1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2017

സ്വന്തം ലേഖകന്‍: യുഎസ് ചൈന ഭായി ഭായി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ യുഎസ് സന്ദര്‍ശനം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്, ട്രംപ് അടുത്ത വര്‍ഷം ചൈനയിലേക്ക്. ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. അസ്വാരസ്യങ്ങള്‍ പരിഹരിച്ച് വാണിജ്യബന്ധങ്ങള്‍ നൂറു ദിവസത്തിനകം മെച്ചപ്പെടുത്താന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും ട്രംപും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി.

ഈ വര്‍ഷം തന്നെ ചൈന സന്ദര്‍ശിക്കാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ട്രംപ് സ്ഥാനമേറ്റ ശേഷം ഷിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ ചൈന വില താഴ്ത്തി കയറ്റുമതി നടത്തി അമേരിക്കന്‍ തൊഴിലുകള്‍ മോഷ്ടിക്കുന്നു എന്ന നിലപാട് ട്രംപ് തിരുത്തി. ഷിയാകട്ടെ ചൈനയുടെ ഭീമമായ വ്യാപരമിച്ചം സ്വന്തരാജ്യത്ത് പണപ്പെരുപ്പം കൂട്ടുന്നുവെന്ന് തുറന്നുപറഞ്ഞു. അമേരിക്കന്‍ കയറ്റുമതി കൂട്ടാനും ചൈനയുടെ വ്യാപാരമിച്ചം കുറയ്ക്കാനുമുള്ള ചര്‍ച്ചകള്‍ 100 ദിവസം കൊണ്ട് ഫലപ്രാപ്തിയിലെത്തിക്കാന്‍ ധാരണയായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങള്‍ നയതന്ത്രസുരക്ഷാ വിഷയങ്ങള്‍, സാന്പത്തികവിഷയങ്ങള്‍, സൈബര്‍ സുരക്ഷയും മറ്റു നിയമപാലനങ്ങളും, സാമൂഹ്യസാംസ്‌കാരികം എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ച് സമഗ്രമായ ചര്‍ച്ച ചെയ്തു പരിഹരിക്കും. ഇരു പ്രസിഡന്റുമാരും ഈ ചര്‍ച്ചകളില്‍ അധ്യക്ഷത വഹിക്കും. തുറന്ന ചര്‍ച്ചകളാണ് നടന്നതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഉഭയബന്ധത്തില്‍ വലിയ പുരോഗതി ഉണ്ടായി എന്നാണു ചര്‍ച്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞത്. ബന്ധത്തിലെ കല്ലുകടികള്‍ ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.