സ്വന്തം ലേഖകൻ: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി സുനാമി യാഥാർഥ്യമാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ഇവിടെ നുഴഞ്ഞു കയറ്റത്തിനിടെ പിടിയിലായി. ഇവരിലേറെയും കുട്ടികളാണെന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തടങ്കലിലുള്ളത് ആയിരക്കണക്കിന് അഭയാർഥികളായ കുട്ടികളാണ്. അഭയാർഥികളുടെ കാര്യത്തില്‍ അനുതാപ പരിഗണന സ്വീകരിക്കുമെന്ന പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനത്തോടെ ആയിരങ്ങളാണ് അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തുന്നത്. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം 20 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അസംസ്കൃത എണ്ണവില ഉയരാൻ നിമിത്തമായതായി റിപ്പോർട്ട്. സൗദിയുടെ എണ്ണപ്പാടങ്ങൾക്കോ സംഭരണ കേന്ദ്രങ്ങൾക്കോ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സൗദി കൃത്യസമയത്തു തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ, ആക്രമണം കൊണ്ടുണ്ടായ സുരക്ഷാ പ്രശ്നങ്ങളാണു രാജ്യാന്തര വിപണിയിൽ ക്രൂഡ് വില …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കണമെന്നും പകരം സ്വദേശികളെ നിയമിക്കണമെന്നും ആവശ്യപ്പെടുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വിദേശികളെയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണമെന്നും, അത്യാവശ്യത്തിനു വേണ്ടി സഹായികളായി മാത്രം വേണ്ടി വന്നാല്‍ നില നിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന കരട് ബില്ല് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ബേദര്‍ അല്‍ …
സ്വന്തം ലേഖകൻ: ഹജ്ജ്, ഉംറ തീര്‍ത്ഥാടന മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കി സൗദി അറേബ്യ. ഇഖാമ പുതുക്കാനും, ലെവി അടക്കാനും ആറ് മാസത്തെ ഇളവ് ഉള്‍പ്പെടെ കോവിഡ് കാലത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായകമാകുന്ന തീരുമാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ താല്‍പര്യപ്രകാരമുള്ള പുതിയ തീരുമാനം വിദേശതൊഴിലാളികള്‍ക്ക് ഏറെ …
സ്വന്തം ലേഖകൻ: സ്വദേശിവത്കരണം പാലിക്കുന്ന കമ്പനികൾക്ക് വിദേശ തൊഴിലാളികളുടെ ലേബർ പെർമിറ്റ് ഫീസിൽ കുറവുവരുത്താനും സുൽത്താൻ അംഗീകാരം നൽകിയ സാമ്പത്തിക ഉത്തേജന പാക്കേജിൽ നിർദേശിക്കുന്നുണ്ട്. ഇൻറർമീഡിയറ്റ്, ടെക്നികൽ, സ്പെഷലൈസ്ഡ് തസ്തികകളിലെ പുതിയ വിസക്കും നിലവിലുള്ളവ പുതുക്കുന്നതിനും ഇൗ ആനുകൂല്യം ലഭിക്കും. സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സ്വദേശിവത്കരണ തോത് പൂർത്തീകരിച്ച സ്ഥാപനങ്ങൾക്ക് 50 ശതമാനവും സ്വദേശി ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് …
സ്വന്തം ലേഖകൻ: സൗദിയിലെ പുതിയ തൊഴിൽ പരിഷ്കരണ പദ്ധതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തൊഴിൽ പരിഷ്ക്കരണ പദ്ധതി കഴിഞ്ഞ നവംബർ നാലിനാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. 2021 മാർച്ച് 14 ഞായറാഴ്ച മുതൽ പദ്ധതി പ്രാബല്യത്തിൽ …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിൽ കരാറിൽ ജോലി സമയവും വാരാന്ത്യ അവധിയും ഓവർടൈമും സിക് ലീവും ഉറപ്പാക്കി ഖത്തർ. ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ തൊഴിൽ കരാർ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശസംരക്ഷണം ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഉത്തരവാദിത്തങ്ങളും പുതിയ കരാറിൽ അടിവരയിട്ട് പറയുന്നു. ഇരുകക്ഷികളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കത്തക്ക വിധത്തിൽ 2017 ലെ 15-ാം …
സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പ്രഖ്യാപിച്ചു. 83 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് തീരുമാനിക്കും. അഞ്ചു മന്ത്രിമാരും 33 എംഎൽഎമാരും സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയില്ല. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുളളവർ ഇത്തവണ മത്സര രംഗത്തില്ല. 12 വനിതകളും യുവനിരയില്‍ …
സ്വന്തം ലേഖകൻ: ഖത്തറിൽ പാൽക്കുപ്പിയുടെ ആകൃതിയിലുള്ള കുപ്പികളിൽ വെള്ളവും പാനീയങ്ങളും വിറ്റാൽ കർശന നടപടി. രാജ്യത്തെ കഫേകളും റസ്റ്ററന്റുകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു പ്രവർത്തിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുട്ടികളുടെ പാൽക്കുപ്പികൾക്ക് സമാനമായ കുപ്പികളിൽ ചില കഫേകൾ വെള്ളവും പാനീയങ്ങളും വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്. ചിലർ കുപ്പികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത് …
സ്വന്തം ലേഖകൻ: 2023 വരെ സർക്കാർ ഫീസുകളൊന്നും വർധിപ്പിക്കില്ലെന്നും പുതിയ ഫീസുകൾ ഏർപ്പെടുത്തില്ലെന്നും ദുബായ് സർക്കാർ അറിയിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇതുമായി …