സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് വീണ്ടും വ്യാപകമായതിനെ തുടർന്ന് ഏർപ്പെടുത്തിയ താത്കാലിക വിലക്കിൽ ഇളവ് നൽകിയതോടെ ജനങ്ങൾ കൂട്ടംകൂടുന്നത് തടയാൻ കർശന നിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. ഞായറാഴ്ച മുതലാണ് റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും സിനിമാ ശാലകളും വിനോദ കേന്ദ്രങ്ങളും തുറക്കുന്നതിനും നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങുന്നത്. എന്നാൽ സൽക്കാരങ്ങളും ആഘോഷ പരിപാടികളും ജനങ്ങൾ ഒത്തു കൂടുന്നതും …
സ്വന്തം ലേഖകൻ: വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണമെന്ന സുപ്രീം കമ്മിറ്റി നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾ കനത്ത പിഴ ശിക്ഷക്കൊപ്പം സ്ഥാപനം അടച്ചിടുന്നത് ഉൾപ്പെടെ ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വരും. രാത്രി എട്ട് മുതൽ പുലർച്ച അഞ്ച് വരെയാണ് സ്ഥാപനങ്ങൾ അടക്കേണ്ടത്. ഇത് ലംഘിക്കുന്നവർക്ക് 300 റിയാൽ പിഴയാണ് ചുമത്തുകയെന്ന് മസ്കത്ത് നഗരസഭ വക്താവ് അറിയിച്ചു. നിയമലംഘനം …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ നടപ്പാക്കും. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെ ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങളല്ലാതെ പുറത്തിറങ്ങാൻ പാടില്ല. കർഫ്യൂവിെൻറ തലേ ദിവസമായതിനാൽ ശനിയാഴ്ച വിപണിയിൽ വൻ തിരക്കായിരുന്നു. കർഫ്യൂ നടപ്പാക്കാൻ പൊലീസും സൈന്യവും നാഷനൽ ഗാർഡും നേരത്തേ തന്നെ തയാറെടുപ്പ് പൂർത്തിയാക്കി. കുവൈത്തിൽ കർഫ്യൂ ലംഘിക്കുന്ന വിദേശികളെ …
സ്വന്തം ലേഖകൻ: ചരിത്ര സംഭവമായി മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഇറാഖിലെ ഷിയ മുസ് ലിങ്ങളുടെ പരമോന്നത ആദ്ധ്യാത്മിക നേതാവായ അയത്തൊള്ള സിസ്താനിയുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിസ്താനി തന്നെയാണ് പുറത്തു വിട്ടത്. ഇറാഖിലെ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ സുരക്ഷയെ കുറിച്ച് മാര്‍പാപ്പ സംസാരിച്ചുവെന്നും സിസ്താനി അറിയിച്ചു. “മറ്റെല്ലാ …
സ്വന്തം ലേഖകൻ: പ്രവാസി കുടുംബങ്ങളുടെ വരവ് കൂടിയതോടെ യുഎഇയിൽ ഫാമിലി ഫ്ലാറ്റുകൾക്കു ഡിമാൻഡ്. കോവിഡ് നിയന്ത്രണങ്ങൾ മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്തവർ കുടുംബത്തെ യുഎഇയിലെത്തിക്കുന്ന പ്രവണത വർധിച്ചതാണ് ഡിമാൻഡും വിലയും കൂടാൻ കാരണം. ജോലി നഷ്ടപ്പെട്ടും മറ്റും പല കുടുംബങ്ങളും നാട്ടിലേക്കു മടങ്ങിയതോടെ താമസിക്കാൻ ആളില്ലാതെ വിവിധ എമിറേറ്റുകളിൽ കെട്ടിട വാടക കുറഞ്ഞിരുന്നു. എന്നാൽ കുടുംബമായി …
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ, താമസ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായി നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീലിൽ) കഴിഞ്ഞിരുന്ന നൂറോളം മലയാളികൾ ഉൾപ്പെടെ 1500 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. സ്പോൺസറിൽനിന്ന് ഒളിച്ചോടിയവരും ഇഖാമ പുതുക്കാത്തവരും ഇതിൽ ഉൾപ്പെടും. ഇവരെ സൗദി സർക്കാർ 5 വിമാനങ്ങളിലായി ഡൽഹിയിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് ഇവർക്കു നാട്ടിലെത്താനായത്. വിവിധ കാരണങ്ങളാൽ രേഖകളില്ലാത്തവർക്കു …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ യാത്രികന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് പാരിസില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനം അടിയന്തിരമായി ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഫ്രാന്‍സ് വിമാനമാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അടിയന്തിരമായി ഇറക്കിയത്. വിമാനം പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ യാത്രക്കാരന്‍ മറ്റു യാത്രക്കാരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ കൈയ്യേറ്റം ചെയ്തു. കോക്ക്പിറ്റ് …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അബുദാബിയിൽ അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററുകൾ 30 ശതമാനം ശേഷിയോടെ പ്രവർത്തിച്ചു തുടങ്ങും. എല്ലാ കോവിഡ് മുൻകരുതൽ നടപടികളും പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, പതിവായി അണുവിമുക്തമാക്കൽ തുടങ്ങിയ കരുതൽനടപടികൾ പാലിക്കണം. കോവിഡ് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ …
സ്വന്തം ലേഖകൻ: ഐപിഎൽ ഏപ്രിൽ ഒൻപതിന് ആരംഭിക്കുമെന്ന് ബിസിസിഐ. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരും ആണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുകയെന്നും കാണികളെ അനുവദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, കോൽക്കത്ത എന്നീ ആറ് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. എന്നാൽ ടീമുകളുടെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2791 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‍ഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …