സ്വന്തം ലേഖകൻ: അബുദാബിയിൽ എത്തുന്നവർക്കായി ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കു രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കമായി. വിമാനമിറങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടിലെത്തുമ്പോഴേക്കും ഫലം എസ്എംഎസ് ആയി ലഭിക്കും. പിസിആർ പരിശോധനാ ഫലത്തിനായി ഇനി മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടതില്ല. 90 മിനിറ്റിനകം ഫലം ലഭിക്കുന്ന സംവിധാനം വിമാനത്താവളത്തിൽ ഏർപ്പെടുത്തുന്നത് മേഖലയിൽ ആദ്യമാണെന്നു അബുദാബി എയർപോർട്ട് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: വംശവെറിയുടെ വിളനിലമാണ് ബക്കിങ്ഹാം കൊട്ടാരമെന്ന് ഞായറാഴ്ച അമേരിക്കൻ ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ മുൻ രാജകുടുംബാംഗങ്ങളായ ഹാരി രാജകുമാരനും മേഗനും നടത്തിയ വെളിപ്പെടുത്തലുകളിൽ നീറിപ്പുകഞ്ഞ് രാജകുടുംബം. വിഷയം ചർച്ച ചെയ്ത് അടിയന്തര യോഗങ്ങൾ കൊട്ടാരത്തിനകത്ത് പുരോഗമിക്കുകയാണ്. മേഗന്‍റെയും ഹാരിയുടെയും ആരോപണങ്ങൾ ലോകമൊട്ടുക്കും ഏറ്റെടുത്ത സാഹചര്യത്തിൽ മറുപടി നൽകണമെന്നാണ് കൊട്ടാരത്തിലെ പൊതു വികാരം. എന്നാൽ, തിരക്കിട്ട് …
സ്വന്തം ലേഖകൻ: പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവപ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറു സംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്കന്‍ ഭരണകൂടം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും തുടരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ തിങ്കളാഴ്ച വ്യക്തമാക്കി. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ …
സ്വന്തം ലേഖകൻ: സൗദി എണ്ണ ടാങ്കുകൾക്കും അരാംകോക്കും നേരെ തുടർച്ചയായ ഹൂതി ആക്രമണത്തിൽ ലോക വ്യാപക പ്രതിഷേധം. സൗദിയിലെ കിഴക്കൻ പ്രദേശമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കിനും ദഹ്റാനിലെ അരാംകോ റെസിഡൻഷ്യൽ ഏരിയക്കും നേരെയാണ് ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായത്. ലോകത്തിലെ പ്രധാന ഓയിൽ ഷിപ്പിങ് തുറമുഖങ്ങളിലൊന്നായ റാസ് തനൂറയിലെ പെട്രോളിയം …
സ്വന്തം ലേഖകൻ: ആഭ്യന്തര കലാപം രൂക്ഷമായ മ്യാൻമറിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് മുട്ടുകുത്തി നിന്ന് അപേക്ഷിച്ച് കന്യാസ്ത്രി. സിസ്റ്റർ ആൻ റോസയാണ് ജനക്കൂട്ടത്തിന്റെ ജീവൻ രക്ഷിക്കുവാനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പട്ടാളത്തിന് മുൻപിലേക്ക് ധൈര്യസമേതം ഇറങ്ങി ചെന്നത്. പട്ടാളക്കാർക്കും പ്രക്ഷോഭകരുടെയും മധ്യത്തിലായി നടുറോഡിൽ മുട്ടുകുത്തി നിൽക്കുന്ന സിസ്റ്റർ ആൻ റോസയുടെ ദൃശ്യങ്ങൾ പ്രാദേശിക …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനെടുത്തവർക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ നൽകാൻ കടകൾക്ക് അനുമതി നൽകി സൗദി വാണിജ്യ മന്ത്രാലയം. പൊതുജനാരോഗ്യ സുരക്ഷക്കും ആളുകളെ വാക്സിനെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കാനുമാണ് ഉപഭോക്താക്കൾക്ക് കച്ചവട സ്ഥാപനങ്ങളിൽ പ്രത്യേക ഡിസ്കൗണ്ട് നൽകുന്നതിന് സേവനമൊരുക്കിയിരിക്കുന്നത്. വാക്സിനെടുത്തവർക്ക് പ്രത്യേക ഡിസ്കൗണ്ട് നൽകാൻ കടയുടമകളെ അനുവദിക്കുന്നതാണ് പുതിയ സേവനം. എല്ലാ കച്ചവട കേന്ദ്രങ്ങൾക്കും കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഡിസ്കൗണ്ട് …
സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് വരുന്ന 16 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഖത്തറിൽ ഇനി ഹോട്ടൽ ക്വാറൻറീൻ വേണ്ട. കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച മാതാപിതാക്കൾെക്കാപ്പം ഖത്തറിലേക്ക് വരുന്ന കുട്ടികൾക്കാണിത് ബാധകമാവുക. ഇവർക്ക് ഹോം ക്വാറൻറീൻ മതി. കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുറത്തിറക്കുന്നുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയാണ് …
സ്വന്തം ലേഖകൻ: ഉംറ പെർമിറ്റ് കൈമാറി ഉപയോഗിച്ചാൽ പിടി വീഴും; മുന്നറിയിപ്പുമായി സൗദി ഹജജ് മന്ത്രാലയം. ഉംറ ആപ്പ് ഇതമര്‍ന അപേക്ഷയിലൂടെ നല്‍കിയ ഉംറ പെര്‍മിറ്റ്, അനുവദനീയമായ ഗുണഭോക്താവിനു പകരം മറ്റൊരാള്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അവസരം നല്‍കരുതെന്ന് ഹജജ്, ഉംറ മന്ത്രാലയം ഉത്തരവിറക്കി. ഇത്തരം പ്രവണത അനുവദനീയമല്ല. ഇത് ഇതമര്‍ന, തവക്കല്‍ന ആപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് യാത്രാ നടപടികളിൽ ഇളവുള്ള 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി പുറത്തിറക്കി. സൗദി അറേബ്യ, ഖസാക്കിസ്ഥാൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. നേരത്തെ ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഖസാക്കിസ്ഥാൻ, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംഗപ്പൂർ എന്നീ രാജ്യക്കാർക്ക് ഇളവുണ്ടായിരുന്നു. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ …