1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാനഡയില്‍ ഭീകരവേട്ട, പോലീസ് വെടിവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മരിച്ചത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെന്ന് സംശയം
കാനഡയില്‍ ഭീകരവേട്ട, പോലീസ് വെടിവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മരിച്ചത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെന്ന് സംശയം
സ്വന്തം ലേഖകന്‍: കാനഡയില്‍ ഭീകരവേട്ട, പോലീസ് വെടിവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മരിച്ചത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെന്ന് സംശയം. കാനഡയിലെ ഒന്ററിയോയില്‍ പോലീസിന്റെ ഭീകര വിരുദ്ധ നടപടിയില്‍ ആരണ്‍ ഡ്രൈവര്‍ (24) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സാമൂഹിക മാധ്യമങ്ങളിലൂടെ ഇസ്ലാമിക് സ്‌റ്റേറ്റിന് പരസ്യമായി പിന്തുണ നല്‍കിയ ആളായിരുന്നു ആരണ്‍ എന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ പറയുന്നു. ടൊറോന്റോയില്‍ …
നഗ്‌ന ബീച്ചിനും നഗ്‌ന റസ്‌റ്റോറന്റിനും പിന്നാലെ ലണ്ടന്‍ നഗരത്തില്‍ ന്യൂഡിസ്റ്റുകള്‍ക്കായി നഗ്‌ന ടെറസും
നഗ്‌ന ബീച്ചിനും നഗ്‌ന റസ്‌റ്റോറന്റിനും പിന്നാലെ ലണ്ടന്‍ നഗരത്തില്‍ ന്യൂഡിസ്റ്റുകള്‍ക്കായി നഗ്‌ന ടെറസും
സ്വന്തം ലേഖകന്‍: നഗ്‌ന ബീച്ചിനും നഗ്‌ന റസ്‌റ്റോറന്റിനും പിന്നാലെ ലണ്ടന്‍ നഗരത്തില്‍ ന്യൂഡിസ്റ്റുകള്‍ക്കായി നഗ്‌ന ടെറസും. പാര്‍ലമെന്റ് സ്‌ക്വയറിന്റേത് ഉള്‍പ്പെടെ സുന്ദരമായ വിദൂരക്കാഴ്ചകളുമായി ആഗസ്റ്റ് പകുതിയോടെ നഗ്‌ന ടെറസ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ഒരു ഓപ്പണ്‍ എയര്‍ ബാര്‍, സണ്‍ ബാത്തിംഗ് ഏരിയകള്‍, ഗെയിമുകള്‍ക്കുള്ള വേദികള്‍ എന്നിവയെല്ലം വസ്ത്രമുരിഞ്ഞ് എത്താന്‍ തയ്യാറുള്ളവര്‍ക്കായി ഇവിടെ സൗകര്യമുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ …
സൗദി ഓജര്‍ കമ്പനിയിലെ തൊഴില്‍ പ്രതിസന്ധി, ഇന്ത്യന്‍ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് നാട്ടിലെത്തും
സൗദി ഓജര്‍ കമ്പനിയിലെ തൊഴില്‍ പ്രതിസന്ധി, ഇന്ത്യന്‍ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് നാട്ടിലെത്തും
സ്വന്തം ലേഖകന്‍: സൗദി ഓജര്‍ കമ്പനിയിലെ തൊഴില്‍ പ്രതിസന്ധി, ഇന്ത്യന്‍ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് നാട്ടിലെത്തും. വ്യാഴാഴ്ച രാവിലെ 10.20ന് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം ആറിന് ഡല്‍ഹിയില്‍ വിമാനമിറങ്ങും. ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ നിന്നുള്ള 25 ഓളം പേരാണ് സൗദി എയര്‍ലൈന്‍സില്‍ യാത്ര തിരിക്കുന്നത്. തിരിച്ചു പോവുന്നവരുടെ ആദ്യ സംഘത്തില്‍ മലയാളികള്‍ …
ബ്രിട്ടനില്‍ ജോലി ചെയ്യുന്ന പകുതിയിലധികം സ്ത്രീകളും തൊഴിലിടത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ ജോലി ചെയ്യുന്ന പകുതിയിലധികം സ്ത്രീകളും തൊഴിലിടത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ജോലി ചെയ്യുന്ന പകുതിയിലധികം സ്ത്രീകളും തൊഴിലിടത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ജോലിക്കാരായ സ്ത്രീകളില്‍ ഏതാണ്ട് 52 ശതമാനം ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമം നേരിടുന്നതായും എന്നാല്‍ നല്ലൊരു ശതമാനം പേരും പരാതിപ്പെടാന്‍ തയാറാവുന്നില്ലെന്നും ബ്രിട്ടനിലെ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ്(ടി.യു.സി) 1500 പേരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു. …
കത്തിയമര്‍ന്ന തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് 7000 ഡോളര്‍ നഷ്ടപരിഹാരം
കത്തിയമര്‍ന്ന തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് 7000 ഡോളര്‍ നഷ്ടപരിഹാരം
സ്വന്തം ലേഖകന്‍: കത്തിയമര്‍ന്ന തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് 7000 ഡോളര്‍ നഷ്ടപരിഹാരം. ആഗസ്റ്റ് മൂന്നിന് ദുബൈ വിമാനത്താവളത്തില്‍ തീപിടിച്ച എമിറേറ്റ്‌സ് വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും കമ്പനി 7000 ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തീപിടിത്തത്തില്‍ ബാഗേജ് നഷ്ടപ്പെട്ടതിന് 2000 ഡോളറും മറ്റ് വിഷമതകള്‍ക്ക് 5000 ഡോളറുമാണ് …
ലോകത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയുമായി ചൈന, വേഗത മണിക്കൂറില്‍ 380 കിമീ
ലോകത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയുമായി ചൈന, വേഗത മണിക്കൂറില്‍ 380 കിമീ
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയുമായി ചൈന, വേഗത മണിക്കൂറില്‍ 380 കിമീ. മണിക്കൂറില്‍ 380 കിലോമീറ്റര്‍ കുതിച്ചുപായുന്ന ട്രെയിന്‍ അടുത്ത മാസമാണ് സര്‍വീസ് തുടങ്ങുക. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സൂ പ്രവിശ്യയിലുള്ള ഴെങ്‌ഴൂസുഴൂ അതിവേഗ ട്രാക്കിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഈ റൂട്ടിലെ യാത്രാസമയം രണ്ടു മണിക്കൂര്‍ …
നാലു വയസുള്ള നാല്‍പ്പതുകാരന്‍, അപൂര്‍വ രോഗം ബാധിച്ച ബംഗ്ലാദേശുകാരന്‍ ബായേസിദിന്റെ കണ്ണുനനയിക്കുന്ന ജീവിതം
നാലു വയസുള്ള നാല്‍പ്പതുകാരന്‍, അപൂര്‍വ രോഗം ബാധിച്ച ബംഗ്ലാദേശുകാരന്‍ ബായേസിദിന്റെ കണ്ണുനനയിക്കുന്ന ജീവിതം
സ്വന്തം ലേഖകന്‍: നാലു വയസുള്ള നാല്‍പ്പതുകാരന്‍, അപൂര്‍വ രോഗം ബാധിച്ച ബംഗ്ലാദേശുകാരന്‍ ബായേസിദിന്റെ കണ്ണുനനയിക്കുന്ന ജീവിതം. ധാക്കയിലെ ബായേസിദ് ശിക്ക്ദാറിന് കേവലം നാല് വയസ്സ് മാത്രമേ പ്രായമുളളൂ. എന്നാല്‍ ബായേസിദിനെ കണ്ടാല്‍ എല്ലാവരും കരുതുക ഒരു നാല്പതുകാരനായാണ്. സാധാരണക്കുട്ടികളെപ്പോലെ സ്‌കൂളില്‍ ചേര്‍ന്ന് ഓടിച്ചാടി നടന്നിരുന്ന മിടുക്കനായിരുന്ന ബായേസിദിനെ തീര്‍ത്തും അസാധാരണമായ രീതിയിലുളള ആരോഗ്യപ്രശ്‌നങ്ങള്‍ പതുക്കെ ബാധിക്കുകയായിരുന്നു. …
റഷ്യക്ക് കൈകൊടുത്ത് തുര്‍ക്കി, ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കി പുടിന്‍, എര്‍ദോഗാന്‍ കൂടിക്കാഴ്ച
റഷ്യക്ക് കൈകൊടുത്ത് തുര്‍ക്കി, ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കി പുടിന്‍, എര്‍ദോഗാന്‍ കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: റഷ്യക്ക് കൈകൊടുത്ത് തുര്‍ക്കി, ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കി പുടിന്‍, എര്‍ദോഗാന്‍ കൂടിക്കാഴ്ച. തുര്‍ക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു തയാറാണെന്നു വ്യക്തമാക്കിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സാമ്പത്തിക മേഖലയിലും ഇതരമേഖലകളിലും സഹകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെത്തിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി പുടിന്‍ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തി. സൈനിക അട്ടിമറി നീക്കം ഉണ്ടായ ഉടന്‍ തുര്‍ക്കിക്കു …
ഒളിമ്പിക്‌സിനെത്തിയ നമീബിയന്‍ ബോക്‌സിംഗ് താരം പീഡനക്കേസില്‍ പിടിയില്‍
ഒളിമ്പിക്‌സിനെത്തിയ നമീബിയന്‍ ബോക്‌സിംഗ് താരം പീഡനക്കേസില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സിനെത്തിയ നബീബിയന്‍ ബോക്‌സിംഗ് താരം പീഡനക്കേസില്‍ പിടിയില്‍. 22 കാരനായ ജോനാസ് ജൂനീസ് എന്ന ബോക്‌സിംഗ് താരത്തെയാണ് ബ്രസീലിയന്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ വെയറ്റ്‌റസായ തന്നെ ചുംബിക്കാന്‍ ശ്രമിച്ചെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പണം വാഗ്ദാനം ചെയ്‌തെന്നുമുള്ള പരാതിയുമായി യുവതി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ജോനാസിനെ കസ്റ്റഡിയിലെടുത്തത്. ഒളിമ്പിക്‌സ് ആരംഭിച്ചതിനുശേഷം പോലീസ് അറസ്റ്റ് …
ഉത്തര്‍ പ്രദേശില്‍ തൂപ്പ് ജോലിക്ക് തിക്കുംതിരക്കും, ആയിരക്കണക്കിന് അപേക്ഷകരില്‍ ബിരുദാനന്തര ബിരുദധാരികളും
ഉത്തര്‍ പ്രദേശില്‍ തൂപ്പ് ജോലിക്ക് തിക്കുംതിരക്കും,  ആയിരക്കണക്കിന് അപേക്ഷകരില്‍ ബിരുദാനന്തര ബിരുദധാരികളും
സ്വന്തം ലേഖകന്‍: ഉത്തര്‍ പ്രദേശില്‍ തൂപ്പ് ജോലിക്ക് തിക്കുംതിരക്കും, ആയിരക്കണക്കിന് അപേക്ഷകരില്‍ ബിരുദാനന്തര ബിരുദധാരികളും. കാണ്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സഫായ് കര്‍മചാരി (തൂപ്പ് ജോലി) പോസ്റ്റിലേക്കാണ് നിരവധി ബിരുദാനന്തര ബിരുദധാരികള്‍ അപേക്ഷകരായി എത്തിയത്. 3275 ഒഴിവുകളാണുള്ളത്. ജോലിക്ക് അപേക്ഷിക്കുന്നതിന് നിശ്ചിത വിദ്യാഭ്യാസ യോഗ്യതെയൊന്നും വ്യക്തമാക്കിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ആയിരക്കണക്കിന് അപേക്ഷകര്‍ മുന്നോട്ട് വന്നത് തങ്ങളെ …