സ്വന്തം ലേഖകന്‍: കമല്‍ഹാസന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടുത്തം, താരം രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെന്നൈയിലെ അല്‍വാര്‍പേട്ടിലുള്ള കമലിന്റെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അഗ്‌നിബാധയുണ്ടായത്. ആ സമയത്ത് താരം വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു. താരത്തിന് പുകശ്വസിച്ചതിന്റെ അസ്വസ്ഥത അനുഭവപ്പെട്ടു. തീപിടുത്തമുണ്ടായ കാര്യം കമല്‍ഹാസന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്‍ ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിച്ച …
സ്വന്തം ലേഖകന്‍: യുഎസ് ചൈന ഭായി ഭായി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ യുഎസ് സന്ദര്‍ശനം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്, ട്രംപ് അടുത്ത വര്‍ഷം ചൈനയിലേക്ക്. ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. അസ്വാരസ്യങ്ങള്‍ പരിഹരിച്ച് വാണിജ്യബന്ധങ്ങള്‍ നൂറു ദിവസത്തിനകം മെച്ചപ്പെടുത്താന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും ട്രംപും …
നിയോമി റാവു സ്വന്തം ലേഖകന്‍: യുഎസ് ഭരണകൂടത്തിന്റെ രണ്ട് തന്ത്രപ്രധാന സ്ഥാനങ്ങളിലേക്ക് ഇന്ത്യക്കാരെ നിര്‍ദ്ദേശിച്ച് ട്രംപ്. ജുഡീഷറി കമ്മിറ്റിയില്‍ മുതിര്‍ന്ന ഉപദേഷ്ടാവായ വിശാല്‍ അമിനെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്‍ഫോഴ്‌സ്‌മെന്റ് കോഓര്‍ഡിനേറ്ററായും നിയോമി റാവുവിനെ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് ദി ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റഗുലേറ്ററി അഫയേഴ്‌സായുമാണു നോമിനേറ്റു ചെയ്തത്. സുപ്രധാന ഭരണ നിര്‍വഹണ പദവികളാണ് ഇവ …
സ്വന്തം ലേഖകന്‍: ജിഷ്ണുവിന്റെ അമ്മ നിരാഹാരം തുടരുന്നു, ഐസിയുവിലേക്ക് മാറ്റി, കേസില്‍ സര്‍ക്കാരിന് മനസാക്ഷിക്കുത്തില്ലെന്നും എല്ലാം ചെയ്തിട്ടുണ്ടെന്നും പിണറായി. നിരാഹാര സമരത്തിനിടെ ആഹാരം കഴിച്ചുവെന്ന പ്രചരണത്തില്‍ പ്രതിഷേധിച്ച് മഹിജയും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും ഡ്രിപ്പും പഴച്ചാറും നിരസിച്ചിരുന്നു. പിന്നീട് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കുകയും മഹിജയെ ഐ.സിയുവിലേക്ക് മാറ്റുകയുമായിരുന്നു. ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് …
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ സാധാരണക്കാരുടെ സ്ഥിതി അതി ദയനീയമെന്ന് യുഎന്‍, സൈന്യത്തിന്റെ ക്രൂരതകള്‍ സഹിക്കാതെ പലായനം ചെയ്തത് 6000 ത്തോളം പേര്‍. അതിര്‍ത്തിയിലെ യുഗാണ്ടന്‍ ജില്ലയായ ലാംവോയിലേക്കാണ് ആളുകള്‍ പലായനം ചെയ്യുന്നതെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി വ്യക്തമാക്കി. ദക്ഷിണ സുഡാന്‍ സായുധസേനയുടെ വിവേചന രഹിതമായ ആക്രമണത്തിന് ഇരയായിരിക്കുകയാണ് പാജോക് നഗരത്തിലെ ജനങ്ങളെന്ന് യു.എന്‍ അഭയാര്‍ഥി …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സ്ഥാനം ഒഴിയണമെന്ന് നാവു പിഴച്ചപ്പോള്‍ അവതാരകന്‍, പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രിമാര്‍. ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥന് അബദ്ധംപറ്റിയത്. ഇരു നേതാക്കളെയും, കരാറുകളില്‍ ഒപ്പിട്ടശേഷം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ക്ഷണിക്കുകയായിരുന്നു അവതാരകനായ ഉദ്യോഗസ്ഥന്‍. ഇരുവരും വേദിയില്‍നിന്ന് താഴെയിറങ്ങണമെന്ന …
സ്വന്തം ലേഖകന്‍: ഷെയ്ഖ് ഹസീനയുടെ ഇന്ത്യന്‍ സന്ദര്‍ശനം, ബംഗ്ലാദേശിന് 450 കോടി ഡോളറിന്റെ വായ്പ നല്‍കുമെന്ന് മോഡി, 22 കരാറുകളില്‍ ഒപ്പുവച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയുമായി ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ചര്‍ച്ചയില്‍ 22 കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായി. ആണവ സഹകരണം, …
സ്വന്തം ലേഖകന്‍: സ്റ്റോക്‌ഹോം ഭീകരാക്രമണം, ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ പ്രതി പിടിയില്‍, അറസ്റ്റിലായത് ഉസ്ബക്ക് വംശജനായ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി. സ്റ്റോക്‌ഹോമില്‍ ഇന്നലെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ ഉസ്‌ബെക്കിസ്ഥാന്‍കാരനായ 39വയസുള്ള ട്രക്ക് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് അക്രമിയെ അറസ്റ്റുചെയ്തിരിക്കുന്നതെന്ന് പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് …
സ്വന്തം ലേഖകന്‍: സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി, നാലു മരണം, ഭീകരാക്രമണമാണെന്ന് സ്വീഡിഷ് പ്രധാനമന്ത്രി. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചു കയറ്റിയ അക്രമി നാലു പേരെ കൊലപ്പെടുത്തി. സ്റ്റോക്‌ഹോമിലെ ക്വീന്‍ സ്ട്രീറ്റിലുള്ള വ്യാപാരശാലയിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി. ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: വിനായകന് എന്തുകൊണ്ട് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചില്ല? കാരണം വ്യക്തമാക്കി പ്രിയദര്‍ശന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയതിനു പുറമേ ദേശീയ ചലച്ചിത്ര തലത്തിലും വിനായകന് അവാര്‍ഡ് ലഭിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അക്ഷയ് കുമാര്‍ മികച്ച നടനായി. ഒപ്പം മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശവും. പക്ഷേ വിനായകന് ഒന്നും ഉണ്ടായില്ല. …