1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2021

സ്വന്തം ലേഖകൻ: പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കും സഹായികളും സഞ്ചരിച്ച ഹെലികോപ്ടറിനെതിരെ ആക്രമണം നടത്തിയ കുറ്റവാളിയെ തേടി കൊളംബിയന്‍ പോലീസ്. ആളെ കണ്ടുപിടിക്കുന്നവര്‍ക്കായി മൂന്ന് മില്ല്യണ്‍ ഡോളറാണ് പാരിതോഷികമായി നല്‍കുക. അടുത്തിടെ കൊളംബിയന്‍ പോലീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് ഫെയ്‌സ്ബുക്ക് അധികൃതരും ഉപയോക്താക്കളും ഞെട്ടി.. കാരണമെന്തെന്നോ, പോലീസ് പോസ്റ്റ് ചെയ്ത ചിത്രത്തിന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അതേ ഛായ..!

കഴിഞ്ഞ ഞായറാഴ്ചയാണ് കൊളംബിയന്‍ പോലീസ് ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആളെ കണ്ടുപിടിക്കാന്‍ സഹായിക്കണം എന്നായിരുന്നു ആവശ്യം. കൂടെയുള്ള ചിത്രം കണ്ടാല്‍ സുക്കര്‍ബര്‍ഗ് ആണെന്ന് മാത്രമേ പറയൂ.! രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റിന് അറുപതിനായിരത്തോളം ലൈക്കുകളും ഇരുപതിനായിരത്തോളം ഷെയറുകളുമാണ് ലഭിച്ചത്. കമന്റ് ബോക്‌സില്‍ പലരും സുക്കര്‍ബര്‍ഗിനെ നേരിട്ട് ടാഗ് ചെയ്തിട്ടുണ്ട്. തമാശ കലര്‍ന്ന കമന്റുകളാണ് ഏറെയും.

കൊളംബിയയിലെ കാറ്റാറ്റുബോ മേഖലയിലൂടെ വ്യോമമാര്‍ഗം സഞ്ചരിക്കുന്നതിനിടെ ഹെലികോപ്ടറിലേക്ക് വെടിവെപ്പ് നടത്തിയെന്നതാണ് കുറ്റവാളിക്കെതിരെയുള്ള കേസ്. പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിന് പുറമേ പ്രതിരോധ മന്ത്രി ഡീഗോ മൊളാനോ, ആഭ്യന്തര മന്ത്രി ഡാനിയേല്‍ പാലാസിയോസ്, നോര്‍ട്ടെ ഡി സാന്റാന്‍ഡര്‍ സില്‍വാനോ സെറാനോ എന്നിവരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.