1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ ഞായറാഴ്ച 10,905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,27,24,272 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,879 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,351 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

തിരുവനന്തപുരം 1401‌
കൊല്ലം 1115
എറണാകുളം 1103
മലപ്പുറം 1103
കോഴിക്കോട് 1046
പാലക്കാട് 1010
തൃശൂര്‍ 941
കാസര്‍കോട് 675
ആലപ്പുഴ 657
കണ്ണൂര്‍ 562
കോട്ടയം 428
പത്തനംതിട്ട 343
ഇടുക്കി 275
വയനാട് 246

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1734
കൊല്ലം 1013
പത്തനംതിട്ട 389
ആലപ്പുഴ 783
കോട്ടയം 530
ഇടുക്കി 405
എറണാകുളം 1532
തൃശൂര്‍ 1158
പാലക്കാട് 1232
മലപ്പുറം 1290
കോഴിക്കോട് 1049
വയനാട് 229
കണ്ണൂര്‍ 606
കാസര്‍കോട് 401

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 10,236 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 566 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1313, കൊല്ലം 1112, എറണാകുളം 1081, മലപ്പുറം 1073, കോഴിക്കോട് 1026, പാലക്കാട് 627, തൃശൂര്‍ 937, കാസര്‍കോട് 663, ആലപ്പുഴ 644, കണ്ണൂര്‍ 516, കോട്ടയം 409, പത്തനംതിട്ട 333, ഇടുക്കി 262, വയനാട് 240 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, കാസര്‍കോട് 6, തിരുവനന്തപുരം, എറണാകുളം 5 വീതം, പത്തനംതിട്ട, പാലക്കാട്, വയനാട് 4 വീതം, കൊല്ലം, തൃശൂര്‍ 3 വീതം, കോട്ടയം 2, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 99,591 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,75,967 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,97,093 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,71,403 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 25,690 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1910 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടിപിആര്‍ 8ന് താഴെയുള്ള 313, ടിപിആര്‍ 8നും 16നും ഇടയ്ക്കുള്ള 545, ടിപിആര്‍ 16നും 24നും ഇടയ്ക്കുള്ള 152, ടിപിആര്‍ 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.