സ്വന്തം ലേഖകൻ: വാക്സിനേഷൻ പ്രായപരിധി 58 വയസ്സാക്കി കുറച്ച് സൗദി. നേരത്തെ ഇത് 60 വയസായിരുന്നു. വരും ദിവസങ്ങളിൽ ഇനിയും ഇളവ് ഉണ്ടാകുമെന്നും രണ്ടാം ഡോസ് വാക്സീൻ വ്യാപകമായി മുഴുവൻ ആളുകൾക്കും ഉടൻ ലഭ്യമായിത്തുടങ്ങുമെന്നും അധികൃതർ സൂചന നൽകി. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രാ വിലക്കു നിലനിൽക്കുന്നതോടൊപ്പം പൂർണമായും വാക്സിനേഷൻ സ്വീകരിക്കാതെ എത്തുന്നവർ സൗദിയിൽ ഏഴു …
സ്വന്തം ലേഖകൻ: കോവിഡ് യാത്രാ നിയന്ത്രണങ്ങൾ മൂലം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന വിദേശി അധ്യാപകർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് താൽക്കാലിക എൻട്രി വീസ നൽകും. സെപ്റ്റംബറിൽ അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് മുഴുവൻ അധ്യാപകരെയും കുവൈത്തിൽ എത്തിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നീക്കം. 1900 അധ്യാപകർ അവരുടെ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണക്ക്. അത്തരക്കാരെ സംബന്ധിച്ച വിവരം വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ ആഭ്യന്തര …
സ്വന്തം ലേഖകൻ: മൂന്ന് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ പ്രവേശനം കൂടി യു.എ.ഇ. താത്‌കാലികമായി നിർത്തി. സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാൺഡ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ജൂൺ 11 വെള്ളിയാഴ്ച മുതൽ യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. അതേസമയം ട്രാൻസിറ്റ്, കാർഗോ വിമാനങ്ങൾ പ്രവർത്തിക്കും. യു.എ.ഇ. പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ, യു.എ.ഇ. എംബസികളിലും ദുരിതബാധിത രാജ്യങ്ങളിലും …
സ്വന്തം ലേഖകൻ: കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് സ്വീകരണം നല്‍കി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ കുവൈത്തില്‍ എത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജും, കുവൈത്ത് സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. സന്ദര്‍ശനത്തില്‍ കുവൈത്ത് അധികൃതരുമായി മന്ത്രി ഉന്നതതല യോഗങ്ങള്‍ നടത്തും. പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആറ് മുതല്‍ പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ നിരീക്ഷത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാസ്‌ക് ധരിക്കാം പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കാമെന്നും ഡയറക്ടറേറ്റ് …
സ്വന്തം ലേഖകൻ: നെന്മാറ അയിലൂരിൽ യുവാവ് കാമുകിയെ 10 വർഷം സ്വന്തം വീട്ടിൽ ഒളിപ്പിച്ച സംഭവം കേട്ടവർക്കെല്ലാം അതിശയം! അയിലൂരിലെ റഹ്‌മാനാണ് കാമുകിയായ സജിതയെ സ്വന്തം വീട്ടിൽ പത്ത് വർഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ നിർണായകമായത്. തുടർന്ന് റഹ്‌മാൻ വാടകയ്ക്ക് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം യുകെയിൽ പരത്തുമ്പോൾ റെഡ് ലിസ്റ്റിലായ ഇന്ത്യയുടെ മോചനം നീളുന്നു. നാൽപതു രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് കഴിഞ്ഞദിവസം ശ്രീലങ്ക ഉൾപ്പെടെ പുതുതായി പത്തോളം രാജ്യങ്ങളെ കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ എല്ലാ അയൽരാജ്യങ്ങളും ഈ ലിസ്റ്റിൽ ആയിക്കഴിഞ്ഞു.ഇതോടെ ഇന്ത്യയിൽനിന്നും നഴ്സുമാരുടെ റിക്രൂട്ട്മെന്റും ഉടനെ പുനഃരാരംഭിക്കാൻ ഇടയില്ല. ദിവസേനയുള്ള കോവിഡ് മരണം സ്ഥിരമായി …
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചെസ്റ്ററിലും ലങ്കാഷെയറിലും ആശങ്ക പരത്തി മുന്നേറുന്നു. വ്യാപനം രൂക്ഷമായതോടെ നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിൽ ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. പ്രദേശങ്ങൾക്കകത്തും പുറത്തേക്കുമുള്ള യാത്രകൾ കുറയ്ക്കാനും വീടിനകത്ത് കൂടിക്കാഴ്ച ഒഴിവാക്കാനും അധികൃതർ മുന്ന റിയിപ്പ് നൽകി. അതേസമയം ഡെൽറ്റ വേരിയന്റിലെ വ്യാപനം പിടിച്ചു നിർത്താൻ ഗ്രേറ്റർ …
സ്വന്തം ലേഖകൻ: യുകെ സർക്കാരിന്റെ കാലാവസ്ഥാ വ്യതിയാന പദ്ധതികൾ പ്രകാരം ഹാലോജൻ ലൈറ്റ് ബൾബുകളുടെ വിൽപ്പന സെപ്റ്റംബർ മുതൽ രാജ്യത്ത് നിരോധിക്കും. ഫ്ലൂറസെന്റ് ബൾബുകളുടെ നിരോധനവും ഇതിനു ശേഷമുണ്ടാകും. പ്രതിവർഷം 1.26 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കൂടാതെ ഈ നീക്കം ഗാർഹിക ഉപയോക്താക്കൾക്ക് ചിലവ് കുറയ്ക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയൻ …