത്. 254 പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകളെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തോരാമഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകി …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ക്കു മുന്നില്‍ രണ്ടു വഴികള്‍ മാത്രം, ടൂറിസം അല്ലെങ്കില്‍ ടെററിസം,’ കശ്മീര്‍ യുവാക്കളോട് മോഡി, രാജ്യത്തെ ഏറ്റവും നീളമുള്ള തുരങ്കപാത കശ്മീരില്‍ തുറന്നു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത ഉദ്!ഘാടനം ചെയ്!തതിനൊപ്പം നടത്തിയ പ്രസംഗത്തിലാണ് തുരങ്കപാതയുടെ നിര്‍മാണത്തിന് പരിശ്രമിച്ച യുവാക്കളെ അഭിനന്ദിച്ച മോഡി മേഖലയിലെ വിഘടനവാദത്തെ കുറിച്ച് പരാമര്‍ശിച്ചത്. ‘വഴിതെറ്റിയ കുറച്ചു ചെറുപ്പക്കാര്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ആണവ കേന്ദ്രങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നേരെ ഭീകരാക്രമണ ഭീഷണി, പ്രധാന കേന്ദ്രങ്ങള്‍ കനത്ത സുരക്ഷാ വലയത്തില്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. സുരക്ഷാ പരിശോധനകളെ മറികടന്ന് ആക്രമണം നടത്താന്‍ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള ഭീകരരാണ് വിമാനത്താവളങ്ങില്‍ അക്രമണത്തിന് പദ്ധതിയിടുന്നത് എന്നായിരുന്നു മുന്നറിയിപ്പ്. ആണവകേന്ദ്രങ്ങളുടെ കംപ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം നടത്തുന്നതായും …
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നവരുണ്ട്, വെളിപ്പെടുത്തലുമായി നടി പാര്‍വതി. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന അഭിമുഖ സംഭാഷണത്തിനിടെയാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ടേക്ക് ഓഫ് എന്ന സിനിമയുടെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു പാര്‍വതി. സിനിമയില്‍ ഏറെക്കാലത്തെ അനുഭവസമ്പത്തുള്ളരില്‍ നിന്നാണ് തനിക്കു ദുരനുഭവം നേരിട്ടിട്ടുള്ളതെന്നു പാര്‍വതി പറഞ്ഞു. …
സ്വന്തം ലേഖകന്‍: ‘എവിടെയായിരുന്നു ഇത്രയും നാള്‍?’ ആര്‍ക്കും അറിയാത്ത സ്വകാര്യ ദുഃഖം പങ്കുവച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. കല്യാണം കഴിഞ്ഞതോടെ ക്രിക്കറ്റിനെ മറന്നു എന്ന ആരോപണം നേരിടുന്ന ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന തന്റെ മേലുള്ള ആരോപണങ്ങള്‍ അനാവശ്യമാണെന്ന് ഇതാദ്യമായി വ്യക്തമാക്കി. തന്റെ മകള്‍ക്ക് അസുഖമായിരുന്നതിനാലാണ് ക്രിക്കറ്റില്‍ നിന്ന് അകന്നത് എന്നാണ് റെയ്‌ന പറയുന്നത്. …
സ്വന്തം ലേഖകന്‍: ചൈനയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാംഗില്‍ താടിക്കും തട്ടത്തിനും വിലക്ക്, ചൈനീസ് സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. ഉയ്ഗര്‍ മുസ്‌ലിംകങ്ങളുടെ കേന്ദ്രമായ സിന്‍ജിയാംഗില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികളെ തളക്കാനാണ് താടി വളര്‍ത്തുന്നതിനും തട്ടം അണിയുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വിശദീകരണം. അസാധാരണമായ നിലയില്‍ താടി നീട്ടിവളര്‍ത്തുന്നതിനാണു വിലക്ക്. തട്ടമണിഞ്ഞ് പൊതുസ്ഥലങ്ങളില്‍ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ഫ്രാങ്കഫുര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയോട് നാലു വയസുകാരിയായ മകളുടെ മുന്നില്‍വച്ച് വസ്ത്രം അഴിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പരാതി. ബംഗളുരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് നിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫെയ്‌സ്ബുക്കില്‍ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തനിക്കുണ്ടായത് …
സ്വന്തം ലേഖകന്‍: എകെ ശശീന്ദ്രന്‍ വിവാദം, തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയില്‍ എത്തുന്നത് കോടീശ്വരനായ മന്ത്രിയെന്ന വിശേഷണവുമായി. എന്‍.സി.പി നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടിക്ക് കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പുതിയ തലവേദനയായി തര്‍ക്കപ്രദേശമായ ജിബ്രാള്‍ട്ടര്‍, പിടിവലിയുമായി യുകെയും സ്‌പെയിനും. യുകെയും സ്‌പെയ്‌നും തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന ദ്വീപായ ജിബ്രാള്‍ട്ടറിന്റെ അവകാശത്തെ സംബന്ധിച്ച് തീരുമാനെടുക്കുന്നതില്‍നിന്ന് ബ്രിട്ടനെ വീറ്റോ ചെയ്യാന്‍ സ്‌പെയിന് യൂറോപ്യന്‍ യൂണിയന്‍ അധികാരം നല്‍കിയതാണ് പുതിയ പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്. ജിബ്രാള്‍ട്ടറിനെ ബ്രെക്‌സിറ്റിന്റെ ഭാഗമായി പുറത്തെത്തിക്കാന്‍ യുകെ ശ്രമിച്ചാല്‍ സ്‌പെയിന് …
സ്വന്തം ലേഖകന്‍: ഇന്ത്യ ആണവായുധം ആദ്യം പ്രയോഗിച്ചേക്കും, ഇന്ത്യയുടെ ആണവനയത്തില്‍ മാറ്റം വരുന്നതായി ആശങ്ക പ്രകടിപ്പിച്ച് പാകിസ്താന്‍. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയത്തില്‍നിന്ന് ഇന്ത്യ പിന്നോട്ടു പോയേക്കുമെന്ന് പാകിസ്താന്‍ ഭയപ്പെടുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്റെ ആണവ വിദഗ്ധര്‍ ഇത്തരമൊരു ആശങ്ക പുലര്‍ത്തുന്നതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ് ആണവായുധം …