സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഇന്ത്യയില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിക്ക് ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ രാജ്യം ഔദ്യോഗിക സ്വീകരണം നല്‍കും. ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന് വിരുന്നും ഒരുക്കിയിട്ടുണ്ട്. ഒപ്പം മോദിയും …
സ്വന്തം ലേഖകന്‍: സൗദിയില്‍ മൊബൈല്‍ റീചാര്‍ജിന് ഇഖാമ നമ്പര്‍ വേണമെന്ന നിബന്ധനയില്‍ ഇളവ്. പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് വ്യവസ്ഥകളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ (സി.ഐ.ടി.സി) ഇളവ് വരുത്തിയതോടെയാണിത്. തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കണമെന്ന വ്യവസ്ഥയാണ് റദ്ദാക്കുന്നത്. മുഴുവന്‍ സിം കാര്‍ഡുകളും വിരലടയാളവുമായി ബന്ധിപ്പിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ പുതിയ …
സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യ പ്രഖ്യാപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കറ്റാലന്‍ പാര്‍ലമെന്റ് അടിയന്തിര സമ്മേളനം ചേരുന്നു, കാറ്റലോണിയന്‍ പ്രതിസന്ധി വഴിത്തിരിവിലേക്ക്. മേഖലയുടെ പ്രത്യേക അധികാരം റദ്ദാക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് കാറ്റലന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച അടിയന്തര യോഗം ചേരുന്നത്. ഔദ്യോഗികമായി സ്വാതന്ത്ര്യ പ്രഖ്യാപനം അന്നുണ്ടാകുമെന്നാണ് സൂചന. പ്രാദേശിക സര്‍ക്കാറുകളെ പിരിച്ചുവിട്ട് ദേശീയ സര്‍ക്കാറിന് നേരിട്ട് …
സ്വന്തം ലേഖകന്‍: ‘ഞാന്‍ ഒരു സ്വാര്‍ത്ഥനായ ആഭാസനായിപ്പോയി, അവളുടെ വീട്ടില്‍ പോവുക, ശാരീരിക ബന്ധത്തിലേര്‍പ്പെടുക, തിരികെ പോരുക, അതു മാത്രമായിരുന്നു എന്റെ ലക്ഷ്യം,’ തുറന്നു പറച്ചിലിന്റെ കൊടുങ്കാറ്റുയര്‍ത്തി നവാസുദ്ധീന്‍ സിദ്ധിഖിയുടെ ആത്മകഥ. ഉത്തര്‍പ്രദേശിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് പല ജോലികള്‍ ചെയ്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി മാറിയ നവാസുദ്ധീന്‍ …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലേക്ക്. പാര്‍ലമെന്റിലെ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികൊമെയ്‌തോ സഖ്യം മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആകെയുള്ള 465 സീറ്റില്‍ 312 സീറ്റില്‍ സഖ്യം വിജയിച്ചു. മൂന്ന് സ്വതന്ത്രരുള്‍പ്പെടെ 283 സീറ്റുകളാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചത്. ടോക്യോ …
സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ അനുവാദമുള്ളവരുടെ പട്ടിക പുതുക്കി സൗദി തൊഴില്‍ മന്ത്രാലയം. പുതിയ പട്ടിക പ്രകാരം സ്വദേശി സ്ത്രീ പുരുഷന്മാരുടെ ഉമ്മമാരെയും ഉള്‍പ്പെടുത്തി. സ്വദേശി സ്ത്രീകള്‍ക്ക് വിദേശികളിലുണ്ടായ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയ തൊഴിലുകള്‍ ചെയ്യാന്‍ കഴിയുമെന്നതും പ്രധാന മാറ്റമാണ്. സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളുടെ പട്ടിക സ്വദേശി സ്ത്രീ പുരുഷന്മാരുടെ …
സ്വന്തം ലേഖകന്‍: യുകെയും യുഎസും നെറ്റിചുളിച്ചു, ലോകാരോഗ്യ സംഘടനയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തുനിന്ന് സിബാബ്‌വെന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ തെറിച്ചു. മനുഷ്യാവകാശ ഗ്രൂപ്പുകളും സംഘടനയുടെ ഫണ്ട് ദാതാക്കളും ഉയര്‍ത്തിയ എതിര്‍പ്പു പരിഗണിച്ചാണ് നിയമനം പിന്‍വലിച്ചതെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് ഗബ്രിയെസസ് അറിയിച്ചു. മുഗാബെയ്ക്ക് കീഴില്‍ സിബാബ്‌വെയിലെ ആരോഗ്യ രംഗം തകര്‍ന്നെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. …
സ്വന്തം ലേഖകന്‍: പ്രാര്‍ഥനകളും കാത്തിരിപ്പും വെറുതെയായി, ടെക്‌സസില്‍ കാണാതായ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെടുത്തു. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് കഴിഞ്ഞ ദിവസം പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിന്റേതെന്നു …
സ്വന്തം ലേഖകന്‍: ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റുകളുടെ കെടുതിയ്‌ക്കെതിരെ മുന്‍ യുഎസ് പ്രസിഡന്റുമാര്‍ കൈകോര്‍ത്തപ്പോള്‍. യുഎസിനെ തകര്‍ത്തെറിഞ്ഞ ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റുകളുടെ കെടുതി അനുഭവിക്കുന്ന മേഖലകളുടെ പുനരധിവാസത്തിന് ഫണ്ടു ശേഖരിക്കാനാണ് അഞ്ച് മുന്‍ പ്രസിഡന്റുമാര്‍ കൈകോര്‍ത്തത്. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് എച്ച്. ഡബ്ല്യൂ ബുഷ്, ജിമ്മി കാര്‍ട്ടര്‍ …
സ്വന്തം ലേഖകന്‍: 20 ദിവസത്തെ ജയില്‍വാസത്തിനു ശേഷം റഷ്യന്‍ പ്രതിപക്ഷ നേതാവ് ജയിലില്‍ നിന്ന് പുറത്തേക്ക്, പുടിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം. ഔദ്യോഗിക അനുമതിയില്ലാതെ റാലി നടത്താന്‍ പദ്ധതിയിട്ടതിന് ജയിലിലടച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയാണ് 20 ദിവസത്തെ തടവിനു ശേഷം ജയില്‍ മോചിതനായത്. അധികൃതരുടെ അനുമതിയില്ലാതെ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ജന്മനഗരമായ സെന്റ് …