സ്വന്തം ലേഖകൻ: അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ് സൈറ്റുകൾ ഒരുമിച്ച് നിലച്ചു. ദി ഗാർഡിയൻ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളാണ് ഒരുമിച്ച് പ്രവർത്തനരഹിതമായത്. ആമസോൺ, പിന്ററസ്റ്റ്, എച്ച്ബിഒമാക്‌സ്, സ്‌പോട്ടിഫൈ എന്നീ ആപ്പുകളുടേയും പ്രവർത്തനം നിലച്ചിരുന്നു. അതേസമയം മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളായ റോയിറ്റേഴ്‌സ്, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമങ്ങളുടെ സൈറ്റ് ലഭ്യമായിരുന്നു. ഈ മാധ്യമങ്ങളുടെ …
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ജൂൺ 25വരെ നീട്ടാൻ നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു. നിലവിെല സ്ഥിതി വിലയിരുത്തിയും സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അനുമതിയോടെയുമാണ് ടാസ്ക് ഫോഴ്സ് തീരുമാനം പ്രഖ്യാപിച്ചത്. ബഹ്റൈനിലേക്കുള്ള യാത്രാനിയന്ത്രണങ്ങളും നീട്ടിയിട്ടുണ്ട്. പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനയുണ്ടായ സാഹചര്യത്തിലാണ് മേയ് 28 മുതൽ ജൂൺ 10വരെ ആദ്യം …
സ്വന്തം ലേഖകൻ: ഒമാനിൽ സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്കൂളുകളിലും പ്രവേശിക്കുന്നതിന് ഭാവിയിൽ കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയേക്കും. ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ ആരോഗ്യമന്ത്രാലയം പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ബദർ ബിൻ സൈഫ് അൽ റവാഹിയാണ് ഇക്കാര്യമറിയിച്ചത്. നിലവിലെ ധാരണ പ്രകാരം ഒക്ടോബർ അവസാനത്തോടെ രാജ്യത്ത് അമ്പത് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തും. നിലവിൽ …
സ്വന്തം ലേഖകൻ: പഴയ കറൻസി നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന ദിവസം ജൂലൈ ഒന്ന്. ഇതുസംബന്ധിച്ച് വിവിധ ബാങ്കുകൾ ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ അയക്കുന്നുണ്ട്. ജൂലൈ ഒന്നുവരെ പഴയ നോട്ടുകൾ പ്രാദേശിക ബാങ്കുകളിൽനിന്ന് മാറ്റി പുതിയ നോട്ടുകൾ വാങ്ങാമെന്നും അതുകഴിഞ്ഞാൽ സാധ്യമല്ലെന്നുമാണ് അറിയിപ്പുകളിലുള്ളത്. ഖത്തർ സെൻട്രൽ ബാങ്കിെൻറ ഉത്തരവ് പ്രകാരം, പഴയ നോട്ടുകൾ മാറ്റാനുള്ള അവസാന ദിവസം ജൂലൈ …
സ്വന്തം ലേഖകൻ: സൗദിയിലെ പ്രവാസികള്‍ക്ക് കൊറോണയുടെ പശ്ചാത്തലത്തില്‍ നാട്ടില്‍നിന്നും തിരികെ പാകാനാവാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യ അടക്കമുള്ള, നിലവില്‍ സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികളുടെ ഇഖാമയും, റീ-എന്‍ട്രി വിസയും സൗദി അറേബ്യ ദീര്‍ഘിപ്പിച്ചു നല്‍കുന്നു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റെറുമായി സഹകരിച്ചാണ് ഇക്കാമയും റീ എന്‍ട്രിയും ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. സൗദി പാസ്പോര്‍ട്ട് വിഭാഗം ഇക്കാര്യം …
സ്വന്തം ലേഖകൻ: യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്ബിഐ) നേതൃത്വത്തിൽ 16 രാജ്യങ്ങളിൽ നടന്ന ആസൂത്രിത റെയ്ഡിൽ അറസ്റ്റിലായത് 800ലേറെ കുറ്റവാളികൾ. ‘ഓപ്പറേഷൻ ട്രോജൻ ഷീൽഡ്’ എന്ന് പേരിട്ട റെയ്ഡിൽ യൂറോപ്യൻ അന്വേഷണ ഏജൻസിയായ യൂറോപോൾ അടക്കം വിവിധ പൊലീസ് സംഘങ്ങളും അന്വേഷണ ഏജൻസികളും പങ്കാളികളായി. ലോകത്തെ ആസൂത്രിത കുറ്റകൃത്യങ്ങൾക്കുള്ള കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്ന …
സ്വന്തം ലേഖകൻ: വ്യവസായി എം.എ.യൂസഫലിയുടെ നിര്‍ണ്ണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശ്ശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണന്‍ നാട്ടില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്. കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. …
സ്വന്തം ലേഖകൻ: മലയാളം വിലക്കിയതില്‍ മാപ്പു പറഞ്ഞ് ഡല്‍ഹി ജി.ബി പന്ത് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്. നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കുന്നതില്‍ ചില രോഗികള്‍ പരാതി നല്‍കിയിരുന്നുവെന്ന് സൂപ്രണ്ട് വിശദീകരിക്കുന്നു. ഹിന്ദിയിലോ, ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് നിര്‍ദേശിച്ചത് സദുദ്ദേശ്യത്തോടെയാണ്. മലയാളത്തില്‍ സംസാരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് പരാതി ലഭിച്ചിരുന്നത്. അതുകൊണ്ടാണ് ഉത്തരവില്‍ മലയാളത്തെ പരാമര്‍ശിച്ചത്. മലയാളത്തില്‍ സംസാരിച്ചാല്‍ കടുത്ത നടപടി …
സ്വന്തം ലേഖകൻ: തെക്കൻ ഫ്രാൻസിലെത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ കരണത്തടിച്ചും മുദ്രാവാക്യം വിളിച്ചും പ്രക്ഷുബ്ധ രംഗങ്ങൾ സൃഷ്ടിച്ച 2 പേർ അറസ്റ്റിൽ. കോവിഡ് അനന്തര കാലത്തെ ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിന്, റസ്റ്ററന്റ് നടത്തിപ്പുകാരുമായും വിദ്യാർഥികളുമായും മക്രോ സംസാരിക്കാനെത്തിയപ്പോഴാണ് വലോൻസ് പട്ടണത്തിൽ ആൾക്കൂട്ടത്തിൽനിന്ന് ആക്രമണമുണ്ടായത്. ഒരാൾ ബാരിക്കേഡിനപ്പുറത്തുനിന്നു ഹസ്തദാനത്തിനു ശ്രമിച്ചശേഷം പ്രസിഡന്റിന്റെ മുഖത്ത് അടിക്കുകയും ‘മക്രോയിസം തുലയട്ടെ’ എന്നു …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …