സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ ചൈന നിലക്കു നിര്‍ത്തിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അമേരിക്കക്ക് അറിയാമെന്ന് ട്രംപ്, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എസ് സൈനികാഭ്യാസം. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികള്‍ക്കെതിരെ ചൈന നടപടിയെടുക്കുന്നില്ലെങ്കില്‍ അമേരിക്ക സ്വന്തംനിലക്ക് മുന്നോട്ടു പോകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് …
സ്വന്തം ലേഖകന്‍: ബാര്‍ പൂട്ടിച്ച് കുടിയന്മാരെ പെരുവഴിയിലാക്കിയ വിധിക്ക് കാരണക്കാരന്‍ മദ്യം കഴിക്കുന്നയാള്‍, ചണ്ഡീഗണ്ഡില്‍ നിന്നുള്ള ഹര്‍മന്‍ സിദ്ദുവിന്റെ കഥ. ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ 500 മീറ്റര്‍ അകലേക്കു മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് പിന്നില്‍ ചണ്ഡിഗഢില്‍ നിന്നുള്ള 46 കാരനും സോഫ്റ്റ്‌വെയര്‍ പ്രൊഷനലുമായ ഹര്‍മന്‍ സിദ്ദുവാണ്. മദ്യത്തോട് വിരോധമൊന്നുമില്ലെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടമുണ്ടാക്കുമെന്നും അത്തരത്തിലൊരു …
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് ബന്ദികളാക്കിയ 33 ഇന്ത്യക്കാര്‍ക്ക് മോചനം, തടവില്‍ ഇനിയും മോചനം കാത്തു കഴിയുന്ന ബന്ദികളുണ്ടെന്ന് നാട്ടിലെത്തിയവര്‍. ഇറാഖിലെ എര്‍ബിലിലെ ഐഎസ് തടവില്‍ നിന്നാണ് തെലുങ്കാനയില്‍ നിന്നുള്ള 32 പേരെയും ആന്ധ്ര സ്വദേശിയായ ഒരാളെയും മോചിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളെ തുടര്‍ന്നായിരുന്നു മോചനം സാധ്യമായത്. 33 പേരും ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ …
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം സിംഗപ്പൂരിലും, ഇന്ത്യന്‍ ഐടി പ്രൊഫണലുകള്‍ക്ക് വിസ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്. തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാര്‍ വിസ നിഷേധിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ചില സാമ്പത്തിക മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വിസ നിഷേധിക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. ഇത് ഇതു …
സ്വന്തം ലേഖകന്‍: സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോയില്‍ ഇരട്ട സ്‌ഫോടനങ്ങള്‍, 12 പേര്‍ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് റഷ്യ. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ഭൂഗര്‍ഭറെയില്‍വേ ശൃംഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 50 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ് സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ തകര്‍ന്ന മെട്രോ ട്രെയിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ട്രെയിനില്‍ സ്ഥാപിച്ചിരുന്ന …
സ്വന്തം ലേഖകന്‍: ആരാധകരെ ആകാംക്ഷയിലാഴ്ത്തി ലൂസിഫര്‍ ഒരുങ്ങുന്നു, ചിത്രം അടുത്ത വര്‍ഷമെന്ന് സംവിധായകന്‍ പ്രിത്വിരാജും നായകന്‍ മോഹന്‍ലാലും. മുരളി ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ അടുത്ത വര്‍ഷം ചിത്രീകരിച്ച് റിലീസ് ചെയ്യാനാണ് പദ്ധതിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. മോഹന്‍ലാല്‍, പൃഥിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് …
സ്വന്തം ലേഖകന്‍: വരള്‍ച്ചാ ദുരിതാശ്വാസത്തിനായി എലികളെ കടിച്ചുപിടിച്ച് തമിഴ്‌നാട് കര്‍ഷകരുടെ പട്ടിണി സമരം പ്രധാന വാര്‍ത്തയാക്കി ഡെന്മാര്‍ക്കിന്‍ നിന്നുള്ള പത്രം. ഡെന്‍മാര്‍ക്കിലെ മെട്രോ എക്‌സ്പ്രസ് ന്യൂസ് മാഗസിനാണ് ചത്ത എലിയെ കടിച്ചുപിടിച്ചു നില്‍ക്കുന്ന കര്‍ഷകന്റെ ചിത്രം സഹിതം പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ മൂലയിലേക്ക് ഒതുക്കകയോ അവഗണിക്കുകയോ ചെയ്ത വാര്‍ത്തായായിരുന്നു ഇത്. ചത്ത എലിയെ …
സ്വന്തം ലേഖകന്‍: ഹരിയാനയില്‍ കനാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവര്‍ ഞെട്ടി, കണ്ടെടുത്തത് 12 മൃതദേഹങ്ങള്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഭക്രാനംഗല്‍ കനാലില്‍ നിന്നാണ് 12 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കനാലിന്റെ നര്‍വാണ ഭാഗത്ത് മണ്ണും ചെളിയും കോരി വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ശനിയാഴ്ച കനാലിന്റെ ഈ ഭാഗം വൃത്തിയാക്കല്‍ ജോലികള്‍ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. കനാലില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗം, ട്രംപിനെതിരായ ഹര്‍ജി തള്ളാന്‍ കഴിയില്ലെന്ന് യുഎസ് കോടതി. പ്രചാരണ സമയത്ത് അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നല്‍കിയ ഹര്‍ജി തള്ളാനുള്ള ട്രംപിന്റെ ആവശ്യം കോടതി റദ്ദാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് തന്റെ അഭിപ്രായ പ്രകടനമെന്ന് കാണിച്ചാണ് ട്രംപ് ഹര്‍ജി തള്ളണമെന്ന് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം, ഒളിമ്പിക്‌സ് ഫൈനലിലെ തോല്‍വിക്ക് മധുര പ്രതികാരം. സ്!പാനിഷ് താരം കരോളിന മാരിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തകര്‍ത്തത്. സ്‌കോര്‍ 2119, 2116. സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടം കൂടിയാണിത്. കടുത്ത മത്സരത്തിന് …