1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2017

സ്വന്തം ലേഖകന്‍: സ്റ്റോക്‌ഹോം ഭീകരാക്രമണം, ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ പ്രതി പിടിയില്‍, അറസ്റ്റിലായത് ഉസ്ബക്ക് വംശജനായ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി. സ്റ്റോക്‌ഹോമില്‍ ഇന്നലെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ ഉസ്‌ബെക്കിസ്ഥാന്‍കാരനായ 39വയസുള്ള ട്രക്ക് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് അക്രമിയെ അറസ്റ്റുചെയ്തിരിക്കുന്നതെന്ന് പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് 39കാരനായ അക്രമി പിടിയിലായത്. കറുത്ത തലമറയും സൈന്യത്തിന്റെ പച്ചനിറമുള്ള ജാക്കറ്റും ധരിച്ചാണ് അക്രമി എത്തിയത്. ഇയാളുടെ ചിത്രവുമായി സാമ്യം വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ കൂടുതല്‍പേര്‍ക്കു ബന്ധമുണ്ടോ എന്നും ഈ ഘട്ടത്തില്‍ പറ!യാനാവില്ലെന്നു പോലീസ് ചീഫ് ആന്‍ഡേഴ്‌സ് തോണ്‍ബര്‍ഗ് പറഞ്ഞു. ലണ്ടനില്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കഴിഞ്ഞമാസം നടന്ന ഭീകരാക്രമണത്തിനു സമാനമായ രീതിയിലുള്ള ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു. ബീയര്‍കന്പനിയില്‍നിന്നു മോഷ്ടിച്ച ട്രക്കാണ് സ്റ്റോക്‌ഹോമില്‍ ആക്രമണത്തിനുപയോഗിച്ചത്. ട്രക്കില്‍ നാടന്‍ ബോംബുണ്ടായിരുന്നുവെന്നും ഇതുപൊട്ടി പ്രതിക്കു പൊള്ളലേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തെ ശക്തമായി അപലപിച്ച സ്റ്റെഫാന്‍ ലോഫ്‌വെന്‍ ഹീനമായ കൊലപാതകമാണ് നടന്നതെന്നും ഭീകരാക്രമണമാണെന്നും വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് രാജ്യാതിര്‍ത്തികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. നിര്‍ത്തിവച്ച സബ്‌വേ സംവിധാനം ഭാഗികമായി പുനരാരംഭിച്ചു. എങ്കിലും ചില സ്റ്റേഷനുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.