സ്വന്തം ലേഖകന്‍: 150 രാജ്യങ്ങളിലായി 2 ലക്ഷത്തോളം കമ്പ്യൂട്ടറുകള്‍ തകര്‍ത്ത് റാന്‍സംവെയര്‍ സൈബര്‍ ആക്രമണം, യുകെയിലെ ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, തിങ്കളാഴ്ച വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ചയോടെ 97% ആശുപത്രികളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംബര്‍ റൂഡ് വ്യക്തമാക്കി. തിങ്കളാഴ്ചയോടെ ജി.പി സര്‍ജറികളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാകുമെന്നും, സാങ്കേതിക സംവിധാനങ്ങളിലെല്ലാം …
സ്വന്തം ലേഖകന്‍: ‘കടവത്തൊരു തോണി,’ കാതിനിമ്പമായി കാളിദാസ് ജയറാം, എബ്രിഡ് ഷൈന്‍ ചിത്രമായ പൂമരത്തിലെ രണ്ടാമത്തെ പാട്ടെത്തി. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് നായകനായെത്തുന്ന പൂമരത്തിലെ രണ്ടാമത്തെ ഗാനമാണ് എബ്രിഡ് ഷൈനും, നായകന്‍ കാളിദാസ് ജയറാമും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പൂമരത്തിലെ ആദ്യ …
സ്വന്തം ലേഖകന്‍: വെള്ളിത്തിരയില്‍ അധോലോക നായകന്‍ ഹാജി മസ്തനാകാന്‍ രജനീകാന്ത്, ഭീഷണിയുമായി മസ്താന്റെ ദത്തുപുത്രന്‍. കബാലിയ്ക്കു ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും പാ രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രമാണ് മുംബൈയിലെ അധോലാക നായകനായിരുന്ന ഹാജി മസ്താന്‌റെ ജീവിത കഥ പറയുന്നത്. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും അതിന്റെ പേരില്‍ മുംബൈ അധോലോകത്തു നിന്നും രജനീകാന്തിനു ഭീഷണി …
സ്വന്തം ലേഖകന്‍: റംസാന്‍ കാലത്ത് ഭക്ഷണം കഴിക്കുന്നവരെ ജയലില്‍ അടയ്ക്കുന്ന പാകിസ്താനിലെ റംസാന്‍ നിയമത്തെ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച് ബേനസീര്‍ ഭൂട്ടോയുടെ മകള്‍. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ മകള്‍ ഭക്തവാര്‍ ഭൂട്ടോ സര്‍ദാരിയാണ് റംസാന്‍ കാലത്ത് ഭക്ഷണം കഴിച്ചാല്‍ മൂന്ന് മാസത്തെ തടവ് ശിക്ഷ ലഭിക്കുന്ന എത്രാം എ റമദാന്‍ എന്ന നിയമത്തെ വിഡ്ഢിത്തം …
സ്വന്തം ലേഖകന്‍: വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ, അമേരിക്കയുടെ പ്രതികരണവും കാത്ത് ആശങ്കയോടെ അയല്‍ രാജ്യങ്ങള്‍. അമേരിക്കയുടെ അന്ത്യശാസനവും ദക്ഷിണ കൊറിയയുടേയും ചൈനയുടേയും എതിര്‍പ്പുകളും അവഗണിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് വാര്‍ത്ത പുറത്തുവിട്ടത്. തലസ്ഥാനമായ പ്യോംഗ്യാംഗില്‍നിന്നും വടക്കുപടിഞ്ഞാറു മാറി തീര …
സ്വന്തം ലേഖകന്‍: സിറിയന്‍ സൈന്യത്തിന്റെ ക്രൂരകൃത്യങ്ങള്‍ ലോകത്തെ അറിയിച്ച ട്വിറ്റര്‍ ഗേളിന് ഇനി തുര്‍ക്കി പൗരത്വം. കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ ഗേളായി പേരെടുത്ത ഏഴു വയസുകാരി ബനാ അലാബിദിനും കുടുംബത്തിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് പൗരത്വ രേഖ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിറിയന്‍ സൈന്യത്തിന്റെ ഉപരോധത്തിലായിരുന്ന വിമത നിയന്ത്രണ മേഖലയായ അലപ്പോയില്‍ …
സ്വന്തം ലേഖകന്‍: റാന്‍സംവെയറിന്റെ സൈബര്‍ ആക്രമണത്തില്‍ വിറച്ച് ലോകം, ആന്ധ്രാ പോലീസിന്റെ കമ്പ്യൂട്ടറുകളും ആക്രമണത്തിന് ഇരയായി. 99 രാജ്യങ്ങളിലെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെയാണ് റാന്‍സംവെയര്‍ സൈബര്‍ ആക്രമണം ബാധിച്ചിട്ടുള്ളത്. ആക്രമണം നടത്തിയശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്നതാണ് റാന്‍സംവെയറിന്റെ രീതി. 19,000 മുതല്‍ 39,000 രൂപ വരെ ബിറ്റകോയിനായി നല്‍കാനാണ് ഹാക്കര്‍മാര്‍ …
സ്വന്തം ലേഖകന്‍: സൈന്യം തിരിച്ചടിക്കാത്തതില്‍ പ്രതിഷേധം, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്‍ സൈനികന്റെ ഭാര്യ അയച്ചു കൊടുത്തത് 56 ഇഞ്ചിന്റെ ബ്രാ! മുന്‍ കരസേന ഉദ്യോഗസ്ഥന്‍ ധരംവീര്‍ സിംഗിന്റെ ഭാര്യ സുമന്‍ സിംഗ് ആണ് പ്രധാനമന്ത്രിക്ക് വ്യത്യസ്തമായ സമ്മാനം നല്‍കിയത്. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ആക്രമണം തുടരുമ്പോഴും ശക്തമായി തിരിച്ചടി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സുമന്‍ സിംഗിന്റെ …
സ്വന്തം ലേഖകന്‍: ചൈനയില്‍ പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ ചാടാന്‍ കുതിച്ച യുവതിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്, ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ പുട്ടിയാന്‍ സ്റ്റേഷനില്‍ മെയ് 10നാണ് സംഭവം നടന്നത്. ട്രെയിന്‍ തൊട്ടടുത്തെത്തിയപ്പോള്‍ മുന്നിലേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെയാണ് റയില്‍വേ ജീവനക്കാരനായ യുവാവ് കടന്നു പിടിച്ച് രക്ഷപ്പെടുത്തിയത്. സ്റ്റേഷനിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ യൂട്യൂബിലടക്കം …
സ്വന്തം ലേഖകന്‍: ഗര്‍ഭചിദ്രത്തെ കൊലപാതകമായി കണക്കാക്കുന്ന പ്രമേയം പാസാക്കി ഒക്കലഹോമ ജന പ്രതിനിധി സഭ. ഗര്‍ഭചിദ്രത്തിലൂടെ ജനിക്കുവാന്‍ അവസരം ലഭിക്കാതെ കുഞ്ഞുങ്ങളെ കൊല്ലുന്നതില്‍ നിന്നും മാതാപിതാക്കളേയും അതിനു സഹായം നല്‍കുന്നതില്‍ നിന്നും അധികൃതരേയും തടയുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയതാണ് പ്രമേയം. ഗവര്‍ണര്‍, അറ്റോര്‍ണി ജനറല്‍, ജുഡിഷ്യറി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവരെ പുതിയ പ്രമേയം അംഗീകരിക്കുന്നതിനും, നടപ്പാക്കുന്നതിനും, നടപ്പാക്കുന്നതിനും …