സ്വന്തം ലേഖകൻ: ത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എം.ജി.ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഓര്‍ത്തോഡോക്സ് സഭാ മുന്‍ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ എം.ജി.ജോര്‍ജ് ഹാര്‍വഡ് ബിസിനസ് സ്കൂളില്‍ ഉപരിപഠനം നടത്തി. 1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡിയായ ജോര്‍ജ്, 1993ലാണ് ചെയര്‍മാനായത്. ഫിക്കിയുടെ ദേശീയ എക്സിക്യൂട്ടീവ് …
സ്വന്തം ലേഖകൻ: അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടേയും മാതാപിതാക്കൾ ഇല്ലാത്ത കുട്ടികളുടേയും സുനാമിയാണു രൂപം കൊള്ളുന്നതെന്ന് ട്രംപ്. ബൈഡൻ ഭരണകൂടം കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിൽ തികച്ചും പരാജയമാണെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. “നമ്മുടെ അതിർത്തി പ്രദേശങ്ങൾ ഇപ്പോൾ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയിൽ എത്തിയിരിക്കുന്നു. നമ്മുടെ ബോർഡർ പെട്രോൾ, ഐസിഇ ഏജന്റുമാർ തികച്ചും അവഗണിക്കപ്പെടുകയോ, അനഭിമതരാകുകയോ …
സ്വന്തം ലേഖകൻ: ഹോങ്കോംഗിലെ ജനാധിപത്യ വാദികളായ പ്രതിപക്ഷത്തെ പൂർണമായും നിശബ്ദരാക്കാൻ ലക്ഷ്യമിടുന്ന നിയമ നിർമാണവുമായി ചൈന. ചൈനീസ് പാർലമെന്റായ ദേശീയ പീപ്പിൾസ് കോൺഗ്രസിൻ്റെ ആറു ദിവസം നീണ്ടുനിൽക്കുന്ന വാർഷിക സമ്മേളനത്തിലാണ് പുതിയ നാധിപത്യ വിരുദ്ധ നിയമം പരിഗണിക്കുന്നത്. ഹോങ്കോംഗിലെ ഭരണാധികാരിയെ (സിഇഒ) തെരഞ്ഞെടുക്കുന്ന ഇലക്ഷൻ കമ്മിറ്റി എന്ന ഇലക്ടറൽ കോളജിന് നിയമസഭ ആയ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് …
സ്വന്തം ലേഖകൻ: വിശ്വാസ വോട്ടെടുപ്പിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിജയം. 342 അംഗ പാർലമെന്റിൽ ഇമ്രാൻ 178 വോട്ടുകൾ നേടി. 172 വോട്ടുകളുണ്ടെങ്കിൽ സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കും. ബുധനാഴ്ച നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ധനമന്ത്രി അബ്ദുൾ ഹഫീസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാന്റെ വിജയം. പ്രതിപക്ഷ പാർട്ടികൾ നാഷനൽ അസംബ്ലി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വോട്ടെടുപ്പ് …
സ്വന്തം ലേഖകൻ: സാഹോദര്യവും സഹാനുഭൂതിയും അടിസ്ഥാനമാക്കിയുള്ള സമൂഹം കെട്ടിപ്പടുത്ത് ഇറാക്കിന്റെ പ്രശ്നങ്ങൾ മറികടക്കാവുന്നതേ ഉള്ളൂവെന്ന് ഫ്രാൻസിസ് മാർപാപ്പ. പ്രസിഡന്റ് ബർഹാം സലേയുടെ കൊട്ടാരത്തിലെ സ്വീകരണത്തിനു ശേഷം നയതന്ത്ര ഉദ്യോഗസ്ഥരോടും സിവിൽ സൊസൈറ്റി പ്രതിനിധികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിൽനിന്നു മുക്തമാകാൻ ലോകം പരിശ്രമിക്കുന്നതിനിടെയാണ് തന്റെ ഇറാക്ക് സന്ദർശനമെന്ന് മാർപാപ്പ പറഞ്ഞു. മഹാവ്യാധി ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, സാമൂഹിക- …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. വിദേശികള്‍ക്കു ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് തുടരുമെന്ന് കുവൈത്ത് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രം അറിയിച്ചു. ഇതേ തുടുര്‍ന്ന്. ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാന്‍ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികള്‍ക്കു കനത്ത തിരിച്ചടിയായി. രാജ്യത്ത് കോവിഡ് വ്യാപനം …
സ്വന്തം ലേഖകൻ: പ്രമുഖ കമ്പനികളുടെ പാക്കേജുകളുടെ പേരിൽ ഇ- മെയിൽ തട്ടിപ്പ് നടത്തുന്ന സംഘം സജീവമാണെന്നും കരുതിയിരിക്കണമെന്നും ദുബായ് പോലീസിൻ്റെ ദുബൈ പൊലീസ്. പ്രശസ്ത സ്ഥാപനങ്ങളുടെ ലോഗോയും ചിത്രങ്ങളും ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. നമ്മുടെ അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതോടെ അക്കൗണ്ട് പൂർണമായും ഹാക്ക് ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ്. ടൂറിസം അടക്കം മേഖലകളിൽ ആകർഷകമായ …
സ്വന്തം ലേഖകൻ: അൽഉലയിലെ അമീർ അബ്ദുൽ മജീദ് വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സർവിസുകൾക്ക് ആവശ്യമായ കാര്യങ്ങൾ വിമാനത്താവളത്തിൽ പൂർത്തിയാക്കിയതിനെ തുടർന്നാണിത്. വർഷത്തിൽ ഒരു ലക്ഷം മുതൽ നാല് ലക്ഷം യാത്രക്കാരെ വരെ വിമാനത്താവളത്തിന് ഉൾക്കൊള്ളാനാകും. ഏറ്റവും നൂതനമായ സാേങ്കതിക വിദ്യകളോടെയാണ് വിമാനത്താവളം രൂപകൽപന ചെയ്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് പഠിക്കാനായി ഇന്ത്യയിലെത്തി പുലിവാലു പിടിച്ച യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിലും ചർച്ചയാവുകയാണ്. അറസ്റ്റിലാകാന്‍ പോലീസ് സ്റ്റേഷനിലെ കസേരമോഷ്ടിച്ച ജപ്പാന് സ്വദേശിയായ യുവാവിനെ ബെംഗളൂരു പോലീസ് ഒടുവിൽ നാടുകടത്തുന്നു. 2019ലാണ് ഇംഗ്ലീഷ് ഭാഷ പഠിക്കാനായി ജപ്പാനില്‍ നിന്നും ഹിരതോഷി തനാക ബെംഗളൂരുവിലെത്തുന്നത്. നഗരത്തിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിലെത്തി പഠനം തുടങ്ങി. വിദേശിയായതിനാല്‍ പഠനത്തോടൊപ്പം സ്ഥാപനത്തിന്റെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍കോട് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …