സ്വന്തം ലേഖകൻ: പറന്നുയരാനിരുന്ന വിമാനത്തിൽനിന്ന് പുറത്തേക്കു ചാടി യാത്രക്കാരൻ. ലോസ് ആഞ്ചെലസ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. രണ്ടു ദിവസത്തിനിടെ ഇതു രണ്ടാമത്തെ അതിക്രമ സംഭവമാണ് ലോസ് ആഞ്ചെലസ് വിമാനത്താവളത്തിൽ നടക്കുന്നത്. സ്‌കൈവെസ്റ്റ് എയർലൈൻസിന്റെ യുനൈറ്റഡ് എക്‌സ്പ്രസ് വിമാനത്തിലാണ് അസാധാരണ സംഭവം നടന്നത്. ലോസ് ആഞ്ചെലസിൽനിന്ന് സാൽട്ട് ലേക്ക് സിറ്റിയിലേക്ക് പറക്കാനായി വിമാനം ഗേറ്റ് വിട്ട് റൺവേയിലൂടെ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നുമുതൽ വിദേശികളുടെ പ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ വിമാനക്കമ്പനികൾ ബുക്കിങ് സ്വീകരിച്ചുതുടങ്ങി. ആദ്യ ആഴ്ചയിൽ കൊച്ചിയിൽനിന്ന് ജസീറ എയർവേസ്, കുവൈത്ത് എയർവേസ് എന്നിവ വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്തു നിന്ന് കുവൈത്ത് എയർവേസ് മാത്രമാണ് ഷെഡ്യൂളിൽ കാണിക്കുന്നത്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് നിലവിൽ ഷെഡ്യൂൽ കാണിക്കുന്നില്ല. തിരുവനന്തപുരത്ത്നിന്ന് …
സ്വന്തം ലേഖകൻ: സൗദിയില്‍ ഇലക്ട്രികല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളും വിതരണക്കാരും ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. വാണിജ്യ മന്ത്രാലയമാണ് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. ഉപഭോക്താക്കളുടെ പരാതികള്‍ എളുപ്പത്തില്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. വാണിജ്യ മന്ത്രി ഡോ. മാജിദ് അലഖസബിയാണ് നിര്‍മ്മാണ കമ്പനികളോടും വിതരണ ഏജന്‍സികളോടും ടോള്‍ ഫ്രീ സംവിധാനം ഏര്‍പ്പെടുത്താന്‍ …
സ്വന്തം ലേഖകൻ: ഒമാനിലെത്തുന്ന സന്ദർശകർക്കും വിദേശത്ത് നിന്ന് തിരികെ വരുന്ന സ്വദേശികൾക്കുമുള്ള ക്വാറൻറീൻ, പരിശോധനാ നിയമങ്ങളിൽ മാറ്റങ്ങളില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ നടത്തിയവർക്ക് ക്വാറൻറീനിൽ ഇളവില്ല. ഒമാെൻറ അതിർത്തി കടക്കുന്ന എല്ലാവരും പി.സി.ആർ പരിശോധനക്ക് വിധേയമാവുകയും നിർബന്ധിത ക്വാറൻറീനിൽ കഴിയുകയും വേണം. സുപ്രീം കമ്മിറ്റി അംഗീകരിച്ച പ്രോട്ടോകോൾ തന്നെയാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്. സ്വദേശികൾക്ക് വീടുകളിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കണമെങ്കിൽ ‘കുവൈത്ത് മൊബൈൽ ഐഡി’ അല്ലെങ്കിൽ ‘ഇമ്മ്യൂൺ’ ആപ്പുകളിൽ ഒന്ന് നിർബന്ധം. ‘കുവൈത്ത് മൊബൈൽ ഐഡി’യിൽ പച്ചയോ ഓറഞ്ചോ സ്റ്റാറ്റസ് ഉള്ളവർക്കും ‘ഇമ്യൂൺ’ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ഉള്ളവർക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് വലിയ മാളുകൾ, റസ്റ്റോറൻറുകൾ, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്കുള്ള വഴി ബഹ്‌റൈനിൽ കുടുങ്ങിയ 1500 ഇന്ത്യക്കാർ സൗദിയിലേക്ക് പോകാനുള്ള സംവിധാനം സാധ്യമാക്കിയതായി സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ അറിയിച്ചു. ഓൺലൈൻ സംവിധാനം വഴി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രാതിർത്തി ലംഘിച്ചതിന് പാക്കിസ്ഥാനിൽ പിടിയിലാവുകയും കറാച്ചിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വഴിമധ്യേ മനാമയിൽ കുടുങ്ങുകയും ചെയ്ത 6 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചതായും …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സർവീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. യുഎഇ ഗവ. വകുപ്പുകളിൽ നിന്ന് ഇതിനായുള്ള മാർഗനിർദേശങ്ങൾക്കും അനുമതിക്കുമായി കാത്തിരിക്കുകയാണ്. വൈകാതെ ഇതു സംബന്ധമായി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഒരു യാത്രക്കാരന്റെ സംശയത്തിനുള്ള മറുപടിയായി എമിറേറ്റ്സ് അധികൃതർ തങ്ങളുടെ ട്വിറ്റർ പേജിലൂടെ പറഞ്ഞു. …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ വിവിധ രാജ്യങ്ങളെ പ്രേരിപ്പിച്ച് ഇന്ത്യ. യാത്രാവിലക്ക് പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജ്യങ്ങളുമായി ആശയവിനിമയത്തിന് തുടക്കം കുറിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടികൾ ശക്തമാക്കി യാത്രക്കാരുടെ പോക്കുവരവിന് സൗകര്യം ഒരുക്കാനാണ് കേന്ദ്രനീക്കം. രണ്ടാം കോവിഡ് തരംഗം രൂക്ഷമായി ബാധിച്ചതിനെ തുടർന്ന് …
സ്വന്തം ലേഖകൻ: ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ അതീവ ജാഗ്രത നിര്‍ദേശം. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് സ്ഥിരീകരിച്ചു. ഡ്രോണ്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാന്ന് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ വ്യോമസേന ഹെലികോപ്ടറുകളെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിന് …
സ്വന്തം ലേഖകൻ: “എന്തോ ഉണ്ട്, പക്ഷേ ഉറപ്പിക്കാനാവില്ല!“ പറക്കുംതളികളെക്കുറിച്ചുള്ള പെൻ്റഗൺ റിപ്പോർട്ട് പുറത്ത്. എന്തൊക്കെയോ പറന്നു നടക്കുന്നുണ്ട്. അതെല്ലാം ഉള്ളതുതന്നെ. ഇതെല്ലാം അന്യഗ്രഹ ജീവിയോ, തിരിച്ചറിയാത്ത വ്യോമ പ്രതിഭാസമോ(യു.എ.പി) എന്നൊന്നും ഇപ്പോഴും ഉറപ്പിച്ചു പറയാൻ കഴിയില്ല. അതിൽ ഇനിയും സൂക്ഷ്മനിരീക്ഷണവും പരിശോധനയും വേണം – പെൻറഗൺ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2017 മുതലുളള അന്വേഷണത്തിനൊടുവിലാണ് …