സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 28,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. …
സ്വന്തം ലേഖകൻ: എൻ. എച്ച്. എസിലെ ജീവനക്കാർക്ക് 1% മാത്രം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച ബോറിസ് ജോൺസൺ സർക്കാരിനെതിരെ പ്രതിഷേധിച്ച നേഴ്‌സിന് ഗ്രെറ്റർ മാഞ്ചെസ്റ്റർ പോലീസ് നൽകിയത് പതിനായിരം പൗണ്ട് പിഴ. എന്നാൽ പിഴ തെറ്റായി നൽകിയെന്നാരോപിച്ച് യുകെയിലെ പ്രമുഖ അഭിഭാഷക സ്ഥാപനമായ ബിൻഡ്‌മാൻസ് നേഴ്‌സിനു വേണ്ടി നിയമയുദ്ധം നടത്താനുള്ള നീക്കങ്ങൾ തുടങ്ങി. കോവിഡ് കാലത്തുടനീളം …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് സന്ദർശക വിസ നൽകുന്നത് ഷാർജ എമിഗ്രേഷൻ താൽകാലികമായി നിർത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യക്കാർക്ക് യു.എ.ഇ യാത്രാവിലക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, അടിയന്തിരമായി യു.എ.ഇയിൽ എത്തേണ്ടവർക്കും വ്യക്തമായ കാരണങ്ങളുള്ളവർക്കും വിസ നൽകാമെന്നും ട്രാവൽ ഏജൻസികൾക്ക് ഷാർജ എമിഗ്രേഷൻ അതോറിറ്റി അയച്ച സർക്കുലറിൽ പറയുന്നു. നിലവിൽ യു.എ.ഇയിൽ തങ്ങുന്ന …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറ്റലി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവില്‍ ഒപ്പിട്ടുവെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പെറന്‍സ ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കും. എന്നാല്‍, …
സ്വന്തം ലേഖകൻ: യാത്രാ നടപടികളിൽ ഇളവുള്ള 23 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം പുറത്തിറക്കി. കോവിഡ് തീവ്രത കണക്കിലെടുത്ത് 2 ആഴ്ചയിൽ ഒരിക്കൽ പരിഷ്കരിക്കുന്ന ഈ പട്ടികയിൽ ഇന്ത്യ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. ഗ്രീൻ രാജ്യക്കാർക്ക് യാത്രയ്ക്കു മുൻപുള്ള പിസിആർ, യുഎഇയിലെ ക്വാറന്റീൻ എന്നിവയിൽ ഇളവുണ്ട്. പകരം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നടത്തുന്ന …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്ത്യയിലെ സർക്കാർ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് മുക്തരോ വാക്‌സീൻ എടുത്തവരോ എടുക്കാത്തവരോ ആണെങ്കിലും എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം കോവിഡ് വാക്സിനേഷൻ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ഏപ്രിൽ 27 മുതൽ കോവിഡ് നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്ത്യയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണം. …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. മരണ നിരക്കും ഉയരുകയാണ്. ഒറ്റ ദിവസത്തിനിടെ 2,767 പേർ കൂടി മരിച്ചു. ഇതുവരെ മരിച്ചത് 1,92,311 പേരാണ്. …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി ശോഭ കെടുത്തിയെങ്കിലും തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് അരങ്ങൊരുങ്ങി. ഏപ്രില്‍ ഇരുപത്തിയാറ് തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചര മണി മുതലാണ് അവാര്‍ഡ് പ്രഖ്യാപന ചടങ്ങ്. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും ചേര്‍ന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന് നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. അവസാന ലിസ്റ്റില്‍ ഇന്ത്യന്‍ സാന്നിധ്യമൊന്നുമില്ല. ഇന്ത്യയുടെ …
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിനേഷന്റെ അടുത്ത ഘട്ടം മെയ് ഒന്നുമുതല്‍ ആരംഭിക്കും. വാക്‌സിനേഷന്‍ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു. 18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്‌സിന്‍ ലഭ്യമാകും. ഏപ്രില്‍ 28 മുതല്‍ …