സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാനങ്ങൾക്ക് റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. യാത്രാ വിലക്ക് പ്രാബല്യത്തിലാകുന്ന വെള്ളിയാഴ്ച പുലർച്ചെ നാലിനു മുൻപ്, ബ്രിട്ടനിലെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു പ്രവാസികൾ. എയർ ഇന്ത്യ ഉൾപ്പെടെയുള്ള നാല് വിമാനക്കമ്പനികൾ അധിക വിമാനസർവീസ് നടത്താൻ അനുമതി തേടിയെങ്കിലും ഹീത്രൂ വിമാനത്താവള അധികൃതർ അത് നിരസിച്ചത് ഇവർക്ക് …
സ്വന്തം ലേഖകൻ: കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കി ഇറ്റലി. ഏപ്രിൽ 26 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ കോവിഡ് അടിയന്തിര ഉത്തരവിന് പ്രധാനമന്ത്രി മാരിയോ ദ്രാഗി അംഗീകാരം നൽകി. ജൂലൈ 31 വരെയാണ് പുതിയ ഉത്തരവിന്റെ കാലാവധി. കോവിഡ് വൈറസ് വ്യാപനം എത്രകാലം നിലനിൽക്കുമെന്ന് അറിയില്ലെന്നും, ഇറ്റലിയുടെ ആരോഗ്യ സംരക്ഷണ സംവിധാനം ഉയർത്തേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. …
സ്വന്തം ലേഖകൻ: മതാടിസ്ഥാനത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിന് അംഗീകാരം നല്‍കി യു.എസ് പ്രതിനിധി സഭ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി രംഗത്തെത്തിയിരുന്നു. ട്രംപിന്റെ ഈ ഉത്തരവിന് എതിരെയുള്ളതാണ് പുതിയ ബില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനൗദ്യോഗികമായി നോ ബാന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കാനഡ. 30 ദിവസത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനിൽനിന്നുമുള്ള വിമാനങ്ങൾക്കും കാനഡ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നും എത്തുന്ന യാത്രക്കാരിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കാനഡ ഗതാഗത മന്ത്രി ഒമർ അൽഗബ്ര പറഞ്ഞു. എല്ലാ വാണിജ്യ, സ്വകാര്യ യാത്ര വിമാനങ്ങൾക്കും വിലക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക് ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. കോവിഷീല്‍ഡ് വാക്സിന് ഖത്തർ അധികൃതർ അംഗീകാരം നൽകിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് ഖത്തറിൽ എത്തുന്നവർക്കാണ് ഇളവ്. വാക്സിൻ എടുത്തതിൻെറ സർട്ടിഫിക്കറ്റ് യാത്രക്കാരൻെറ കൈവശം ഉണ്ടായിരിക്കണം. ഏപ്രിൽ 25 മുതലാണ് പുതിയ തീരുമാനം …
സ്വന്തം ലേഖകൻ: കൊറോണ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) പരിശോധനാ ശക്തമാക്കി. സുരക്ഷാ അധികാരികളുമായി സഹകരിച്ചാണ് വിമാനത്താവളങ്ങളിലേക്കും അതോറിറ്റിയുടെ കെട്ടിടങ്ങളിലേക്കും അതിന്റെ താമസ കേന്ദ്രങ്ങളിലേക്കുമുള്ള പരിശോധനാ പര്യടനം ശക്തമാക്കിയിരിക്കുന്നത്. തവക്കല്‍ന ആപ്പിലൂടെ താപനില അളക്കുന്നതിനും ആരോഗ്യനില പരിശോധിക്കുന്നതിനും സ്‌ക്രീനിംഗ് കേന്ദ്രങ്ങള്‍ സജജമാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണ്ണമായും നടപ്പാക്കുകയും …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം വിമാനക്കമ്പനികൾക്ക് നൽകി. …
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വാക്‌സിനിലൂടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാന്‍ കഴിയുമെന്ന രാജ്യത്തിന്റെ ആത്മവിശ്വാസത്തെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് എങ്ങും. ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു, പുറത്ത് സ്വകാര്യ വാഹനങ്ങളിലും ആംബുലന്‍സിലും കാത്തുകിടക്കുന്ന അടിയന്തര ചികിത്സ ആവശ്യമുളള രോഗികള്‍, ശ്മശാനങ്ങളില്‍ സംസ്‌കാരചടങ്ങുകള്‍ക്കായി ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങള്‍. …
സ്വന്തം ലേഖകൻ: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികള്‍ മൂന്ന് ലക്ഷം കടന്നു. ഇന്നലെ 3,32,730 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2,263 പേര്‍ കൂടി മരിച്ചു. 1,93,279 പേര്‍ ഇന്നലെ രോഗമുക്തരായി. 24,28,616 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 1,62,63,695 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,36,48,159 പേര്‍ രോഗമുക്തി നേടി. 1,86,920 …
സ്വന്തം ലേഖകൻ: 2005 ഫെബ്രുവരി 14നാണു യൂട്യൂബ് ആദ്യമായി തുടങ്ങിയത്. സീറ്റീവ് ഷെൻ, ചാഡ് ഹർലി, ജാവേദ് കരിം എന്നീ മൂന്നു ചെറുപ്പക്കാർ ചേർന്നായിരുന്നു ഈ സംരംഭം. പേയ്പാൽ കമ്പനിയിലെ മുൻ ജീവനക്കാരായിരുന്നു ഇവർ. ഇതിൽ ജാവേദിനായിരുന്നു യൂട്യൂബിലെ ആദ്യ വിഡിയോ അപ്‌ലോഡ‍് ചെയ്യാനുള്ള നിയോഗം. ‘ജാവേദ്’ എന്നു പേരുള്ള യൂട്യൂബ് അക്കൗണ്ടിൽ നിന്ന് ആ …