1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂലൈ ആറു വരെ യുഎഇയിലേക്ക് സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ആ തീരുമാനമാണ് വീണ്ടും നീട്ടിയിരിക്കുന്നത്. വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി എയർ ഇന്ത്യയുടെ തീരുമാനം.

ഇന്ത്യയിൽ നിന്ന്​ അബൂദബിയിലേക്ക്​ ജൂലൈ 21വരെ സർവീസുണ്ടാകില്ലെന്ന്​ അബൂദബി ആസ്​ഥാനമായ ഇത്തിഹാദ്​ എയർവെയ്​സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു​. ഇത്തിഹാദി​െൻറ വെബ്​സൈറ്റിലും ട്വിറ്ററിൽ യാത്രക്കാരുടെ ചോദ്യത്തിന്​ മറുപടിയായും​ ഇക്കാര്യം വ്യക്​തമാക്കി​. ഇന്ത്യക്ക്​ പുറമെ പാകിസ്​താൻ, ബംഗ്ലാദേശ്​, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്​.

അടുത്ത മാസം ഏഴിന്​ ശേഷം സർവീസുകൾ പുനരാരംഭിക്കുമോ എന്ന സംശയമുന്നയിച്ച യാത്രക്കാരനാണ്​ ഇത്തിഹാദ്​ ട്വിറ്ററിൽ മറുപടി നൽകിയത്​. വൈകാതെ ഇക്കാര്യം വെബ്​സൈറ്റിലും അപ്​ഡേറ്റ്​ ചെയ്​തു. കോവിഡ്​ നിയന്ത്രണത്തി​െൻറ ഭാഗമായാണ്​ യാത്രവിലക്ക്​ പ്രഖ്യാപിച്ചത്​. എമിറേറ്റ്​സ്​, ഇത്തിഹാദ്​, എയർ ഇന്ത്യ എന്നീ എയർലൈനുകൾ ജൂലൈ ആറ്​​ വരെയാണ്​ യാത്രാവിലക്ക്​ പ്രഖ്യാപിച്ചിരുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.