സ്വന്തം ലേഖകന്‍: ഫിന്‍ലന്‍ഡിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടി മരട് സ്വദേശിയായ മലയാളി. മരട് തെക്കേടത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകന്‍ രഞ്ജിത്ത് കുമാറാണ് അപൂര്‍വമായ നേട്ടം സ്വന്തമാക്കിയത്. ഫിന്‍ലന്‍ഡിലെ ഹമീന്‍ലിന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലായിരുന്നു രഞ്ജിത്തിന്റെ ഹാട്രിക് വിജയം.2008 ലാണ് രഞ്ജിത്ത് ഹമീന്‍ലിനയില്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. എന്ന നാല്പതാം സ്ഥാനത്തായിരുന്നു. ഇത്തവണ മേയര്‍ സ്ഥാനത്തിന് തൊട്ടടുത്തായി …
സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ പ്രയോഗം, സിറിയക്കും റഷ്യക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം പരാജയം, സിറിയന്‍ പ്രസിഡന്റ് ബശ്ശാറിനെക്കൊണ്ട് കണക്കു പറയിക്കുമെന്ന് അമേരിക്ക. ഡമാസ്‌കസിനും മോസ്‌കോയ്ക്കും എതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഇറ്റലിയില്‍ ടസ്‌കനിയിലെ ലുക്കാ നഗരത്തില്‍ ചേര്‍ന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗം തള്ളി. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, …
സ്വന്തം ലേഖകന്‍: നന്തന്‍കോട് സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തത് സാത്താന്‍ ആരാധനയുടെ ഭാഗമായുള്ള ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണമെന്ന് പ്രതി, ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നന്തന്‍കോട്ട് ഡോക്ടറേയും കുടുംബത്തേയും കൊലപ്പെടുത്തി കത്തിച്ച കേസില്‍ പിടിയിലായ കേഡല്‍ ജിന്‍സണ്‍ താന്‍ നടത്തിയത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന പരീക്ഷണ കൊലയാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ശരീരത്തില്‍ നിന്ന് …
സ്വന്തം ലേഖകന്‍: ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്നതില്‍ ചൈന മുന്നില്‍, കഴിഞ്ഞ വര്‍ഷം കൊന്നു തള്ളിയത് ആയിരത്തോളം പേരെ, തൊട്ടുപിന്നില്‍ ഇറാനും സൗദിയും. കഴിഞ്ഞവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍പ്പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് ചൈനയാണെന്ന് തെളിവു സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടത് ആംനെസ്റ്റി ഇന്റര്‍നാഷണലാണ്. അന്താരാഷ്ട്ര തലത്തില്‍ വധശിക്ഷ മൂന്നിലൊന്നായി കുറഞ്ഞെങ്കിലും ചൈന വധശിക്ഷയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ …
സ്വന്തം ലേഖകന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ടീം ബസില്‍ സ്‌ഫോടനം, ഒരു കളിക്കാരന് പരുക്ക്, താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തെത്തുടര്‍ന്ന് ബൊറൂസിയയും മൊണോക്കോയും തമ്മില്‍ ഇന്നലെ നിശ്ചയിച്ചിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ആദ്യപാദമത്സരം ഇന്നത്തേക്കു മാറ്റി. സ്പാനിഷ് താരം മാര്‍കോ ബത്രയ്ക്കാണു പരുക്കേറ്റതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്ന് ക്ലബ്ബ് അധികൃതര്‍ …
സ്വന്തം ലേഖകന്‍: ചാരനെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചതിനെ ന്യായീകരിച്ച് പാകിസ്താന്‍, കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനെന്നും പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സുഷമ സ്വരാജ്, പാര്‍ലമെന്റില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിക്കും. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടന റോയുടെ ചാരനെന്ന് ആരോപിച്ചാണ് മഹാരാഷ്ട്ര സ്വദേശിയായ കുല്‍ഭൂഷന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. എല്ലാ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം ലണ്ടനില്‍ വംശീയ അതിക്രമങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ആറു മാസക്കാലം ലണ്ടന്‍ ട്യൂബില്‍ 468 വംശീയ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നല്ലൊരു പങ്കും മതപരമായ അധിക്ഷേപങ്ങളോ അക്രമങ്ങളോ ആയിരുന്നു. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു മുമ്പുള്ള ആറു മാസം കേവലം 297 …
സ്വന്തം ലേഖകന്‍: മോദിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് തമിഴ്‌നാട് കര്‍ഷകരുടെ പ്രതിഷേധം. ഒരു മാസത്തോളമായി ഡല്‍ഹിയില്‍ സമരം നടത്തിവരുന്ന കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ റെയ്‌സിന ഹില്‍സില്‍ നഗ്‌നരായി പ്രകടനം നടത്തിയത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം മോദി അക്ഷര്‍ധാം ക്ഷേത്രസന്ദര്‍ശനവും മറ്റും നടത്തുന്നതിനിടയിലായിരുന്നു സമരം. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി …
സ്വന്തം ലേഖകന്‍: ഓസ്‌ടേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം, യുറേനിയം ഇറക്കുമതിയും പ്രതിരോധ സഹകരണവും പ്രധാന വിഷയങ്ങള്‍, ഇന്ത്യക്കാര്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ അവഗണിക്കപ്പെട്ടതായി ആക്ഷേപം. ഡല്‍ഹിയിലെത്തിയ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ നടത്തിയ ചര്‍ച്ചകളില്‍ യുറേനിയം ഇറക്കുമതി ഏറ്റവും നേരേത്ത ആരംഭിക്കാന്‍ ധാരണയായതിനു പുറമേ പ്രതിരോധം, വിദ്യാഭ്യാസം, ഊര്‍ജം …
സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോയില്‍ ഒരു അന്താരാഷ്ട്ര സൗഹൃദ സെല്‍ഫി, നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളുമൊത്തുള്ള സെല്‍ഫി തരംഗമാകുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മാല്‍ക്കം ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ദല്‍ഹി മെട്രോയില്‍ സഞ്ചരിക്കുകയും സെല്‍ഫി എടുക്കുകയുമായിരുന്നു. മാന്‍ഡി മുതല്‍ അക്ഷര്‍ദാം വരെയാണ് ഇരുവരും മെട്രോയില്‍ സഞ്ചരിച്ചത്. സെല്‍ഫി മോദി പതിവുപോലെ ട്വിറ്ററില്‍ പങ്കു …