സ്വന്തം ലേഖകൻ: രാജ്യത്തു കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞതോടെ ഇസ്രയേൽ വിദേശ സഞ്ചാരികൾക്കുള്ള വിലക്കു പിൻവലിച്ചു. വിദേശ വിമാനക്കമ്പനികൾക്കു ടെൽ അവീവ് സർവീസിനും അനുമതിയായി. വാക്സിനേഷൻ നടത്തിയ സഞ്ചാരികളുടെ ചെറുസംഘങ്ങൾക്ക് അനുമതി നൽകുന്ന പ്രത്യേക പദ്ധതിയിലൂടെ ടൂറിസം പുനരുജ്ജീവിപ്പിക്കാനാണ് ഇസ്രയേൽ പദ്ധതി. നെഗറ്റീവ് പിസിആർ ടെസ്റ്റ് യാത്രയ്ക്കു മുൻപേ വേണം. ഇസ്രയേലിൽ എത്തിയാൽ കോവിഡ് പരിശോധനയുണ്ടാകും. …
സ്വന്തം ലേഖകൻ: ഇലക്ട്രിക് വാഹനങ്ങൾക്ക് പാർക്കിങ്ങും സാലിക് ടാഗും സൗജന്യം. സാലിക് ഗേറ്റ് കടക്കാൻ ഫീസ് നൽകണം. മലിനീകരണമുണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർടിഎ നടപടി. ദുബായ് ലൈസൻസുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അടുത്തവർഷം ജൂലൈ 22 വരെയാണ് ആനുകൂല്യം. ഇവയ്ക്കുള്ള പാർക്കിങ് മേഖലകൾ പ്രത്യേകം അടയാളപ്പെടുത്തും. ഇളവ് ലഭിക്കാൻ അപേക്ഷ നൽകേണ്ടതില്ല. ഇലക്ട്രിക് വാഹനങ്ങൾക്ക് …
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് എത്തുന്നവരിൽ ചില വിഭാഗങ്ങൾക്കുകൂടി ഖത്തറിൽ ഹോട്ടൽ ക്വാറൻറീനിൽ ഇളവ്. ഇതു സംബന്ധിച്ച പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യക്കാരുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് പുറമേ, മാനദണ്ഡങ്ങളോടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇളവ് ബാധകമാകും. എന്നാൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പീൻസ് …
സ്വന്തം ലേഖകൻ: സൗദിവൽക്കരണത്തിൻ്റെ വേഗം കൂട്ടാൻ നിതാഖാത് 2.0 അവതരിപ്പിച്ച് സൗദി. തൊഴിൽ വിപണിക്ക് അനുസൃതമായി വിപണിയെ കാര്യക്ഷമമാക്കുകയും വികസിപ്പിക്കുകയും ചെയ്യാൻ ലക്ഷ്യമിടുന്ന ‘നിതാഖാത് മുത്വവർ’ എന്ന പദ്ധതിയാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. നടപ്പാക്കിവരുന്ന പരിവർത്തന പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നായാണ് നിതാഖാത്തിനെ മന്ത്രാലയം കാണുന്നത്. അതോടൊപ്പം സ്വദേശികളായ പുരുഷന്മാർക്കും …
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് ജൂണിലും തുടരും. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ അനിശ്ചിത കാല വിലക്ക് ജൂണ്‍ മാസത്തില്‍ അവസാനിക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ പതിനാലു വരെ നേരിട്ടുള്ള പ്രവേശനം അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് സ്ഥിരീകരിച്ചു. പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള മടക്കം അനിശ്ചിതമായി നീളുമെന്ന് സൂചന നല്‍കുന്നതാണ് …
സ്വന്തം ലേഖകൻ: യുവ ഗുസ്തി താരം സാഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പിക് ഗുസ്തി മെഡൽ ജേതാവ് സുശീൽ കുമാറിന് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. സാഗർ റാണയെ മർദ്ദിക്കുമ്പോൾ പരിക്കേറ്റ സോനു മഹൽ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജതേദിയുടെ അടുത്ത ബന്ധുവാണെന്നും കാല …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ പുതുതായി 2,22000 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 2,6700000. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 4455 ആളുകളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,03720 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ലക്ഷം കടന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം …
സ്വന്തം ലേഖകൻ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിന്റെ നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും രംഗത്തെത്തി. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിൽ വിവാഹങ്ങൾ നടത്തുന്നതിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ വിമാനത്തിനുളളിൽ വിവാഹം നടത്തി മധുരയിലെ ദമ്പതികൾ. മധുരയിൽ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശ യാത്രക്കിടയിൽ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ വിവാഹിതരായത്. സംഭവം വിവാദമായതോടെ വിമാന വിവാഹത്തെ കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. മധുരയിൽ നിന്ന് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …