സ്വന്തം ലേഖകൻ: സൗദിയിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള പ്രഫഷനൽ പരീക്ഷയുടെ ആദ്യഘട്ടം ആരംഭിച്ചു. വിദഗ്ധ ജോലികളിലെ തൊഴിലാളികൾക്ക് ജോലിക്കാവശ്യമായ കഴിവുകളുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് പ്രഫഷനൽ പരീക്ഷ ഒരുക്കിയിരിക്കുന്നത്. നാല് മാസം മുമ്പാണ് ഇതുസംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ പ്രഖ്യാപനമുണ്ടായത്. ജൂലൈ ഒന്നു മുതൽ ആദ്യഘട്ടം ആരംഭിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്ഥാപനങ്ങളുടെ വലുപ്പക്രമമനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലേയും വിദഗ്ധ ജോലിയിലുള്ളവരെ …
സ്വന്തം ലേഖകൻ: ഒമാനിൽ 12 വയസ്സ് കഴിഞ്ഞ കുട്ടികൾക്കു സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സീൻ വൈകാതെ ലഭ്യമാക്കുമെന്ന് അധികൃതർ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ രക്ഷിതാക്കൾ കുട്ടികളുമായി എത്തുകയോ കോൾ സെന്ററുകളിൽ വിളിച്ചു ബുക്ക് ചെയ്യുകയോ വേണം. വെബ്സൈറ്റിലും റജിസ്റ്റർ ചെയ്യാം. കുട്ടികളുടെയും രക്ഷിതാവിന്റെയും റസിഡന്റ് കാർഡ് വിവരങ്ങൾ സഹിതമാണു റജിസ്റ്റർ ചെയ്യേണ്ടത്. ജൂൺ 21-ന് തുടങ്ങി ജൂലായ് …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിലേക്ക് വിദേശികള്‍ക്കു പ്രവേശിക്കാന്‍ അനുമതി. കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച രണ്ടു ഡോസ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും കാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ്, മോഡേണ,ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്ത …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും നടപ്പാക്കുന്നതിന് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള പുതിയ സംവിധാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) അടിസ്ഥാനമാക്കി റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ വിഭാഗങ്ങളായി തിരിച്ചാണ് ഇനിമുതൽ നിയന്ത്രണങ്ങളും ഇളവുകളും. കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി പരിഗണിച്ച് വെള്ളിയാഴ്ച മുതൽ യെല്ലോ …
സ്വന്തം ലേഖകൻ: ദുബായ് എക്സ്പോ 2020യിലേയ്ക്കുള്ള പ്രവേശന നിരക്ക് പ്രഖ്യാപിച്ചു. ഒരാൾക്ക് 95 ദിർഹമാണ് (2000 രൂപയോളം) നിരക്ക്. ആറു മാസത്തേയ്ക്കുള്ള പാസിന് 495 ദിർഹ (10,000 ത്തോളം രൂപ)മാണ് നൽകേണ്ടത്. 18 വയസിന് താഴെയുള്ളവർക്കും വൈകല്യമുള്ളവർക്കും പ്രവേശനം സൗജന്യമാണ്. ഇവരെ അനുഗമിക്കുന്നവർക്ക് പ്രവേശനനിരക്കിൽ 50% ഇളവും നൽകും. ഒന്നിലേറെ തവണ സന്ദർശിക്കുന്നതിന് 195 ദിർഹമിന്റെ …
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നവർ എയർ സുവിദ സെൽഫ് റിപോർട്ടിങ് ഫോം കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കണമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് പരിശോധിക്കും. പലരും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായും ഇത് യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായും അറിയിച്ചു. സെൽഫ് ഡിക്ലറേഷൻ ഫോം (എസ്‍ഡിഎഫ്) എയർ സുവിദ –പോർട്ടലി(www.newdelhiairport.in)ലൂടെയാണ് യാത്രയ്ക്ക് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,98,55 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
സ്വന്തം ലേഖകൻ: ചുംബന വിവാദത്തിനും രാജിയ്ക്കും ശേഷമുള്ള ഹാനോക്കിൻ്റെ ജീവിതം കാമുകിയോടൊപ്പമെന്ന് റിപ്പോർട്ട്. ഹാനോക്കും കാമുകി ജിന കൊളൻഡാഞ്ജലോയും ലിവിങ് ടുഗതർ ആരംഭിച്ചതായി സൺ പത്രം റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള ഓഫിസ് ഇടനാഴിയിലെ ചുംബന രംഗങ്ങൾ പുറത്തുവിട്ട് മന്ത്രിയുടെ കസേര തെറിപ്പിച്ചതും സൺ പത്രമായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും വർഷങ്ങൾ നീണ്ട വിവാഹജീവിതം തകർന്നു. …
സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനത്തിന് മുന്നിൽ പകച്ച് യുഎസും കാനഡയും. വാഷിങ്ടൻ സ്‌റ്റേറ്റിനും ഒറിഗോണിനും ഇടയിലായി രൂപം കൊണ്ടിരിക്കുന്ന ഉഷ്ണക്കാറ്റ് കൂടുതല്‍ പ്രദേശങ്ങളെ വരള്‍ച്ചയുള്ളതാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഫിലഡല്‍ഫിയ മുതല്‍ ബോസ്റ്റണ്‍ വരെയും ഉഷ്ണതാപം വീശിയേക്കാം. നാഷനല്‍ വെതര്‍ സര്‍വീസിന്റെ കണക്കനുസരിച്ചു രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോഴത്തെ …
സ്വന്തം ലേഖകൻ: വാക്‌സിന്‍ പാസ്‌പോര്‍ട്ട് വിഷയത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അനുകൂല പ്രതികരണവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ ‘വാക്‌സിന്‍ പാസ്‌പോര്‍ട്ട്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ‘ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഷീല്‍ഡിനും കോവാക്‌സിനും അംഗീകാരം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, …