1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ൾക്ക് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നില്ല; കർഫ്യൂ ഇനി വൈ​കീ​ട്ട് 6 ​മു​ത​ൽ പു​ല​ർ​ച്ച 5 ​വ​രെ
കുവൈത്തിൽ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ൾക്ക് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നില്ല; കർഫ്യൂ ഇനി  വൈ​കീ​ട്ട് 6 ​മു​ത​ൽ പു​ല​ർ​ച്ച 5 ​വ​രെ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്ത മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളെ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലാ​യ​വ​ർ, വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് അ​ഞ്ച് ആ​ഴ്ച​യി​ല​ധി​കം ക​ഴി​ഞ്ഞ​വ​ർ, കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ൽ​നി​ന്ന് മു​ക്ത​രാ​യ​ശേ​ഷം വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലാ​യ​വ​ർ എ​ന്നി​വ​രെ​യാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്. …
യുഎഇയിൽ ഉത്പാദന മേഖലയുടെ കുതിച്ചു ചാട്ടം ലക്ഷ്യമിട്ട് “ഓപ്പറേഷൻ 300 ബില്യൺ“ ഒരുങ്ങുന്നു
യുഎഇയിൽ ഉത്പാദന മേഖലയുടെ കുതിച്ചു ചാട്ടം ലക്ഷ്യമിട്ട് “ഓപ്പറേഷൻ 300 ബില്യൺ“ ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: ഉത്പാദന മേഖലയുടെ വികസനത്തിന് ‘ഓപ്പറേഷൻ 300 ബില്യൺ’ എന്ന പുതിയ വ്യാവസായിക തന്ത്രം പ്രഖ്യാപിച്ച് യു.എ.ഇ. അടുത്ത 10 വർഷത്തിനുള്ളിൽ ഉത്പാദന മേഖലയുടെ സംഭാവന ദേശീയ സമ്പദ്‌വ്യവസ്ഥയിൽ 133 ബില്യൺ ദിർഹത്തിൽനിന്ന്‌ 300 ബില്യൺ ദിർഹമായി ഉയർത്താനാണ് തീരുമാനം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് …
യമന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ സമാധാന പദ്ധതിയുമായി സൗദി അറേബ്യ
യമന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ സമാധാന പദ്ധതിയുമായി സൗദി അറേബ്യ
സ്വന്തം ലേഖകൻ: യമന്‍ പ്രതിസന്ധി അവസാനിപ്പിച്ച് സമഗ്രമായ രാഷ്ട്രീയ പ്രമേയത്തിലെത്താനുള്ള പുതിയ പദ്ധതി സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന രാജ്യവ്യാപക വെടി നിര്‍ത്തല്‍ പുതിയ തീരുമാനത്തില്‍ ഉള്‍പ്പെടുന്നുവെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. യമന്‍ സര്‍ക്കാരും ഹൂതികളും തമ്മിലുള്ള രാഷ്ട്രീയ …
പ്രവാസി ക്ഷേമനിധിയിൽ അംഗമായ കോവിഡ് ബാധിതർക്കുള്ള 10,000 രൂപ ഈ മാസം കൂടി മാത്രം
പ്രവാസി ക്ഷേമനിധിയിൽ അംഗമായ കോവിഡ് ബാധിതർക്കുള്ള 10,000 രൂപ ഈ മാസം കൂടി മാത്രം
സ്വന്തം ലേഖകൻ: കോവിഡ് ബാധിക്കുന്ന പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് 10,000 രൂപ സഹായധനമായി നല്‍കി വരുന്ന ആനുകൂല്യം ഈ മാസത്തോടെ അവസാനിക്കുകയാണ്. മാര്‍ച്ച് 31 വരെ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക. ഏപ്രില്‍ 30ന് മുന്‍പ് സഹായത്തിനായി അപേക്ഷിക്കുകയും വേണം. കോവിഡ് ബാധിതരായ മുഴുവന്‍ പ്രവാസികള്‍ക്കും 10,000 രൂപ ലഭിക്കാന്‍ അവസരമുണ്ട്. നിലവിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ …
മൊറട്ടോറിയം കാലത്തെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; കൂട്ടുപലിശ ഒഴിവാക്കണം
മൊറട്ടോറിയം കാലത്തെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; കൂട്ടുപലിശ ഒഴിവാക്കണം
സ്വന്തം ലേഖകൻ: വായ്പാത്തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചകാലത്തെ പലിശ മഴുവനായി എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ ഇക്കാലയളവില്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി തള്ളി. സാമ്പത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും.നയപരമായ കാര്യങ്ങളില്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും …
കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്; പ്രതികളുടെ 7.51 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്; പ്രതികളുടെ 7.51 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
സ്വന്തം ലേഖകൻ: കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്. 900ല്‍ അധികം നഴ്‌സുമാരെ അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയത്. ഇത്തരത്തില്‍ …
മധുവിധു ആഘോഷിക്കാൻ ഖത്തറിലെത്തി കെണിയിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതിക ളുടെ കേസില്‍ വിധി 29ന്
മധുവിധു ആഘോഷിക്കാൻ ഖത്തറിലെത്തി കെണിയിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതിക ളുടെ കേസില്‍ വിധി 29ന്
സ്വന്തം ലേഖകൻ: ലഹരിമരുന്നുകടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ദമ്പതികളുടെ കേസില്‍ അപ്പീല്‍ കോടതി ഈ മാസം 29ന് വീണ്ടും വിധി പ്രഖ്യാപിക്കും. ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് അപ്പീല്‍ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇന്നത്തെ വാദം കേള്‍ക്കലിന് ശേഷമാണ് 29ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി …
ദേശീയ ചലച്ചിത്ര പുരസ്‌കാരം: നടന മികവുമായി ധനുഷും കങ്കണയും ബാജ്‌പേയിയും; 11 പുരസ്കാരങ്ങളുമായി മലയാളം
ദേശീയ ചലച്ചിത്ര പുരസ്‌കാരം: നടന മികവുമായി ധനുഷും കങ്കണയും ബാജ്‌പേയിയും; 11 പുരസ്കാരങ്ങളുമായി മലയാളം
സ്വന്തം ലേഖകൻ: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള …
കൊവിഡ് വാക്സിൻ കയറ്റുമതി നിയന്ത്രണം: ഇയു നേതാക്കളെ അനുനയിപ്പിക്കാൻ ബോറിസ് ജോൺസൺ; ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നേരിയ ഇളവ്; വിദേശ വിനോദ യാത്രാ വിലക്ക് ബ്രിട്ടൻ നീട്ടിയേക്കും
കൊവിഡ് വാക്സിൻ കയറ്റുമതി നിയന്ത്രണം: ഇയു നേതാക്കളെ അനുനയിപ്പിക്കാൻ ബോറിസ് ജോൺസൺ; ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നേരിയ ഇളവ്; വിദേശ വിനോദ യാത്രാ വിലക്ക് ബ്രിട്ടൻ നീട്ടിയേക്കും
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വാക്സിൻ കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന് ഇയു നേതാക്കളെ അനുനയിപ്പിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിട്ട് ഇടപെടുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ജോൺസൺ ഈ ആഴ്ച യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ബന്ധപ്പെടുമെന്നാണ് റിപ്പോർട്ട്. വാക്സിൻ കയറ്റുമതി ചെയ്യുന്നത് “നിരോധിക്കാൻ” യൂറോപ്യൻ യൂണിയന് അധികാരമുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ …
ബ്രിസ്റ്റോളിൽ “കിൽ ദി ബിൽ“ പ്രതിഷേധക്കാർ പോലീസ് സ്റ്റേഷന് തീയിട്ടു; പുതിയ നിയമം യുകെയെ പോലീസ് സ്റ്റേറ്റാക്കുമെന്ന് ആരോപണം
ബ്രിസ്റ്റോളിൽ “കിൽ ദി ബിൽ“ പ്രതിഷേധക്കാർ പോലീസ് സ്റ്റേഷന് തീയിട്ടു; പുതിയ നിയമം യുകെയെ പോലീസ് സ്റ്റേറ്റാക്കുമെന്ന് ആരോപണം
സ്വന്തം ലേഖകൻ: ബ്രിസ്റ്റോൾ “കിൽ ദി ബിൽ” പ്രതിഷേധത്തിൽ വ്യാപക അതിക്രമം. യുകെ സർക്കാരിൻ്റെ പുതിയ പോലീസ്, ക്രൈം, സെൻ്റൻസിങ്, ആൻ്റ് കോർട്സ് ബില്ലിനെതിരായ പ്രതിഷേധമാണ് അക്രമാസകതമായത്. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തകർക്കുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് സമാധാനപരമായി ആരംഭിച്ച പ്രകടനമാണ് പെട്ടെന്ന് പോലീസുമായുള്ള ഏറ്റുമുട്ടലായി …