1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2017

സ്വന്തം ലേഖകന്‍: റംസാന്‍ കാലത്ത് ഭക്ഷണം കഴിക്കുന്നവരെ ജയലില്‍ അടയ്ക്കുന്ന പാകിസ്താനിലെ റംസാന്‍ നിയമത്തെ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച് ബേനസീര്‍ ഭൂട്ടോയുടെ മകള്‍. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ മകള്‍ ഭക്തവാര്‍ ഭൂട്ടോ സര്‍ദാരിയാണ് റംസാന്‍ കാലത്ത് ഭക്ഷണം കഴിച്ചാല്‍ മൂന്ന് മാസത്തെ തടവ് ശിക്ഷ ലഭിക്കുന്ന എത്രാം എ റമദാന്‍ എന്ന നിയമത്തെ വിഡ്ഢിത്തം എന്ന് കളിയാക്കിയത്.

മലാലയെപോലെ സക്കുളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ തോക്കിനു മുന്നില്‍ നിര്‍ത്തിയ ഭീകരപ്രവര്‍ത്തകര്‍ക്ക് ഈ നാട്ടില്‍ ശിക്ഷയില്ല എന്നാല്‍ റംസാന്‍ കാലത്ത് ഒരല്‍പം ദാഹജലം കുടിച്ചാല്‍ നിങ്ങള്‍ ജയിലിലേക്കെറിയപ്പെടും എന്നും ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് വിശുദ്ധ ദിനങ്ങളില്‍ പുകവലിക്കുകയോ, പരസ്യമായി ഭക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് മേല്‍ ചുമത്തുന്ന 500 രൂപയുടെ പിഴ 1981ലെ നിയമം ഭേദഗതി വരുത്തി 25000 രൂപയായി ഉയര്‍ത്തിയത്.

ഈ കാലയിളവില്‍ വിനോദപരിപാടികള്‍ സംപ്രേഷ്ണം ചെയ്യുന്ന ടീവി ചാനലുകള്‍ക്കും, സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ പിഴയീടാക്കുകയും ചെയ്യും. ഇസ്ലാമിന്റെ അഞ്ച് തൂണുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉപവാസം, ഉപവസിക്കാത്തവരെ ജയിലിലടയ്ക്കുന്ന നടപടി, ഇസ്ലാമിക നിയമത്തിലുള്ളതല്ലെന്ന് റംസാന്‍ മാസത്തില്‍ ഉപവസിക്കുന്നത് ഇസ്ലാമിക നിയമമാണെന്ന് കമന്റെ് ചെയ്ത ഒരാള്‍ക്ക് മറുപടിയായി ഭക്തവര്‍ ട്വീറ്റ് ചെയ്തു.

എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാതിരിക്കാന്‍ സാധിക്കണമെന്നില്ല. ചൂടും നിര്‍ജലീകരണവും മൂലം ആളുകള്‍ മരിക്കാന്‍ പോവുകയാണ്. ഇത് ഇസ്ലാമിന് നിരക്കുന്നതല്ലെന്നും മറ്റൊരു ട്വീറ്റില്‍ ഭക്തവാര്‍ പറയുന്നു.എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഭക്തവാര്‍ ഭൂട്ടോ പൊതുരംഗത്ത് സജീവമാണ്. ഒപ്പം അമ്മ ബേനസിര്‍ ഭൂട്ടോ സ്ഥാപിച്ച ഷഹീര്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നതും ഭക്തവാറാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.