സ്വന്തം ലേഖകന്‍: കാബൂള്‍ വിമാനത്താവളത്തിനു നേരെ റോക്കറ്റ് ആക്രമണം, ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്, ആക്രമണം യുഎസ് പ്രതിരോധ സെക്രട്ടറി വന്നിറങ്ങി അല്പ സമയത്തിനകം. കാബൂളില്‍നിന്നു ഡല്‍ഹിയിലേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനം പുറപ്പെടാന്‍ തയാറെടുക്കുമ്പോഴായിരുന്നു ആക്രമണം. വിമാനത്തില്‍ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതരായി വിമാനത്താവളത്തിലേക്കു മാറ്റി. വിമാനത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആറു ചെറിയ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച ഫാ. ടോം ഉഴുന്നാലില്‍ ഇന്ന് ഡല്‍ഹിയില്‍, പ്രധാനമന്ത്രി മോദിയുമായും സുഷമ സ്വരാജുമായും കൂട്ടിക്കാഴ്ച നടത്തും. യമനില്‍ ഭീകരരുടെ തടവില്‍നിന്നും മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് തലസ്ഥാനത്തെത്തുക. ദില്ലിയിലെത്തുന്ന ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമാ …
സ്വന്തം ലേഖകന്‍: വടക്കന്‍ ഇറാഖില്‍ സ്വന്തന്ത്ര കുര്‍ദ് രാഷ്ട്രത്തിന് അരങ്ങൊരുങ്ങുന്നു, കുര്‍ദ് ഹിതപരിശോധനയ്ക്ക് ആവേശകരമായ പ്രതികരണം. ഇറാഖിലെ കുര്‍ദ് മേഖലകളില്‍ നടന്ന ഹിതപരിശോധനയില്‍ ഭൂരിപക്ഷവും സ്വയംനിര്‍ണയത്തിന് അനുകൂലമായി വോട്ടു ചെയ്തതായി സൂചനകള്‍ പുറത്തു വന്നതോടെ യുദ്ധക്കെടുതിയിലുള്ള മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുക്കുകയാണ്. ഇറാഖ് സര്‍ക്കാര്‍ അസാധുവാക്കുകയും യു.എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികളും വിവിധ രാഷ്ട്രങ്ങളും തള്ളിപ്പറയുകയും …
സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തിലെ യൂബര്‍ ടാക്‌സികളുടെ ലൈസന്‍സ് റദ്ദാക്കല്‍, സമവായ ചര്‍ച്ചകളിലൂടെ സര്‍വീസ് തുടരാന്‍ കമ്പനി, നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ കമ്പനികളും ബാധ്യസ്ഥരാണെന്ന ഉറച്ച നിലപാടില്‍ മേയര്‍ സാദിഖ് ഖാന്‍. ട്രാഫിക് ഫോര്‍ ലണ്ടന്‍ (ടിഎഫ്എല്‍) അധികൃതരുടെ നിബന്ധനകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി സര്‍വീസ് ചട്ടങ്ങളും നടപടിക്രമങ്ങളും പരിഷ്‌കരിച്ച് സര്‍വീസ് നടത്താന്‍ തയാറാണെന്ന് കമ്പനി …
സ്വന്തം ലേഖകന്‍: ദേശീയഗാനത്തിന് മുഖം തിരിച്ച് യുഎസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് (എന്‍എഫ്എല്‍) താരങ്ങള്‍, ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കണമെന്ന നിയമം കര്‍ശനമാക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്, യുഎസില്‍ ദേശീയഗാന വിവാദം പുകയുന്നു. ദേശീയഗാനം ആലപിക്കുമ്പോള്‍ നിര്‍ബന്ധമായും എഴുന്നേല്‍ക്കണമെന്ന നിയമം കര്‍ശനമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. നാഷണല്‍ ഫുട്‌ബോല്‍ ലീഗ് താരങ്ങള്‍ ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമത്തിന് അനുമതി, തൊഴിലാളികള്‍ക്ക് വാരാന്ത്യ അവധിയും ശമ്പളത്തോടു കൂടിയ ഒരു മാസത്തെ വാര്‍ഷിക അവധിയും. നിരവധി മലയാളികള്‍ ഉള്‍പ്പെടെ യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന പുതിയ ഗാര്‍ഹിക തൊഴില്‍ നിയമത്തിന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുമതി നല്‍കി. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വ്യക്തിഗത …
സ്വന്തം ലേഖകന്‍: 2013 ല്‍ നിതാഖാത്ത് നടപ്പില്‍ വരുത്തിയ ശേഷം സൗദി വിതരണം ചെയ്തത് അഞ്ചു ലക്ഷം തൊഴില്‍ വിസകള്‍ മാത്രമെന്ന് വെളിപ്പെടുത്തല്‍. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ക്കാണ് വിദേശ റിക്രൂട്‌മെന്റിനായി ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2013 ലാണ് സൗദിയില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രാബല്യത്തില്‍ വന്നത്. അന്നുമുതല്‍ സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കും, ഫാമിലി വിസ നടപടികള്‍ എളുപ്പമാക്കുന്നതൂം പ്രവാസികള്‍ക്ക് നികുതിയിളവും പരിഗണണയില്‍, സുപ്രധാന പ്രഖ്യാപനങ്ങളുമായി ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം, ഇത് കേരളവും ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന സുവര്‍ണ മുഹൂര്‍ത്തമെന്ന് പിണറായി വിജയന്‍. ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെയാണ് മോചിപ്പിക്കുകയെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. …
സ്വന്തം ലേഖകന്‍: ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി കുടിയേറ്റ വിരുദ്ധരും നവനാസികളുമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി മൂന്നാം സ്ഥാനത്ത്, ആശങ്കയോടെ കുടിയേറ്റക്കാര്‍. ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ നാലാമതും ചാന്‍സലറായി അംഗലാ മെര്‍കല്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മികച്ച നേട്ടം സ്വന്തമാക്കിയ നവനാസികളെന്ന് അറിയപ്പെടുന്ന തീവ്രവലതുപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) യാണ്. ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കായി ഷാര്‍ജയില്‍ ഭവന പദ്ധതിയുള്‍പ്പെടെ ഷാര്‍ജ ഭരണാധികരിയുമായുള്ള കൂടിക്കാഴ്ചയില്‍ സുപ്രധാന പദ്ധതികളുമായി കേരളം. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരുമായി രാജ്ഭവനില്‍ നടന്ന ചര്‍ച്ചയിലാണ് കേരളം സുപ്രധാന പദ്ധതികള്‍ മുന്നോട്ടുവെച്ചത്. ഷാര്‍ജയിലെ മലയാളികളുടെ ക്ഷേമത്തിനായി അവിടത്തെ നിക്ഷേപം പ്രയോജനപ്പെടുത്തി കേരളത്തിലും …