സ്വന്തം ലേഖകൻ: ഹോട്ടൽ, റസ്റ്ററന്റ്, ഗതാഗതം, ലോൺട്രി, ബ്യൂട്ടി സലൂൺ എന്നീ മേഖലകളിൽ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് 14 ദിവസത്തിനിടെ പിസിആർ ടെസ്റ്റ് നിർബന്ധം. സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മാനവശേഷി, സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സമിതിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. യുഎഇയിൽ ജോലി ചെയ്യുന്ന സ്വകാര്യ മേഖലാ …
സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് ഇനി ഖത്തർ എയർവേസ് വിമാനത്തിൽ ഖത്തറിലേക്ക് വരുേമ്പാൾ മുൻകൂട്ടിയുള്ള കോവിഡ് പരിശോധന വേണ്ട. ഖത്തറിലേക്ക് തങ്ങളുടെ വിമാനങ്ങളിൽ വരുന്ന യാത്രക്കാരുടെ യാത്രച്ചട്ടങ്ങൾ പരിഷ്കരിച്ച വിവരം ഖത്തർ എയർവേസാണ് അറിയിച്ചത്. അർമീനിയ, ബംഗ്ലാദേശ്, ബ്രസീല്‍, ഇന്ത്യ, ഇറാന്, ഇറാഖ്, നേപ്പാള്‍, നൈജീരിയ, പാകിസ്താന്, ഫിലിപ്പീന്‍സ്, റഷ്യ, ശ്രീലങ്ക, താൻസനിയ എന്നീ …
സ്വന്തം ലേഖകൻ: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് തുടക്കമായി. ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ നടന്നു. താര സമ്പന്നമായ ചടങ്ങിൽ മമ്മൂട്ടി, സംവിധായകരായ പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ നടന്മാരായ ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെയുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ബറോസ്. എന്നാൽ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇന്ന് ഒരു വർഷം തികയുന്നു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി 2020 മാർച്ച് 23നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വീടുകളിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ സാമൂഹികവത്കരണത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. രണ്ടു തവണ ലോക്ക്ഡൗൺ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം ശക്തമാകുന്ന ജർമനയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ഏപ്രിൽ ഒന്നിനും അഞ്ചിനും ഇടയിൽ രാജ്യത്ത് കർശനമായ അടച്ചുപൂട്ടൽ നടത്തുമെന്ന് ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു. 16 സംസ്ഥാന ഗവർണർമാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനമായത്. പ്രതിദിന കോവിഡ് ബാധ ആളോഹരി കണക്കിൽ അമേരിക്കയേക്കാൾ കൂടിയതായും വൈറസിന്‍റെ മൂന്നാംവരവാണ് രാജ്യം …
സ്വന്തം ലേഖകൻ: കോവിഡ് രോഗികൾ രാജ്യത്ത് ദിനേന വർധിച്ചുവരുകയാണ്. രോഗികൾ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പുതിയ സാഹചര്യത്തിൽ കോവിഡ് രോഗികൾക്കായി ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്.എം.സി) കേന്ദ്രീകൃത ഹോം ഐെസാലേഷന്‍ സേവനം ആരംഭിച്ചു. എച്ച്.എം.സിയുടെ കമ്യൂണിക്കബിള്‍ ഡിസീസ് സെൻററാണ് പദ്ധതി പ്രവര്‍ത്തിപ്പിക്കുന്നത്. കോവിഡ് ബാധിച്ചവരെ ഒറ്റക്ക് കഴിയാന്‍ അനുവദിക്കുന്നതരത്തിൽ സൗകര്യങ്ങൾ ഒരുക്കുകയാണ് …
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് ആസ്ട്രാസെനിക്ക വാക്‌സീന്‍ 79 ശതമാനവും ഫലപ്രദമാണെന്നു യുഎസ് നടത്തിയ പുതിയ പഠനം തെളിയിക്കുന്നു. യൂറോപ്പില്‍ ഈ വാക്‌സീന്‍ ഉപയോഗിച്ചവര്‍ക്ക് രക്തം കട്ടപിടിച്ച് ഗുരുതരമായ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഈ വാക്‌സിനേഷന്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ഇതിനെതിരേ രംഗത്തു വന്നെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. യുഎസ് …
സ്വന്തം ലേഖകൻ: യാത്രാ നടപടികളിൽ ഇളവ് ലഭിക്കുന്ന 12 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി പരിഷ്കരിച്ചു. നിലവിലെ പട്ടികയിൽനിന്ന് ഖസക്കിസ്ഥാനെ ഒഴിവാക്കി. ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണയ്, ചൈന, ഗ്രീൻലൻഡ്, ഹോങ്കോങ്, ഐസ് ലൻഡ്, മൊറീഷ്യസ്, ന്യുസീലൻഡ്, സിംഗപ്പൂർ, സൗദി അറേബ്യ, മൊറോക്കോ എന്നീ രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാണ് ഇളവ്. ഇവർക്കു യാത്രയ്ക്കു മുൻപുള്ള പിസിആറും യുഎഇയിലെ ക്വാറന്റീനും …
സ്വന്തം ലേഖകൻ: ഒമാനിലെ ഇൻസ്റ്റിറ്റ്യൂഷനൽ െഎസോലേഷൻ നിയമത്തിൽ മാറ്റം. താമസത്തിനുള്ള ഹോട്ടലുകളും അപ്പാർട്ട്മെൻറുകളും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക ഒാൺലൈൻ സംവിധാനമായ സഹാല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. മാർച്ച് 29ന് ഉച്ചക്ക് രണ്ട് മണി മുതൽ ഒമാനിലെത്തുന്ന യാത്രക്കാർക്ക് ഇൗ നിയമം ബാധകമായിരിക്കും. ഒമാനിലേക്ക് വരുന്ന …