സ്വന്തം ലേഖകൻ: കൊറോണ വൈറസ് മഹാമാരിക്കെതിരായ വാക്‌സിനേഷൻ യജ്ഞത്തിലാണ് ഇന്ന് രാജ്യം. വാക്‌സിൻ സ്വീകരിക്കുന്നതോടൊപ്പം തന്നെ പ്രധാനമാണ് വാക്‌സിൻ സ്വീകരിച്ചവർ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടത്. കൊറോണ വൈറസ് ബാധയേൽക്കാൻ സാദ്ധ്യത കുറവുള്ള വ്യക്തിയാണ് എന്ന് തെളിയിക്കുന്നതിനൊപ്പം പൊതു ഇടങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാനും സംസ്ഥാനവും രാജ്യവും വിട്ടുള്ള യാത്രകൾക്കും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ആവശ്യമാണ്. കോവിൻ …
സ്വന്തം ലേഖകൻ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ് ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി ഇതിനായി അപേക്ഷ സമര്‍പ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യൻ കമ്പനിയായ ബയോളജിക്കൽ ഇയുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്സിൻ വിതരണത്തിനെത്തിക്കുക. അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച …
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 19,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,82,27,419 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഇന്ത്യ ആംബർ ലിസ്റ്റിലെത്തുമ്പോൾ ഗൾഫ് വഴിയുള്ള യുകെ യാത്ര ഇനി സുഗമമാകും. യുകെയുടെ കോവിഡ് യാത്രാ വിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽനിന്നും യാത്രാനുമതിയുള്ള ആംബർ ലിസ്റ്റിലേക്ക് കഴിഞ്ഞ ദിവസമാണ് ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം നൽകിയത്. ഇതോടെ ക്വാറന്റീനിൽ ഉൾപ്പെടെ ഒട്ടേറെ ഇളവുകളാണ് ഇന്ത്യൻ യാത്രക്കാർക്ക് ലഭിക്കുക. ഈ മാസം എട്ടാം തിയതി ഞായറാഴ്ച …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിക്കാതെ ഓഫിസിെലത്തിയ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കൻ ടെലിവിഷൻ നെറ്റ്വർക്കായ സി.എൻ.എൻ. വാക്സിൻ സ്വീകരിക്കാതെ ഓഫിസിലെത്തിയ മൂന്നുപേർക്ക് മെമോ നൽകിയതായി സി.എൻ.എൻ മേധാവി ജെഫ് സക്കർ അറിയിച്ചു. വാക്സിൻ സ്വീകരിക്കുന്നതിൽ യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും സക്കർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച സി.എൻ.എന്നിന്‍റെ മുതിർന്ന മീഡിയ റിപ്പോർട്ടറായ ഒലിവർ ഡാർസി സക്കറിനെ ഉദ്ധരിച്ച് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് അബുദാബി, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധമായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നിവയ്ക്ക് ലഭിച്ചു. എന്നാൽ ഇൗ മാസം 10 വരെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഇന്ത്യയിൽ നിന്ന് യാത്രക്കാരെ കൊണ്ടുവരരുതെന്നും …
സ്വന്തം ലേഖകൻ: ദുബായ്, ഷാർജ എന്നിവക്ക് പുറമെ അബൂദബി വിമാനത്താവളത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ശനിയാഴ്ച മുതൽ ഭാഗികമായി പുനരാരംഭിക്കും. യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് പിൻവലിച്ചെങ്കിലും അബൂദബിയിലേക്ക് സർവീസ് തുടങ്ങിയിരുന്നില്ല.ഓഗസ്റ്റ് പത്ത് മുതൽ തുടങ്ങുമെന്നായിരുന്നു എയർഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്. എന്നാൽ, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡൽഹി എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് ശനിയാഴ്ചക്കും …
സ്വന്തം ലേഖകൻ: ആശയകുഴപ്പം പരിഹരിച്ചതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതാണെന്ന് ഫ്ളൈ ദുബായ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇയില്‍ എത്തിക്കുന്നത് നിര്‍ത്തി വയ്ക്കുകയാണെന്ന് രാവിലെ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതല്‍ സര്‍വീസ് ഉണ്ടാകുമെന്നും ഫ്ളൈ ദുബായ് അറിയിച്ചു. ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് വെള്ളിയാഴ്ച രാവിലെ കമ്പനി അറിയിച്ചതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ അധ്യാപകർ സൗദിയിലേക്ക് നേരിട്ട് വന്നുതുടങ്ങി. ഇടത്താവളങ്ങളിൽ തങ്ങാതെ മലയാളികളായ നൂറോളം അധ്യാപകർ കഴിഞ്ഞ ദിവസം സൗദിയിലെത്തിയിട്ടുണ്ട്. അധ്യാപകർക്ക് പിന്നാലെ വിദ്യാർഥികൾക്കും വരാനാകുമെന്ന പ്രതീക്ഷിയിലാണ് പ്രവാസികൾ. ഇന്ത്യയുൾപ്പെടെ പ്രത്യേക യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും ആരോഗ്യ പ്രവർത്തകരും, നയതന്ത്ര പ്രതിനിധികളും മാത്രമായിരുന്നു സൗദിയിലേക്ക് ഇതുവരെ നേരിട്ട് വന്ന് കൊണ്ടിരുന്നത്. എന്നാൽ …
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. ജി.സി.സി രാജ്യങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഖത്തറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആണവായുധ പദ്ധതികളില്‍ നിന്നും പിന്‍മാറുന്ന പക്ഷം ഇറാനുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്നും ആസ്പെന്‍ സുരക്ഷാ ഫോറം വെര്‍ച്വല്‍ സമ്മേളനത്തില്‍ സംസാരിക്കവെ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഖത്തറുമായി നിലവില്‍ …