സ്വന്തം ലേഖകൻ: ഒമാനില്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന രാത്രി യാത്രാ വിലക്കില്‍ നിന്ന് ചില വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, (വൈദ്യുതി, വെള്ളം) സര്‍വീസ് വാഹനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, രാത്രി ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികള്‍, എയര്‍പോര്‍ട്ടുകള്‍, ലാൻഡ് പോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മൂന്ന് ടണ്ണിലധികം ഭാരമുള്ള ട്രക്കുകള്‍, വാട്ടര്‍ ടാങ്കറുകള്‍, …
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സീൻ എടുക്കാത്ത സ്‌കൂൾ അധ്യാപകർക്ക് റാപ്പിഡ് കോവിഡ് പരിശോധന നടത്തും. വാക്‌സീൻ എടുക്കാത്ത, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള അധ്യാപകരിലാണ് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) മാനുവൽ റാപ്പിഡ് ആന്റിജൻ കോവിഡ് പരിശോധന നടത്തുന്നത്. മാനുവൽ റാപ്പിഡ് ആന്റിജൻ പരിശോധന ചെയ്യേണ്ട വിധത്തെക്കുറിച്ച് പ്രാഥമിക പരിചരണ കോർപറേഷന്റ സഹകരണത്തോടെ ഹെൽത്ത് ഹോസ്പിറ്റൽ …
സ്വന്തം ലേഖകൻ: ഗുണനിലവാരമുള്ള പുതിയ സേവനങ്ങള്‍ ചേര്‍ക്കുന്നതിനുള്ള തവക്കല്‍ന മാനേജ്മെന്റിന്റെ ശ്രമത്തിന്റെ ഭാഗമായി സമീപ ഭാവിയില്‍ തവക്കല്‍ന ആപ്പില്‍ ഇ-പേയ്മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് തവക്കല്‍ന സംവിധാനത്തിന്റെ സിഇഒ അബ്ദുല്ല അല്‍ ഈസ്സ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നുള്ള പങ്കാളികളുമായി തവക്കല്‍ന ആതിഥേയത്വം വഹിക്കുന്ന ഓരോ ഏജന്‍സിയുടെയും സേവനങ്ങളില്‍ തവക്കല്‍ന മാനേജുമെന്റൂം ഈ സേവനങ്ങളില്‍ ഡിജിറ്റല്‍ രേഖകളുണ്ടെന്ന് സൂചിപ്പിച്ച് …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ കുവൈത്തില്‍ എഴുതാന്‍ അനുമതി. മേയ് 4 മുതല്‍ ജൂണ്‍ 11 വരെയാണ് സിബിഎസ്ഇ പരീക്ഷ നടക്കുന്നത്. അതേസമയം പത്താം ക്ലാസ് പരീക്ഷ സ്‌കൂളുകളില്‍ നടത്തുന്നതിന് അനുമതിയായിട്ടില്ല. ഇതു സംബന്ധിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം- സ്വകാര്യ വിദ്യാഭ്യാസ വിഭാഗം- അസി.അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: വാക്സിൻ വിതരണത്തിലെ വെല്ലുവിളികൾ: ബൈഡനും ബോറിസ് ജോൺസണും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഫോണിൽ സംസാരിച്ചത്. വാക്സിൻ വിതരണം, പരിസ്ഥിതി, ഇറാൻ, ചൈന തുടങ്ങിയ മറ്റ് അന്താരാഷ്ട്ര വെല്ലുവിളികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കൊവിഡ് മഹാമാരിയെ തോൽപ്പിക്കാൻ ആഗോള വാക്സിൻ വിതരണം നിർണായകമാകുമെന്ന് ബോറിസ് …
സ്വന്തം ലേഖകൻ: ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എവർ ഗിവൺ’ സൂയസ് കനാലിൽ കുടുങ്ങിപ്പോയതുമൂലം നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണു തടസ്സപ്പെട്ടിരിക്കുന്നതെന്നു ഷിപ്പിങ് വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിൽ ഗണ്യമായ ഒരു വിഹിതം ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള ഉൽപന്നങ്ങളാണ്. അതേസമയം, ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയെ സൂയസിലെ തടസ്സം കാര്യമായി ബാധിക്കില്ലെന്ന് ആശ്വസിക്കാം. …

സ്വന്തം ലേഖകൻ: ബംഗ്ലാദേശ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അന്‍പതാം വാർഷിക ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ ബംഗ്ലാദേശിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ബംഗ്ലാദേശ് രാഷ്ട്രപിതാവ് ബംഗബന്ധു ഷേക്ക് മുജീബുൾ റഹ്മാനെയും ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തെയും പ്രകീർത്തിച്ചു. നാഷണൽ പരേഡ് സ്ക്വയറിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ, ബംഗ്ലാ സ്വാതന്ത്ര്യസമരസേനാനികളും ഇന്ത്യൻ …
സ്വന്തം ലേഖകൻ: മ്യാൻമറിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 11 പ്രക്ഷോഭകർ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ മാസം ഒന്നിന് പട്ടാള അട്ടിമറിയെ തുടർന്നാരംഭിച്ച ജനാധിപത്യ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 320 ആയി. 2.981 പേർ അറസ്റ്റിലായി. നേരത്തെ അറസ്റ്റിലായ 300 പേരെ കൂടി ഇന്നലെ വിട്ടയച്ചു. തലേന്ന് 600 പേരെ വിട്ടയച്ചിരുന്നു. പട്ടാള ഭരണകൂടത്തിന്റെ പ്രധാന സാമ്പത്തിക …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ഖത്തർ എയർവേയ്‌സ്. ആഗോള വിമാനയാത്രാ ഡേറ്റ ദാതാക്കളായ ഒഎജിയുടെ ഡേറ്റയിൽ ‘അവെയ്‌ലബിൾ സീറ്റ് കിലോമീറ്റേഴ്‌സ് (എഎസ്‌കെ)’ ആസ്പദമാക്കിയാണ് ഖത്തർ എയർവേയ്‌സ് ഒന്നാമതെത്തിയത്. മറ്റ് വിമാനകമ്പനികളെ അപേക്ഷിച്ച് യാത്രക്കാർക്ക് കൂടുതൽ ആഗോള കണക്ടിവിറ്റിയാണ് ഖത്തർ എയർവേയ്‌സ് നൽകുന്നത്. നിലവിൽ 130 നഗരങ്ങളിലേക്ക് 1,000 പ്രതിവാര സർവീസുകളാണ് നടത്തുന്നത്. …