1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസില്‍ ഇനി മൊബൈല്‍ നോക്കി റോഡിലൂടെ നടന്നാല്‍ 35 ഡോളര്‍ പിഴ
യുഎസില്‍ ഇനി മൊബൈല്‍ നോക്കി റോഡിലൂടെ നടന്നാല്‍ 35 ഡോളര്‍ പിഴ
സ്വന്തം ലേഖകന്‍: യുഎസില്‍ ഇനി മൊബൈല്‍ നോക്കി റോഡിലൂടെ നടന്നാല്‍ 35 ഡോളര്‍ പിഴ. യുഎസ് സംസ്ഥാനം ഹവായിയുടെ തലസ്ഥാനമായ ഹോണോലുലുവില്‍ ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.യുഎസില്‍ റോഡപകടങ്ങളില്‍ ഏറ്റവും അധികം കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടതു കഴിഞ്ഞ വര്‍ഷമായിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ശന നടടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. കാല്‍നടയാത്രക്കാര്‍ ഏത് ഇലക്ട്രോണിക് ഉപകരണം നോക്കി …
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ 14 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി കേന്ദ്രം, പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഭാരത്മാല എക്‌സ്പ്രസ് വേ പദ്ധതിയില്‍ കൊച്ചി മുംബൈ പാതയും
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ 14 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി കേന്ദ്രം, പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഭാരത്മാല എക്‌സ്പ്രസ് വേ പദ്ധതിയില്‍ കൊച്ചി മുംബൈ പാതയും
സ്വന്തം ലേഖകന്‍: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ 14 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി കേന്ദ്രം, പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഭാരത്മാല എക്‌സ്പ്രസ് വേ പദ്ധതിയില്‍ കൊച്ചി മുംബൈ പാതയും. കറന്‍സി പിന്‍വലിക്കലും ജിഎസ്ടി നടപ്പാക്കലും സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിപ്പിച്ച സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനായി പുതിയ നടപടി. 12 ലക്ഷം കോടിയോളം രൂപയുടെ പദ്ധതിയും …
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, മ്യാന്മര്‍ സൈന്യത്തിന് താക്കീതുമായി യുഎസ്, സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, മ്യാന്മര്‍ സൈന്യത്തിന് താക്കീതുമായി യുഎസ്, സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, മ്യാന്മര്‍ സൈന്യത്തിന് താക്കീതുമായി യുഎസ്, സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്. റോഹിന്‍ഗ്യകള്‍ക്കു നേരെ മ്യാന്‍മറില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മ്യാന്‍മര്‍ സൈന്യത്തിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്ന് യുഎസ് വ്യക്തമാക്കി. രാഖൈനില്‍ നടക്കുന്ന അക്രമ പരമ്പരകളില്‍ ആശങ്ക രേഖപ്പെടുത്തുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും പെന്റഗണ്‍ വക്താവ് …
മാവോയ്‌ക്കൊപ്പം ഷി ജിന്‍പിംഗിനെ പ്രതിഷ്ഠിച്ച് പത്തൊമ്പതാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം
മാവോയ്‌ക്കൊപ്പം ഷി ജിന്‍പിംഗിനെ പ്രതിഷ്ഠിച്ച് പത്തൊമ്പതാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം
സ്വന്തം ലേഖകന്‍: മാവോയ്‌ക്കൊപ്പം ഷി ജിന്‍പിംഗിനെ പ്രതിഷ്ഠിച്ച് പത്തൊമ്പതാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം. ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി 2022 വരെ അധികാരം ഉറപ്പാക്കുകയും ചെയ്തു. ‘പുതിയ കാലത്തിനായി ചൈനീസ് സ്വഭാവത്തോടെയുള്ള സോഷ്യലിസം സംബന്ധിച്ച ഷി ചിന്‍പിംഗിന്റെ ചിന്തകള്‍’ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പിരിഞ്ഞത്. …
സംവിധായകന്‍ ഐവി ശശി അന്തരിച്ചു, അന്ത്യം ചെന്നൈയിലെ സ്വവസതിയില്‍
സംവിധായകന്‍ ഐവി ശശി അന്തരിച്ചു, അന്ത്യം ചെന്നൈയിലെ സ്വവസതിയില്‍
സ്വന്തം ലേഖകന്‍: സംവിധായകന്‍ ഐവി ശശി അന്തരിച്ചു, അന്ത്യം ചെന്നൈയിലെ സ്വവസതിയില്‍. 69 വയസായിരുന്നു. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ സീമയാണ് മരണ വിവരം അറിയിച്ചത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകള്‍ സംവിധാനം ചെയ്ത ഐവി ശശി ഒരു കാലത്ത് …
തുര്‍ക്കിക്ക് അംഗത്വം നല്‍കിയാല്‍ യൂറോപ്യന്‍ യൂണിയനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍
തുര്‍ക്കിക്ക് അംഗത്വം നല്‍കിയാല്‍ യൂറോപ്യന്‍ യൂണിയനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: തുര്‍ക്കിക്ക് അംഗത്വം നല്‍കിയാല്‍ യൂറോപ്യന്‍ യൂണിയനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ‘തുര്‍ക്കിയില്ലാത്ത യൂറോപ്പ് ഒറ്റപ്പെട്ടുപോകും. എന്നാല്‍, തുര്‍ക്കിക്ക് ഒരിക്കലും യൂറോപ്പിന്റെ ആവശ്യമില്ല,’ അങ്കാറയില്‍ ഒരു പരിപാടിക്കിടെ ഉര്‍ദുഗാന്‍ പറഞ്ഞു. യൂറോപ്പിനെ ഇല്ലാതാക്കുന്നത് അവരുടെതന്നെ കാലഹരണപ്പെട്ട തത്ത്വങ്ങളാണ്. അവരുടെ ഭാവി ഇരുളടഞ്ഞിരിക്കുന്നതായും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. 1987 ലാണ് ഇയു അംഗത്വത്തിനായി …
ആരാണ് കൂടുതല്‍ സുന്ദരികള്‍? മലയാളി വനിതകളും തമിഴ് വനിതകളും തമ്മില്‍ ടിവി സംവാദം, വിവാദമായപ്പോള്‍ പരിപാടി ഉപേക്ഷിച്ച് ചാനല്‍ തലയൂരി
ആരാണ് കൂടുതല്‍ സുന്ദരികള്‍? മലയാളി വനിതകളും തമിഴ് വനിതകളും തമ്മില്‍ ടിവി സംവാദം, വിവാദമായപ്പോള്‍ പരിപാടി ഉപേക്ഷിച്ച് ചാനല്‍ തലയൂരി
സ്വന്തം ലേഖകന്‍: ആരാണ് കൂടുതല്‍ സുന്ദരികള്‍? മലയാളി വനിതകളും തമിഴ് വനിതകളും തമ്മില്‍ ടിവി സംവാദം, വിവാദമായപ്പോള്‍ പരിപാടി ഉപേക്ഷിച്ച് ചാനല്‍ തലയൂരി. ‘നീയാ നാനാ’ എന്ന പേരില്‍ വിജയ് ടി.വി സംപ്രേഷണം ചെയ്യാനിരുന്ന പരിപാടിയാണ് വിവാദത്തെ തുടര്‍ന്ന് അവസാന നിമിഷം വേണ്ടെന്നു വെച്ചത്. സെറ്റ് സാരി അണിഞ്ഞ മലയാളി സ്ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം …
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍, റയലിന്റെ സിനദിന്‍ സിദാന്‍ മികച്ച പരിശീലകന്‍, മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സയുടെ ലീക്ക് മാര്‍ട്ടിനസിന്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍, റയലിന്റെ സിനദിന്‍ സിദാന്‍ മികച്ച പരിശീലകന്‍, മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സയുടെ ലീക്ക് മാര്‍ട്ടിനസിന്
സ്വന്തം ലേഖകന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍, റയലിന്റെ സിനദിന്‍ സിദാന്‍ മികച്ച പരിശീലകന്‍, മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സയുടെ ലീക്ക് മാര്‍ട്ടിനസിന്. ലയണല്‍ മെസിയെയും നെയ്മറിനെയും പിന്‍തള്ളിയാണ് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ പുരസ്‌കാരം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ചാംന്പ്യന്‍സ് ലീഗ് കിരീടവും ലാലിഗയും നേടിക്കൊടുത്ത പ്രകടനമാണ് …
അന്തരീക്ഷ മലിനീകരണത്തില്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളെ കടത്തിവെട്ടി ലണ്ടന്‍, മലിനീകരണം കഴിഞ്ഞ വര്‍ഷം മാത്രം കവര്‍ന്നത് അര ലക്ഷത്തോളം ജീവനുകള്‍
അന്തരീക്ഷ മലിനീകരണത്തില്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളെ കടത്തിവെട്ടി ലണ്ടന്‍, മലിനീകരണം കഴിഞ്ഞ വര്‍ഷം മാത്രം കവര്‍ന്നത് അര ലക്ഷത്തോളം ജീവനുകള്‍
സ്വന്തം ലേഖകന്‍: അന്തരീക്ഷ മലിനീകരണത്തില്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളെ കടത്തിവെട്ടി ലണ്ടന്‍, മലിനീകരണം കഴിഞ്ഞ വര്‍ഷം മാത്രം കവര്‍ന്നത് അര ലക്ഷത്തോളം ജീവനുകള്‍. ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഈ സാഹചര്യമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന ദേശീയ പാര്‍ട്ടിയായ ഗ്രീന്‍ പാര്‍ട്ടി നേതാക്കളും മുന്നറിയിപ്പു നല്‍കുന്നു. മലിനവായുവും മനുഷ്യനിര്‍മിതമായ വിഷവസ്തുക്കളുടെ സാന്നിധ്യവും …
വട്ടിപ്പലിശക്കാരുടെ ഭീഷണി, തമിഴ്‌നാട്ടില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബം കലക്ട്രേറ്റ് വളപ്പില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു
വട്ടിപ്പലിശക്കാരുടെ ഭീഷണി, തമിഴ്‌നാട്ടില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബം കലക്ട്രേറ്റ് വളപ്പില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകന്‍: വട്ടിപ്പലിശക്കാരുടെ ഭീഷണി, തമിഴ്‌നാട്ടില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബം കലക്ട്രേറ്റ് വളപ്പില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിയിലെ കാശിധര്‍മം സ്വദേശികളായ സ്ത്രീയും രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. തിരുനെല്‍വേലി കളക്ട്രേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കാശിധര്‍മം സ്വദേശികളായ ഇസൈക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും രണ്ട് …