1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി; വിദേശ യാത്ര വൈകും
ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി; വിദേശ യാത്ര വൈകും
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ ഇന്ത്യയില്‍നിന്നുള്ള ഷെഡ്യൂള്‍ഡ് രാജ്യാന്തര യാത്രാ സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ …
ഡ്രൈവിങ്ങിനിടെ ഇനി ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ്​ പോകും
ഡ്രൈവിങ്ങിനിടെ ഇനി ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ്​ പോകും
സ്വന്തം ലേഖകൻ: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ്​ പോകുമെന്ന്​ മോ​ട്ടോർ വാഹനവകുപ്പ്​. ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോൺ സംസാരവും കുറ്റകരമാണെന്ന്​ വകുപ്പ്​ വ്യക്​തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾക്കാണ്​ മോ​ട്ടോർ വാഹന വകുപ്പ്​ ഒരുങ്ങുന്നത്​. നേരത്തെ ഫോൺ ചെവിയോട്​ ചേർത്ത്​ സംസാരിച്ചാൽ മാത്രമേ ഇതുവ​െര കേസെടുത്തിരുന്നു​ള്ളു. എന്നാൽ ഇനി ബ്ലൂടൂത്ത്​ സംസാരവും പിടികൂടും. വാഹനത്തിലെ …
സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കോവിഡ്; ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം
സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കോവിഡ്; ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ മലപ്പുറം …
വിനോദസഞ്ചാര മേഖലയെ ഉണർത്താൻ ഇളവുകളുമായി യൂറോപ്യൻ യൂണിയൻ
വിനോദസഞ്ചാര മേഖലയെ ഉണർത്താൻ ഇളവുകളുമായി യൂറോപ്യൻ യൂണിയൻ
സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയെ ഉണർത്താൻ ഇളവുകളുമായി യൂറോപ്യൻ യൂണിയൻ. വാക്സിനേഷന്‍ ക്യാംപെയ്നുകള്‍ക്ക് വേഗമാര്‍ജിക്കുകയും കോവിഡ് കേസുകള്‍ കുത്തനെ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നത്. വരാനിരിക്കുന്ന വിനോദസഞ്ചാര സീസൺ പരമാവധി ചൂഷണം ചെയ്ത് മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റുകയാണ് ലക്ഷ്യം. ഫ്രാന്‍സില്‍ രാജ്യവ്യാപക കര്‍ഫ്യൂ ജൂണ്‍ 20ന് അവസാനിച്ചു. നേരത്തെ …
യുഎസിൽ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് ചീഫായി മലയാളി
യുഎസിൽ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് ചീഫായി മലയാളി
സ്വന്തം ലേഖകൻ: അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായി ഇന്ത്യന്‍ വംശജനായ മൈക്കിള്‍ കുരുവിള. ബ്രൂക്ക്ഫീല്‍ഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ഇദ്ദേഹം.ജൂലായ് 12-നാണ് കുരുവിള സ്ഥാനം ഏറ്റെടുക്കുക. ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്കിന്റെ ശുപാര്‍ശ പ്രകാരം ബ്രൂക്ക് ഫീല്‍ഡ് അധികൃതര്‍ മൈക്കിള്‍ കുരുവിളയുടെ പേര് അംഗീകരിക്കുകയായിരുന്നു. “ഒരു …
അബുദാബിയിൽ ഓഗസ്​റ്റ്​​ 20 മുതൽ പൊതുയിടങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം
അബുദാബിയിൽ ഓഗസ്​റ്റ്​​ 20 മുതൽ പൊതുയിടങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം
സ്വന്തം ലേഖകൻ: അബുദാബിയിൽ ഓഗസ്​റ്റ്​​ 20 മുതൽ കോവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രം പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുമതി. അബൂദബി ദുരന്തനിവാരണ സമിതി പൊതുജനാരോഗ്യ സംരക്ഷണത്തി​െൻറ ഭാഗമായാണ് തീരുമാനം​. എമിറേറ്റിൽ വാക്‌സിൻ മുൻഗണന പട്ടികയിലെ വിഭാഗങ്ങളിലെ 93 ശതമാനം പേർക്കും കുത്തിവെപ്പ്​ നൽകിയ ശേഷമാവും ഇതു പ്രാവർത്തികമാക്കുക. ഷോപ്പിങ്​ സെൻററുകൾ, റസ്​റ്റാറൻറുകൾ, കഫേകൾ, ജിമ്മുകൾ, വിനോദ സൗകര്യങ്ങൾ, …
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്ര നീളും; ജൂലായ് 21 വരെ സര്‍വീസില്ലെന്ന് ഇത്തിഹാദ്
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്ര നീളും; ജൂലായ് 21 വരെ സര്‍വീസില്ലെന്ന് ഇത്തിഹാദ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്ക് ജൂലൈ 21 വരെ യാത്രാ വിമാന സർവീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. ഒരു യാത്രക്കാരന്റെ സംശയത്തിനു മറുപടിയായി ട്വിറ്ററിലാണ് എയർവേയ്സ് അധികൃതർ വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും വൈകുമെന്നു വ്യക്തമാക്കിയത്. ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേയ്ക്ക് സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായിലെ എമിറേറ്റ്സ് എയർലൈൻസ് നേരത്തേ അറിയിച്ചിരുന്നു. …
മാളുകളിൽ പ്രവേശനമില്ല: കുവൈത്തിൽ വാക്സിൻ എടുക്കാത്തവർ പ്രതിസന്ധിയിൽ
മാളുകളിൽ പ്രവേശനമില്ല: കുവൈത്തിൽ വാക്സിൻ എടുക്കാത്തവർ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: കോവിഡ് വാക്സീൻ എടുക്കാത്തവർക്ക് മാളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ സ്വദേശികളും വിദേശികളും പ്രതിസന്ധിയിൽ. ഞായറാഴ്ചയാണ് നിയമം പ്രബല്യത്തിൽ വന്നത്. റജിസ്റ്റർ ചെയ്ത പലർക്കും വാക്സീൻ ലഭ്യത സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. റജിസ്റ്റർ ചെയ്ത് 6 മാസമായി കാത്തിരിക്കുന്നവരുമുണ്ട്. മാളുകളിലും സിനിമാശാലകളിലും ഇവർക്കു പ്രവേശനമില്ല. ആഴ്ചകൾക്കകം സന്ദേശം ലഭിക്കുമെന്നും കാത്തിരിക്കണമെന്നുമാണ് അധികൃതരുടെ മറുപടി. ഒരേസമയം റജിസ്റ്റർ …
സൗദിയിൽ 12നും 18​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി
സൗദിയിൽ 12നും 18​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി
സ്വന്തം ലേഖകൻ: സൗദിയിൽ കോ​വി​ഡ്​ കു​ത്തി​വെ​പ്പ്​ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം. 12നും 18​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു​ള്ള​ കു​ത്തി​വെ​പ്പാ​ണ്​ ​​​രാ​ജ്യ​ത്തെ ചി​ല വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ച്ച​ത്. റി​യാ​ദ്, ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ തു​ട​ങ്ങി നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ കു​ത്തി​വെ​പ്പ്​ തു​ട​ങ്ങി​യ​ത്. ആ​ദ്യ ദി​വ​സം ഈ ​പ്രാ​യ​ഗ​ണ​ത്തി​ലു​ള്ള നി​ര​വ​ധി പേ​ർ​ കു​ത്തി​വെ​പ്പ്​ എ​ടു​ത്തു. വാ​ക്​​സ​ി​നേ​ഷ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക്​ എ​ത്തി​ക്കും വി​ധം പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​ണ്​ …
കുവൈത്തിൽ സ്വന്തം അമ്മയേ യും പോലീസുകാരനേയും കൊന്ന സിറിയക്കാരനെ പോലീസ് വെടിവെച്ചു കൊന്നു
കുവൈത്തിൽ സ്വന്തം അമ്മയേ യും പോലീസുകാരനേയും കൊന്ന സിറിയക്കാരനെ പോലീസ് വെടിവെച്ചു കൊന്നു
സ്വന്തം ലേഖകൻ: സ്വന്തം മാതാവിനെയും പൊലീസുകാരനെയും കൊലപ്പെടുത്തി രക്ഷപ്പെട്ട സിറിയൻ വംശജൻ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെ പകലാണ് സംഭവം. അൽ ഖുസൂറിലാണ് യുവാവ് മാതാവിനെ കൊലപ്പെടുത്തിയത്. സ്വദേശി വനിതയാണ് മാതാവ്. മുബാറക് അൽ കബീർ ഓപ്പറേഷൻ റൂമിൽ ലഭിച്ച വിവരമനുസരിച്ച് പൊലീസ് എത്തുമ്പോഴേക്കും മാതാവിന്റെമൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. അധികം താമസിയാതെ മഹ്ബൂലയിൽ ട്രാഫിക് …