1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2017

സ്വന്തം ലേഖകന്‍: സൈന്യം തിരിച്ചടിക്കാത്തതില്‍ പ്രതിഷേധം, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്‍ സൈനികന്റെ ഭാര്യ അയച്ചു കൊടുത്തത് 56 ഇഞ്ചിന്റെ ബ്രാ! മുന്‍ കരസേന ഉദ്യോഗസ്ഥന്‍ ധരംവീര്‍ സിംഗിന്റെ ഭാര്യ സുമന്‍ സിംഗ് ആണ് പ്രധാനമന്ത്രിക്ക് വ്യത്യസ്തമായ സമ്മാനം നല്‍കിയത്. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ആക്രമണം തുടരുമ്പോഴും ശക്തമായി തിരിച്ചടി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സുമന്‍ സിംഗിന്റെ നടപടി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ മോഡിയുടെ 56 ഇഞ്ച് നെഞ്ചളവിനെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ വന്‍ പ്രചരണമാണ് നടത്തിയത്. ഇതിനെ പരിഹസിച്ചു കൊണ്ടാണ് സുമന്‍ സിംഗ് പ്രധാനമന്ത്രിക്ക് വ്യത്യസ്തമായ സമ്മാനം നല്‍കിയത്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ ധൈര്യപ്പെടില്ലെന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിയിലെ സംഘര്‍ഷം മുന്‍പത്തേക്കാള്‍ വഷളായിരിക്കുകയാണെന്നും ബ്രാക്കൊപ്പം അയച്ച കത്തില്‍ സുമന്‍ സിംഗ് ആരോപിച്ചു. മോദി പ്രധാനമന്ത്രി ആയ ശേഷം ആക്രമണങ്ങള്‍ കൂടുകയാണ് ഉണ്ടായതെന്നും കത്തില്‍ പറയുന്നു. ആ 56 ഇഞ്ചുകാരന്‍ എവിടെ പോയെന്നും സുമന്‍ ചോദിക്കുന്നു. ഫത്തേഹാബാദിലെ ജില്ലാ സൈനിക കേന്ദ്രത്തിലാണ് കത്തും ബ്രായും ഏല്‍പ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.