സ്വന്തം ലേഖകൻ: അനുമതിയില്ലാത്ത വിദേശയാത്രകൾക്ക് 5000 പൗണ്ട് പിഴശിക്ഷ ഈടാക്കുന്ന പുതിയ നിയമം അടുത്തയാഴ്ച മുതൽ ബ്രിട്ടനിൽ പ്രാബല്യത്തിലാകും. വിദേശ വിനോദയാത്രകളും അത്യാവശ്യമല്ലാത്ത മറ്റു യാത്രകളും ഒഴിവാക്കാനാണു സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ യാത്രാ നിയന്ത്രണങ്ങളും അവയ്ക്കുള്ള പിഴയും അനുശാസിക്കുന്ന നിയമം വ്യാഴാഴ്ച ബ്രിട്ടീഷ് പാർലമെന്റ് പാസാക്കും. നിലവിലെ സ്റ്റേ അറ്റ് ഹോം നിയന്ത്രണം …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രമുഖ വ്യവസായിയും ഇന്ത്യൻ ഹൈക്കമ്മിഷനിലെ മുൻ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും സാമൂഹ്യ പ്രവർത്തകനുമായ തെക്കേമുറി ഹരിദാസ് (ടി ഹരിദാസ്-70) അന്തരിച്ചു. ബുധനാഴ്ച ലണ്ടനിലെ ടൂട്ടിംങ് സെന്റ് ജോർജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെത്തുർന്നു രണ്ടു ദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട്. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് മേഖലകളിലെ ഒട്ടേറെ …
സ്വന്തം ലേഖകൻ: യുഎസിലെ കൊളറാഡോ സംസ്ഥാനത്തെ ബോൾഡറിലുള്ള സൂപ്പർമാർക്കറ്റിൽ അക്രമി നടത്തിയ വെടിവയ്പിൽ 10 മരണം. കൊളറാഡോ സ്വദേശിയായ അക്രമി അഹമ്മദ് അൽ അലിവി അലിസ (21) അറസ്റ്റിലായി. വെടിവയ്പിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കുകയാണ്. കിങ് സൂപേഴ്സ് സൂപ്പർമാർക്കറ്റിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3ന് വെടിവയ്പു നടക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ എറിക് റ്റാലി (51) എന്ന …
സ്വന്തം ലേഖകൻ: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രി സ്ഥാനം വഹിച്ചു വരികയായിരുന്നു. ഷെയ്ഖ് മുഹമ്മദാണു വിയോഗ വാർത്ത രാവിലെ ലോകത്തെ …
സ്വന്തം ലേഖകൻ: ഭരണം നിലനിർത്താൻ പാടുപെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു. ഫലപ്രഖ്യാപനം 90 ശതമാനം പൂർത്തിയാകുേമ്പാൾ കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റ് അകലെയാണ് നെതന്യാഹുവിന്‍റെ തീവ്ര വലതുപക്ഷ സഖ്യം. പ്രതിപക്ഷത്തെ മറ്റൊരു തീവ്ര വലതുപക്ഷ കക്ഷി കൂടി പിന്തുണ നൽകിയാലും ഏഴു സീറ്റേ ലഭിക്കൂ. യഥാർഥ ചിത്രം ലഭിക്കാൻ അവസാന ഫലം വരെ കാത്തിരിക്കേണ്ടി …
സ്വന്തം ലേഖകൻ: മ്യാൻമറിലെ ജനകീയ പ്രക്ഷോഭം പട്ടാള ഭരണകൂടം അടിച്ചമർത്തുന്നതിനിടെ ഏഴു വയസുകാരി വെടിയേറ്റു മരിച്ചു. മാൻഡലെ നഗരപ്രാന്തത്തിൽ പട്ടാളം സമരക്കാർക്കു നേരെ വെടിവയ്ക്കുന്നതിനിടെ വീട്ടിനുള്ളിലാണ് പെൺകുട്ടിക്കു വെടിയേറ്റത്. വെടിവയ്പിൽ മറ്റൊരാളും കൊല്ലപ്പെട്ടു. ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയെ പുറത്താക്കി പട്ടാളം ഭരണം പിടിച്ച ഫെബ്രുവരി ഒന്നു മുതൽ നിരവധി പേരാണ് സൈന്യത്തിന്റെ തോക്കിനിരയായത്. …
സ്വന്തം ലേഖകൻ: കൺസർവേറ്റീവ് പാർട്ടി സഖ്യം ഭരിക്കുന്ന ആസ്ട്രേലിയയിൽ പാർലമെന്റ് കേന്ദ്രീകരിച്ച് നടന്ന ലൈംഗിക വേഴ്ചകളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊട്ടിത്തെറി. പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേതൃത്വം നൽകുന്ന സർക്കാറിനെ പ്രതിക്കൂട്ടിലാക്കി ജീവനക്കാർ പാർലമെന്‍റിനകത്ത് നടത്തിയ ലൈംഗിക വേഴ്ചകളുടെ നിരവധി വിഡിയോകളാണ് തിങ്കളാഴ്ച പുറത്തെത്തിയത്. സഖ്യകക്ഷി സർക്കാറിന്‍റെ ഗ്രൂപ് ചാറ്റിൽ പങ്കുവെച്ച വിഡിയോകളും ചിത്രങ്ങളും …
സ്വന്തം ലേഖകൻ: മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തൊഴില്‍ നിയമത്തിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ നടപ്പാക്കുക സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നിലവിലുള്ള രണ്ട് ദിവസത്തെ പ്രതിവാര അവധിയില്‍ ഒരു മാറ്റവും വരുത്താതെ. ജോലി സമയവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിക്കാതെ, തന്റെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന്റെ സ്വഭാവത്തിനും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള ജോലിക്കും അനുസൃതമായി ഒരു തൊഴിലുടമയ്ക്ക് പ്രവൃത്തി സമയം …
സ്വന്തം ലേഖകൻ: കുവൈത്തിലെ സിബിഎസ്‌ഇ 10,12 ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുവൈത്തിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയേറി. കുവൈത്തിലെ 17 ഇന്ത്യൻ സ്കൂളുകളിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് 2844 കുട്ടികളും 12ാം ക്ലാസിൽ 1885 കുട്ടികളുമുണ്ട്. ഈ മാസം നടക്കേണ്ടിയിരുന്ന പരീക്ഷകൾ സിബിഎസ്‌ഇ മേയ് 4 …
സ്വന്തം ലേഖകൻ: വികസന മുന്നേറ്റത്തിനു കൂടുതൽ സജ്ജമാകാൻ ദുബായ് ഭരണകൂടത്തിന്റെ പ്രവർത്തന ഘടനയിലടക്കം സമഗ്രമാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാണിജ്യ-വ്യാപാര ഇടപാട് 1.4 ലക്ഷം കോടി ദിർഹത്തിൽ നിന്ന് 2 ലക്ഷം കോടിയാക്കാനുള്ള പഞ്ചവത്സര പദ്ധതിക്ക് ദുബായ് കൗൺസിൽ യോഗത്തിൽ അംഗീകാരം …