1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2017

സ്വന്തം ലേഖകന്‍: യുഎസില്‍ ഇനി മൊബൈല്‍ നോക്കി റോഡിലൂടെ നടന്നാല്‍ 35 ഡോളര്‍ പിഴ. യുഎസ് സംസ്ഥാനം ഹവായിയുടെ തലസ്ഥാനമായ ഹോണോലുലുവില്‍ ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.യുഎസില്‍ റോഡപകടങ്ങളില്‍ ഏറ്റവും അധികം കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടതു കഴിഞ്ഞ വര്‍ഷമായിരുന്നു.

ഇതേ തുടര്‍ന്നാണ് കര്‍ശന നടടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. കാല്‍നടയാത്രക്കാര്‍ ഏത് ഇലക്ട്രോണിക് ഉപകരണം നോക്കി നടന്നാലും പിഴ കിട്ടും. പരമാവധി 35 യുഎസ് ഡോളര്‍ വരെയാണു പിഴ. റോഡ് സുരക്ഷയുടെ കാര്യത്തില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കു മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന ബോധ്യം ഇതോടെ കൈവരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ബില്‍ കൊണ്ടുവന്ന സിറ്റി കൗണ്‍സില്‍ അംഗം ബ്രാന്‍ഡണ്‍ ഇലെഫെന്റെ പറഞ്ഞു.

2016ല്‍ 5987 കാല്‍നടയാത്രക്കാരാണ് യുഎസില്‍ കൊല്ലപ്പെട്ടത്. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഒന്‍പതു ശതമാനം വര്‍ധനവാണ് ഉണ്ടായത്. അപകടങ്ങള്‍ക്കു പിന്നിലെ പ്രധാന കാരണം കാല്‍നടക്കാര്‍ സ്മാര്‍ട് ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കു നോക്കി നടന്നതാണെന്നാണു റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.