1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൊണ്ണത്തടിക്കാരിൽ കോവിഡ് ഗുരുതരമാകാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
പൊണ്ണത്തടിക്കാരിൽ കോവിഡ് ഗുരുതരമാകാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: പൊണ്ണത്തടിയുള്ളവരിൽ കോവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരിൽ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷൻ ഡയറക്ടർ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇവർക്ക് ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകാം. അതുമൂലം ശ്വസനതടസ്സവും അനുഭവപ്പെടാം. രോഗപ്രതിരോധ ശേഷിയും ഇത്തരക്കാരിൽ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയ പോലുള്ള രോഗങ്ങൾ പിടിപെടാനും …
സംസ്ഥാനത്ത് 14,233 പേര്‍ക്കുകൂടി കോവിഡ്, 173 മരണം; ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് 14,233 പേര്‍ക്കുകൂടി കോവിഡ്, 173 മരണം; ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 14, 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ …
യുഎസ് – യുകെ സൗഹൃദം ഉറപ്പിച്ച് ബൈഡനും ജോൺസണും; അറ്റ്‌ലാന്റിക് ചാര്‍ട്ടര്‍ പുതുക്കാൻ തീരുമാനം; വടക്കൻ അയർലൻഡ് വിഷയത്തിൽ മൗനം
യുഎസ് – യുകെ സൗഹൃദം ഉറപ്പിച്ച് ബൈഡനും ജോൺസണും; അറ്റ്‌ലാന്റിക് ചാര്‍ട്ടര്‍ പുതുക്കാൻ തീരുമാനം; വടക്കൻ അയർലൻഡ് വിഷയത്തിൽ മൗനം
സ്വന്തം ലേഖകൻ: യുഎസ് – യുകെ സൗഹൃദം ഉറപ്പിച്ച് യുഎസ് പ്രസിഡൻ്റ് ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും. കോൺ‌വാൾ റിസോർട്ടിൽ ഈ ആഴ്ച നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ചർച്ച ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയായി. കാർബിസ് ബേയിൽ വ്യാഴാഴ്ച ഇരു നേതാക്കളും ഭാര്യമാരോടൊപ്പം സമയം ചെലവിടുകയും ചെയ്തു. അറ്റ്‌ലാന്റിക് ചാര്‍ട്ടര്‍ പുതുക്കാനുള്ള …
രണ്ട് ഡോസ് വാക്സിനെടുത്ത സഞ്ചാരികൾക്കായി വാതിൽ തുറന്ന് ഫ്രാൻസ്; വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം
രണ്ട് ഡോസ് വാക്സിനെടുത്ത സഞ്ചാരികൾക്കായി വാതിൽ തുറന്ന് ഫ്രാൻസ്; വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം
സ്വന്തം ലേഖകൻ: രണ്ട്​ ഡോസ്​ വാക്​സിനെടുത്ത വിദേശ സഞ്ചാരികളെ വരവേറ്റ്​ ഫ്രാൻസ്​. നിയന്ത്രണങ്ങളോടെയാണ്​ സഞ്ചാരികൾക്ക്​ പ്രവേശനം അനുവദിക്കുന്നത്​. രാജ്യത്തേക്ക്​ വരുന്നവർ കോവിഡ്​ വാക്സിനേഷൻെറ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. അംഗീകൃത വാക്‌സിനുകളായ ഫൈസർ, മോഡേണ, അസ്ട്രസെനെക, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവ എടുത്തവർക്കാണ്​ പ്രവേശനം സാധ്യമാകുക. കൂടാതെ രണ്ടാമത്തെ ഡോസ്​ എടുത്ത്​ രണ്ടാഴ്​ച കഴിഞ്ഞിട്ട്​ മാത്രമേ യാത്ര അനുവദിക്കൂ. …
ഇന്ത്യയുടെ കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​ യു.എസിൽ അനുമതിയില്ല
ഇന്ത്യയുടെ കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​ യു.എസിൽ അനുമതിയില്ല
സ്വന്തം ലേഖകൻ: കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​ യു.എസ്​ അനുമതി നൽകിയില്ല. ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അനുമതി നിഷേധിച്ചത്​. ഇതോടെ കോവാക്​സിൻ യു.എസിൽ വിതരണം ചെയ്യാനുള്ള നിർമാതാക്കളുടെ പദ്ധതി ഇനിയും വൈകും. ലൈവ്​ മിൻറാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. കോവാക്​സിൻ നിർമാതാക്കളായ ഭാരത്​ ബയോടെകി​െൻറ യു.എസിലെ പങ്കാളിയായ ഒഷുഗെനാണ്​ സർക്കാറിനെ സമീപിച്ചത്​. എന്നാൽ, അപേക്ഷയിൽ …
ഫ്രഞ്ച് പ്രസിഡൻ്റ് മക്രോണിന്റെ മുഖത്തടിച്ച യുവാവിന് നാലു മാസം തടവ്
ഫ്രഞ്ച് പ്രസിഡൻ്റ് മക്രോണിന്റെ മുഖത്തടിച്ച യുവാവിന് നാലു മാസം തടവ്
സ്വന്തം ലേഖകൻ: ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ മുഖത്തടിച്ചയാള്‍ക്ക് നാലു മാസം തടവ് ശിക്ഷ. ഡാമിയന്‍ ടാരെല്‍ എന്ന 28കാരനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. മക്രോണ്‍ തന്റെ നാട്ടില്‍ വരുന്നത് അറിഞ്ഞപ്പോള്‍ മുട്ട കൊണ്ട് എറിയാമെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള മക്രോണിന്റെ …
ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ കുവൈത്ത് സന്ദർശനം; വിമാന യാത്രാ പ്രശ്നങ്ങൾ ചർച്ചയായി
ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ കുവൈത്ത് സന്ദർശനം; വിമാന യാത്രാ പ്രശ്നങ്ങൾ ചർച്ചയായി
സ്വന്തം ലേഖകൻ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ സന്ദർശിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് മന്ത്രി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദിന് കൈമാറി. പ്രതിസന്ധി വേളയിൽ ഇന്ത്യക്ക് ഓക്സിജനും മറ്റു …
ഇന്ത്യയില്‍ നിന്നുള്ള സാധാരണ സർവീസ് ജൂലൈ 6 വരെ ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്
ഇന്ത്യയില്‍ നിന്നുള്ള സാധാരണ സർവീസ്  ജൂലൈ 6 വരെ ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 6 വരെ സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്. നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ സിവിൽ വ്യാമയാന വകുപ്പിനെ ഉദ്ധരിച്ച് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ വെബ് സൈറ്റിൽ വൈകാതെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്ന് എമിറേറ്റ്സ് അധികൃതർ പറഞ്ഞു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർ ബന്ധപ്പെട്ടാൽ സഹായം …
3 വയസിന് മേൽ പ്രായമുള്ള കുട്ടികളിൽ സിനോഫോം കോവിഡ് വാക്സിൻ പരീക്ഷിക്കാൻ യുഎഇ
3 വയസിന് മേൽ പ്രായമുള്ള കുട്ടികളിൽ സിനോഫോം കോവിഡ് വാക്സിൻ പരീക്ഷിക്കാൻ യുഎഇ
സ്വന്തം ലേഖകൻ: യുഎഇ യിൽ കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷിക്കാൻ ഒരുങ്ങുന്നു. മൂന്ന് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം. സിനോഫാം വാക്സിനായിരിക്കും ഇതിന് ഉപയോഗിക്കുക. അതിനിടെ, ഇന്ന് യു എ ഇയിൽ കോവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചു. കഴിഞ്ഞദിവസങ്ങളിലെ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. മൂന്ന് വയസ് മുതൽ 17 വയസ് വരെയുള്ളവരിൽ …
സൗദിയിൽ ബിസിനസ് മേഖല യില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകള്‍ പുതുക്കി
സൗദിയിൽ ബിസിനസ് മേഖല യില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകള്‍ പുതുക്കി
സ്വന്തം ലേഖകൻ: സൗദിയിൽ ബിസിനസ് മേഖലയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകള്‍ പുതുക്കിയതായി വാണിജ്യ മന്ത്രാലയം. സൗദിയില്‍ വിദേശികള്‍ക്ക് ബിസിനസ് മേഖയില്‍ പ്രവര്‍ത്തിക്കാന്‍ ഇനി മുതൽ നിക്ഷേപക ലൈസന്‍സോ പ്രീമിയം ഇഖാമയോ ഉണ്ടായിരിക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വന്‍കിട ഇടത്തരം ബിസിനസ് മേഖലയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുന്നതിനുള്ള നിബന്ധനകളാണ് വാണിജ്യ മന്ത്രാലയം …