സ്വന്തം ലേഖകൻ: സൗദിയിൽ ആശയവിനിമയ, വിവര സാങ്കേതിക വിദ്യാ മേഖലയിൽ 25 % സ്വദേശികളെ നിയമിക്കണമെന്ന നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. ഈ മേഖലയിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് 25 % സ്വദേശിവൽക്കരണം നിർബന്ധമാകുന്നത്. ഇതിൽ നിന്നു ചെറുകിട സംരംഭങ്ങൾക്ക് ഇളവുണ്ട്. കമ്യുണിക്കേഷൻ ആൻഡ് ഐടി എൻജിനിയറിങ്, ആപ്ലിക്കേഷൻ ഡവലപ്മെന്റ്, പ്രോഗ്രാമിങ് ആൻഡ് അനാലിസിസ്, …
സ്വന്തം ലേഖകൻ: യുഎഇയിൽ കൊറോണ വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ബീറ്റ വകഭേദമാണ് കൂടുതൽ രോഗികളിൽ സ്ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം, കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം. വാക്സീൻ സ്വീകരിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയാണ് ദേശീയ അടിയന്തര ദുരന്ത നിവാരണഅതോറിറ്റി വാർത്താസമ്മേളനം നടത്തിയത്. …
സ്വന്തം ലേഖകൻ: സൗദിയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗദിയിൽ കോവിഡ് വാക്‌സിനേഷൻ നൽകാൻ അനുമതി. ഈ പ്രായ പരിധിയിലുള്ള കുട്ടികൾക്കു ഫൈസർ വാക്സീനാണു നൽകുകയെന്നു സൗദി ആരോഗ്യ മന്ത്രാലയം പറഞ്ഞു. 2020 ഡിസംബറിൽ തന്നെ ഫൈസർ കമ്പനി തങ്ങളുടെ വാക്‌സീൻ കുട്ടികൾക്കു നൽകാമെന്നു സ്ഥിരീകരിച്ചിരുന്നു. സൗദിയിലെ ഫുഡ് ആൻഡ് ഡ്രഗ് …
സ്വന്തം ലേഖകൻ: ഖത്തറിലെ എല്ലാ സേവനങ്ങളും ഒാൺലൈൻ വഴിയാക്കുന്നതിനുള്ള വലിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. ജനകീയമായി മാറിയ ’മെട്രാഷ്’ പദ്ധതി വിജയകരമായതിൻെറ തുടർച്ചയെന്നോണമാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മുഴുവൻ സേവനങ്ങളും ഓൺലൈനിലേക്ക് മാറാൻ ഒരുങ്ങുന്നത്. അതിനുള്ള തയാറെടുപ്പിലാണ് മന്ത്രാലയമെന്ന് പ്ലാനിങ് ആൻഡ് ക്വാളിറ്റി വിഭാഗം ഉപ മേധാവി ലെഫ്. കേണൽ ഖാലിദ് അബ്ദുൽ അസീസ് അൽ മുഹന്നദി …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് മരണനിരക്കിൽ റെക്കോർഡ് വർധന. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 119 പേരാണ് മരണപ്പെട്ടത്. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് മൂന്നു ദിവസത്തെ മരണസംഖ്യ നൂറുകടക്കുന്നത്. ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിക്കപ്പെട്ടവരുടെ എണ്ണവും പുതിയ ഉയരത്തിലെത്തിയിട്ടുണ്ട്. 5517 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 2053 പേരും വെള്ളിയാഴ്ച 1911 …
സ്വന്തം ലേഖകൻ: കോവിഡ് വാക്സീൻ എടുക്കാത്തവർക്ക് പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി 5000 ദിനാർ പിഴ ചുമത്തും. വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമേ മാളുകളിൽ പ്രവേശനം പാടുള്ളൂവെന്ന നിയമം പ്രാബല്യത്തിൽ വന്ന ഇന്നലെ അധികൃതർ അറിയിച്ചതാണ് അക്കാര്യം. ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, കോഫി ഷോപ്പുകൾ, സലൂണുകൾ എന്നിവിടങ്ങളിലെ പ്രവേശനം നിരീക്ഷിക്കുന്നതിന് 24 മണിക്കൂറും ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് മിക്ക രാജ്യങ്ങളും പ്രവേശനം അനുവദിച്ചിരുന്നില്ല. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ പല രാജ്യങ്ങളും ഇന്ത്യക്കാർക്ക് വീണ്ടും യാത്രാനുമതി നൽകിത്തുടങ്ങിയിരിക്കുന്നു. തുർക്കി ഏതു രാജ്യത്തു നിന്നുള്ളവർക്കും തുർക്കിയിലേക്ക് പ്രവേശനമുണ്ട്. കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാകണം. കൂടാതെ, രാജ്യത്തേക്കു പ്രവേശിക്കുന്നതിന് മുൻപ് വിദഗ്ധ പരിശോധനയ്ക്കു …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാമ്പത്തിക-ആരോഗ്യ മേഖലകള്‍ക്കാണ് പദ്ധതി. ഇതില്‍ നാല് പദ്ധതികള്‍ തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാന സൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റിയാണ് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചത്. ആരോഗ്യ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഞായറാഴ്ച 10,905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,27,24,272 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് വിമർശനങ്ങളെ തുടർന്നു രാജി വച്ചു. കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിക്കുന്നതിന്റെ സിസിടിവി ദൃശ്യം ‘സൺ’ പത്രമാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സർവകലാശാല പഠനകാലം മുതൽ ഹാൻകോക്കിന്റെ സുഹൃത്തായ ഇവരെ ആരോഗ്യവകുപ്പിൽ ഉന്നതപദവിയിൽ …