സ്വന്തം ലേഖകൻ: കിടക്കാനിടമില്ലാതെ പാര്‍ക്കില്‍ അന്തിയുറങ്ങിയിരുന്ന മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച സംഭവം ബഹ്റൈനിലെ പ്രവാസികൾക്ക് ഞെട്ടലായി. സംഭവം ഞെട്ടലോടെയാണ് കേട്ടതെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ബഹ്റൈന്‍ കേരളീയ സമാജം മുന്‍കൈയെടുത്തു അശരണരെ സഹായിക്കാനായി രംഗത്തിറങ്ങുകയാണെന്നും കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി സോമു (45) വിനെയാണ് …
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസെടുത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ചില രാജ്യങ്ങള്‍ അംഗീകരിക്കാത്തതു വിദേശ യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികള്‍ക്കു തിരിച്ചടിയാകുന്നു. ആദ്യ ഡോസെടുത്തവര്‍ക്ക് 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. തിരിച്ചു പോകാനുള്ള പ്രവാസികളുടെ സൗകര്യം കണക്കിലെടുത്ത് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കാന്‍ സംസ്ഥാനം സൗകര്യം ഒരുക്കി. എന്നാല്‍, …
സ്വന്തം ലേഖകൻ: സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന് അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദ് ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനായി കാത്തിരിക്കുകയാണ്. രണ്ടു വയസ്സിനുള്ളില്‍ ഈ മരുന്ന് നല്‍കണം. നവംബറിലാണ് മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നത്. സോള്‍ജെന്‍സ്മ എന്ന മരുന്ന് ഉടന്‍ നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും ബാധിക്കും. പതിനെട്ട് …
സ്വന്തം ലേഖകൻ: ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെയുള്ള കോവിഡാനന്തര രോഗങ്ങള്‍ക്ക് പിന്നാലെ അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗം ആശങ്കയാകുന്നു. അവാസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥികോശ മരണം മുംബൈയില്‍ മൂന്നുപേരില്‍ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 40 വയസില്‍ താഴെയുള്ള മൂന്ന് പേരാണ് മഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ എ.വി.എന്‍ ബാധിച്ച് ചികിത്സ തേടിയത്. കാല്‍തുടയുടെ …
സ്വന്തം ലേഖകൻ: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി മലയാളിയും ഒമ്പത് സുഹൃത്തുക്കളും. ദുബായില്‍ ഡ്രൈവറായ കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ (37) പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം. മൂന്നുവര്‍ഷമായി രഞ്ജിത് ടിക്കറ്റെടുക്കുന്നുണ്ട്. ഹത്തയില്‍ പോയി മടങ്ങുന്ന വഴിയിലാണ് ഭാഗ്യം തേടിയെത്തിയ വിവരം അറിയുന്നതെന്നും ഇനി സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് …
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനം പതിറ്റാണ്ടുകളായി സ്ത്രീധനം നല്‍കുക എന്നത് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന കണ്ടെത്തലാണ് വേള്‍ഡ് ബാങ്ക് നടത്തിയ പഠനത്തിലേത്. 95 ശതമാനം വിവാഹങ്ങളും സ്ത്രീധനം നല്‍കി തന്നെയാണ് നടക്കുന്നതും, അതും 1961 മുതല്‍ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കുന്ന രാജ്യത്ത്. ഒരു സാമൂഹിക തിന്മയായ ഈ ആചാരം ഇന്നും …
സ്വന്തം ലേഖകൻ: കേരളത്തില്‍ 12,100 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.25. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 13,716. ചികിത്സയിലായിരുന്ന 11,551 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1541 കോഴിക്കോട് 1358 തൃശൂര്‍ 1240 പാലക്കാട് …
സ്വന്തം ലേഖകൻ: വെംബ്ലിയിലെ യൂറോ സെമി ഫൈനൽ മത്സരത്തിന് ടിക്കറ്റ് ഉറപ്പാക്കി ഇംഗ്ലണ്ട്. യുക്രെയ്നെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവരെ നാല് ഗോളിന് തകർത്ത് വിട്ടാണ് അവസാന നാല് ടീമുകളിൽ ഇംഗ്ലണ്ടും സീറ്റ് പിടിച്ചത്. സെമിയിൽ ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചെത്തിയ ഡെന്മാർക്കാണ് ഇംഗ്ലണ്ടിൻ്റെ എതിരാളികൾ. മികച്ച താരങ്ങൾ ടീമിൽ ഉണ്ടായിട്ടും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നു എന്ന് …
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കോട്ടയം കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്‍പതു മാസം മുന്‍പാണ് നാട്ടില്‍ നിന്ന് നികിത മെഡിക്കൽ ലൈഫ് സയൻസ് ഉപരിപഠനത്തിനായി ജര്‍മനിയിലേക്ക് പോയത്. രാവിലെ നികിതയെ …
സ്വന്തം ലേഖകൻ: ജപ്പാനിലെ അട്ടാമിയിലുണ്ടായ ഉരുൾപൊട്ടലിൽ വാൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മലമുകളിൽ നിന്നും വൻതോതിൽ ചെളി കുത്തിയൊലിച്ചുവരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടലോര നഗരമായ അട്ടാമിയിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. പ്രദേശത്തു നിന്നും കോസ്റ്റ് ഗാർഡ് ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി ഗവർണർ അറിയിച്ചു. വൻ ശബ്ദത്തോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രധാനമന്ത്രി …