സ്വന്തം ലേഖകൻ: ജൂഡോ ക്ലാസിനിടെ പരിശീലകന്‍ 27 തവണ നിലത്തെറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം അബോധാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തായ്‍വാനിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മധ്യ തായ്ചുങ് നഗരത്തിലെ ഫെങ് യുവാൻ ആശുപത്രിയില്‍ ഏപ്രില്‍ 21നാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത്. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് 70 ദിവസത്തോളം കോമയിലായിരുന്ന കുട്ടിക്ക് …
സ്വന്തം ലേഖകൻ:എതിരാളികളില്‍ നിന്ന് സൈനികരെ ഫലത്തില്‍ അദൃശ്യരാക്കി മാറ്റുന്ന പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇസ്രയേലിലെ ഉത്പന്ന നിര്‍മാതാക്കളായ പോളാരിസ് സൊല്യൂഷന്‍സ് പുനര്‍രൂപകല്‍പന ചെയ്ത കാമോഫ്‌ളേജ് (അദൃശ്യരാക്കുന്ന) നെറ്റാണ് പുതിയ സംവിധാനം. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ 300 കിറ്റ് ഷീറ്റുകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൈക്രോ ഫൈബറുകളും ലോഹങ്ങളും മനുഷ്യ കണ്ണുകള്‍ക്കും തെര്‍മല്‍ ക്യാമറകള്‍ക്കും കാണാന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യ – ഖത്തർ എയർ ബബിൾ കരാർ പുതുക്കുന്നതിൽ കാലതാമസം നേരിട്ടതോടെ വിമാനയാത്രകൾ മുടങ്ങി. ജൂൺ 30 ബുധനാഴ്ച അർധരാത്രി വരെയായിരുന്നു നിലവിലെ കരാർ. എന്നാൽ ഇത് പുതുക്കാൻ വൈകിയതോടെ വ്യാഴാഴ്ച പുലർച്ചെ മുതൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര തടസപ്പെട്ടു. കണ്ണൂർ, കൊച്ചി ഉൾപ്പെടെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോയുടെ സർവീസും മുടങ്ങിയതോടെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വാണിജ്യ സന്ദർശക വീസയിലെത്തിയവർക്കു രാജ്യം വിടാതെ തന്നെ തൊഴിൽ വീസയിലേക്കു മാറാൻ അനുമതിയായി. കോവിഡ് സാഹചര്യത്തിലാണു തീരുമാനം. നടപടിക്രമങ്ങളെക്കുറിച്ചു ദിവസങ്ങൾക്കുള്ളിൽ വിശദ അറിയിപ്പുണ്ടാകുമെന്നാണു സൂചന. സന്ദർശക വീസ തൊഴിൽ വീസയാക്കി മാറ്റുന്നതിനു നിലവിൽ അനുമതി ഇല്ല. രാജ്യത്തിനു പുറത്തുപോയ ശേഷം തൊഴിൽ വീസയ്ക്കായി അപേക്ഷിക്കണമെന്നാണു വ്യവസ്ഥ. ഇതിലാണു മാറ്റം വരുത്തിയത്. അതേസമയം, …
സ്വന്തം ലേഖകൻ: മാനില്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ തസ്തികകളിലെ സ്വദേശിവൽക്കരണം അടുത്ത മാസം 20 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ വിഭാഗങ്ങളില്‍ പുതിയ വീസ അനുവദിക്കുകയോ നിലവിലെ വീസ പുതുക്കി നല്‍കുകയോ ചെയ്യില്ല. വീസാ നിയന്ത്രണം വരുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. ഈ വിഭാഗങ്ങളില്‍ പുതിയ അവസരങ്ങളുമുണ്ടാകില്ല എന്നതും തിരിച്ചടിയാകും. …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശരാജ്യങ്ങളിൽനിന്ന് കാർഷികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കൊറോണ എമർജൻസി കമ്മിറ്റി അനുമതി നൽകി. കർഷക യൂനിയൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. ബിൽ സലാമ ഒാൺലൈൻ പ്ലാറ്റ്ഫോം വഴി ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുവരേണ്ടത്. കാർഷിക മേഖലയിലെ തൊഴിലാളികളെ വിദേശത്തുനിന്ന് കൊണ്ടുവരാൻ പ്രത്യേക അനുമതി നൽകണമെന്ന് കുവൈത്ത് ഫാർമേഴ്സ് യൂനിയൻ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12നും വൈകീട്ട് നാലിനും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി നിരോധിക്കുന്നതാണ് നിയമം. അമിത ചൂടിനെത്തുടർന്നുണ്ടാകുന്ന രോഗങ്ങളിൽനിന്നും മറ്റ് അപകടങ്ങളിൽനിന്നും തൊഴിലാളികളെ സംരക്ഷിക്കാനാണ് ഉച്ച വിശ്രമം. നിയമം നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂലൈ ആറു വരെ യുഎഇയിലേക്ക് സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ആ തീരുമാനമാണ് വീണ്ടും നീട്ടിയിരിക്കുന്നത്. വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി എയർ ഇന്ത്യയുടെ തീരുമാനം. …
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കും സഹായികളും സഞ്ചരിച്ച ഹെലികോപ്ടറിനെതിരെ ആക്രമണം നടത്തിയ കുറ്റവാളിയെ തേടി കൊളംബിയന്‍ പോലീസ്. ആളെ കണ്ടുപിടിക്കുന്നവര്‍ക്കായി മൂന്ന് മില്ല്യണ്‍ ഡോളറാണ് പാരിതോഷികമായി നല്‍കുക. അടുത്തിടെ കൊളംബിയന്‍ പോലീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് ഫെയ്‌സ്ബുക്ക് അധികൃതരും ഉപയോക്താക്കളും ഞെട്ടി.. കാരണമെന്തെന്നോ, പോലീസ് പോസ്റ്റ് ചെയ്ത ചിത്രത്തിന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …