സ്വന്തം ലേഖകൻ: ഖത്തറിൽ ഇനിയും കോവിഡ് വാക്സിൻ എടുക്കാത്ത പ്രായമായവർ എത്രയും പെട്ടെന്നു റജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം. ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. വയോധികർക്ക് കോവിഡ് ബാധിച്ചാൽ സങ്കീർണമാകാൻ സാധ്യതയേറെയാണെന്നും ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഏറെയും വാക്സിേനഷൻ പൂർത്തിയാക്കാത്തവരാണ്. വാക്സിനേഷന് റജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 40277077, 44390111. മൂന്ന് …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചർ ലഭിച്ചവർക്ക് റീഫണ്ട് ലഭിക്കാൻ സാധ്യത തെളിഞ്ഞു. ബഹ്റൈനിൽനിന്ന് ടിക്കറ്റെടുത്തവർക്ക് വൈകാതെ റീഫണ്ട് ലഭിക്കുമെന്നാണ് അറിയുന്നത്. റീഫണ്ട് ലഭിക്കേണ്ടവരുടെ ആദ്യ പട്ടിക ബഹ്റൈനിലെ എയർ ഇന്ത്യ അധികൃതർക്ക് ലഭിച്ചു. കോവിഡ് കാലത്ത് റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട് നൽകണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. പ്രവാസി ലീഗൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം ആരോഗ്യമന്ത്രാലയത്തിന്റെ സജീവ പരിഗണനയിലെന്ന് റിപ്പോർട്ട് .ആദ്യഘട്ടത്തിൽ പ്രായമേറിയവർക്കും നിത്യരോഗങ്ങൾ ഉള്ളവർക്കും മാത്രം അധിക ഡോസ് വാക്സിൻ നൽകാനാണ് മന്ത്രാലയത്തിന്റെ നീക്കം. കോവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനും സാമൂഹ്യ പ്രതിരോധം സാധ്യമാക്കാനും ബൂസ്റ്റർ ഡോസ് സഹായകമാകും എന്ന് വിലയിരുത്തിയാണ് ആരോഗ്യ മന്ത്രാലയം ഇതിനുള്ള തയാറെടുപ്പുകൾ …
സ്വന്തം ലേഖകൻ: ബിരുദമില്ലാത്ത കുവൈത്ത് പ്രവാസികളില്‍ 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കുന്നതിലുള്ള നിയന്ത്രണം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 60 കഴിഞ്ഞവര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 6000ത്തോളം പ്രവാസികളാണ് …
സ്വന്തം ലേഖകൻ: സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. ശശി തരൂരിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സ്‌കൂളുകള്‍ തുറക്കാമെന്നും മന്ത്രി വ്യക്താക്കി. ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ …
സ്വന്തം ലേഖകൻ: ഇറ്റാലിയന്‍ പോലീസിന്റെ ഉറക്കംകൊടുത്തിയ കുപ്രസിദ്ധ അധോലോക നായികയാണ് മരിയ ലിക്കിയാര്‍ഡി. നേപ്പിള്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളി ശൃംഖലയായ കമോറ എന്ന ലിക്കിയാര്‍ഡി വംശത്തിന്റെ ആദ്യ വനിതാ മേധാവിയാണ് 70കാരിയായ മരിയ. ഏറെക്കാലം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മരിയ ഇറ്റാലിയന്‍ മിലിട്ടറി പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച സ്‌പെയിനിലേക്കു കടക്കാന്‍ ശ്രമിക്കവേ റോമിലെ സിയാമ്പിനോ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 18,607 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,34,196 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87. ഇതുവരെ ആകെ 2,85,14,136 സാംപിൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 17,747 ആയി. ചികിത്സയിലായിരുന്ന 20,108 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 3051 തൃശൂര്‍ …
സ്വന്തം ലേഖകൻ: ഞായറാഴ്ച പുലർച്ചെ മുതൽ ഇന്ത്യ യുകെയുടെ ആംബർ ലിസ്റ്റിലായതോടെ ഇനി ഹോട്ടൽ ക്വാറൻ്റീനില്ലാതെ യാത്ര ചെയ്യാം. 2 ഡോസ് കോവിഡ് വാക്സിനും എടുത്ത ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇനി മുതൽ 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വേണ്ടെന്നു യുകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ആശ്വാസത്തിലും ആശങ്കയായി വിമാന ടിക്കറ്റ് നിരക്ക് മാറുമെന്നാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് താലിബാൻ ആക്രമണങ്ങൾക്ക് പാകിസ്താന്‍ നൽകുന്ന പിന്തുണ ഐക്യരാഷ്ട്ര സഭയിൽ തുറന്നു കാട്ടി അഫ്ഗാനിസ്താന്‍. ഐക്യരാഷ്ട്ര സഭയിൽ അഫ്ഗാനിസ്താന്‍ പ്രതിനിധി ഗുലാം എം. ഇസാക്സൈ ആണ് പാകിസ്താനെതിരെ രംഗത്തെത്തിയത്. താലിബാന്റെ സുരക്ഷിത താവളമായി പാകിസ്താന്‍ തുടരുകയാണെന്നും ആവശ്യമായ യുദ്ധ സാമഗ്രികൾ പാകിസ്താനിൽ നിന്ന് താലിബാന് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ …
സ്വന്തം ലേഖകൻ: ദുബൈ, ഷാർജ വിമാനത്താവളങ്ങൾക്ക് പിന്നാലെ അബൂദബിയിലേക്കും ഇന്ത്യൻ യാത്രികർ എത്തി തുടങ്ങി. ആദ്യ ദിനം ആറു വിമാനങ്ങളാണ് ഇന്ത്യയിൽ നിന്നെത്തിയത്. ഇതിൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ഉൾപ്പെടുന്നു. ആഗസ്റ്റ് അഞ്ച് മുതൽ ദുബൈയിലേക്കും ഷാർജയിലേക്കും വിമാനങ്ങൾ എത്തിയിരുന്നെങ്കിലും അബൂദബിയിലേക്ക് സർവിസ് തുടങ്ങിയിരുന്നില്ല. നിലവിൽ കേരളത്തിൽ നിന്ന് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാണ് …