1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നവർ എയർ സുവിദ സെൽഫ് റിപോർട്ടിങ് ഫോം കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കണമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് പരിശോധിക്കും. പലരും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായും ഇത് യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായും അറിയിച്ചു.‌

സെൽഫ് ഡിക്ലറേഷൻ ഫോം (എസ്‍ഡിഎഫ്) എയർ സുവിദ –പോർട്ടലി(www.newdelhiairport.in)ലൂടെയാണ് യാത്രയ്ക്ക് മുൻപ് പൂരിപ്പിച്ച് സമർപ്പിക്കേണ്ടത്. അപ്‌ലോഡ് ചെയ്താൽ ഫോം പരിശോധിച്ച് പിഡിഎഫ് ഫയൽ ലഭ്യമാക്കും. ഇതിന്റെ പ്രിന്റൗട്ട് കോപ്പി വിമാനത്താവളത്തില്‍ ഹാജരാക്കണം.

കൂടാതെ കോവിഡ്19 ആർടി–പിസിആർ നെഗറ്റീവ് റിപ്പോർട്ട്, പാസ്പോർട് കോപ്പി എന്നിവയും അപ്‌ലോഡ് ചെയ്യണം. എല്ലാ യാത്രക്കാരും നിർബന്ധമായും എസ്ഡിഎഫ് ഫോമിന്റെ രണ്ടു പ്രിന്റൗട്ടുകളും കോവിഡ്19 ആർടി–പിസിആർ നെഗറ്റീവ് റിപോർട്ടും വിമാനത്താവളത്തിൽ ചെക് ഇൻ സമയത്ത് ഹാജരാക്കണം. ഇവയുടെ സ്ക്രീൻ ഷോട്ടുകൾ സ്വീകാര്യമല്ല.

ഈ കാര്യങ്ങൾ നിർവഹിക്കുന്നവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക്: https://www.newdelhiairport.in/airsuwidha/apho-registration.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.