1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ ഉൽപ്പന്നങ്ങളിലെ ചിത്രങ്ങളും ലോഗോയും പരിധി വിട്ടാൽ 10 ലക്ഷം റിയാല്‍ വരെ പിഴ
ഖത്തറിൽ ഉൽപ്പന്നങ്ങളിലെ ചിത്രങ്ങളും ലോഗോയും പരിധി വിട്ടാൽ 10 ലക്ഷം റിയാല്‍ വരെ പിഴ
സ്വന്തം ലേഖകൻ: ഇസ്ലാമിക മൂല്യങ്ങള്‍ക്കും രാജ്യത്തെ പൊതു ധാര്‍മികതയ്ക്കും നിരക്കാത്ത ലോഗോയോ ചിത്രങ്ങളോ ഉള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വില്‍ക്കാനോ പരസ്യം ചെയ്യാനോ പാടില്ലെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ ചില പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ സദാചാര മൂല്യങ്ങള്‍ക്കും മാന്യതയ്ക്കും നിരക്കാത്ത ചിത്രങ്ങളോട് കൂടിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും പരസ്യം നല്‍കുകയും …
വാക്സിൻ എടുക്കാത്ത ഇന്ത്യക്കാര്‍ ഓണ്‍ അറൈവൽ വിസയിൽ ഖത്തറിലേക്ക് വരരുത്
വാക്സിൻ എടുക്കാത്ത ഇന്ത്യക്കാര്‍ ഓണ്‍ അറൈവൽ വിസയിൽ ഖത്തറിലേക്ക് വരരുത്
സ്വന്തം ലേഖകൻ: വാക്സിൻ എടുക്കാത്ത ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാന്‍ അനുമതിയില്ലെന്ന് ആരോഗ്യ മന്ത്രാലയം. വാക്സിനെടുക്കാത്ത സ്ഥിരം വിസയില്‍ വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്‍റൈനാണ് വേണ്ടത്. ഇതുവരെ ഒരു ലക്ഷം ബൂസ്റ്റര്‍ ഡോസ് നല്‍കിക്കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ യാത്രാ ചട്ടത്തിലാണ് എക്സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് …
ബഹ്റൈനിൽ ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കുന്നതിനുള്ള സമയപരിധി ആറ് മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി
ബഹ്റൈനിൽ ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കുന്നതിനുള്ള സമയപരിധി ആറ് മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റർ ഡോസ് സമയപരിധി ആറ് മാസത്തിൽ നിന്ന് മൂന്ന് മാസമായി കുറച്ചു. ദേശീയ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ഏകോപന സമിതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് തീരുമാനം നടപ്പിലാക്കാന്‍ ബഹ്റെെന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലിയിരുത്തിയാണ് തീരുമാനം എടുത്തിരിക്കുന്നത്. സ്പുട്നിക്, …
പ്ര​തി​ദി​നം 50 ല​ക്ഷം മാ​സ്​​ക് നിർമ്മിച്ച് കുവൈത്ത്; ആ​റു​ മാ​സ​ത്തേ​ക്ക് കരുതൽ ശേഖരം
പ്ര​തി​ദി​നം 50 ല​ക്ഷം മാ​സ്​​ക് നിർമ്മിച്ച് കുവൈത്ത്; ആ​റു​ മാ​സ​ത്തേ​ക്ക് കരുതൽ ശേഖരം
സ്വന്തം ലേഖകൻ: ഒരോ ദിവസവും കുവൈത്തില്‍ നിര്‍മ്മിക്കുന്നത് 50 ലക്ഷം മാസ്കുകള്‍. ഒമ്പത് തദ്ദേശീയ ഫാക്ടറികളിലാണ് മാസ്കുകള്‍ നിര്‍മ്മിക്കുന്നത്. വ്യവസായികാടിസ്ഥാനത്തിൽ ആണ് കുവൈത്തില്‍ മാസ്ക് നിര്‍മ്മിക്കുന്നത്. ആറ് മാസത്തേക്ക് കുവൈത്തില്‍ ഉപയോഗിക്കാന്‍ ആവശ്യമായ മാസ്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാജ്യത്ത് മാസ്കിന്‍റെ ഉൽപാദനം വർധിച്ചതോടെ വിലയും കുറഞ്ഞു. 50 എണ്ണം ഉള്‍കൊള്ളുന്ന പാക്കറ്റുകള്‍ ആക്കിയാണ് രാജ്യത്ത് മാസ്കിന്‍റെ വില്‍പ്പന …
ഭൂമിയിലെത്തി കാമുകനെ കാ ണാൻ പേടകത്തില്‍ ഓട്ടയിട്ടു! ബഹിരാകാശ യാത്രികയുടെ പേരിൽ യുഎസ് – റഷ്യ പോര്
ഭൂമിയിലെത്തി കാമുകനെ കാ ണാൻ പേടകത്തില്‍ ഓട്ടയിട്ടു! ബഹിരാകാശ യാത്രികയുടെ പേരിൽ യുഎസ് – റഷ്യ പോര്
സ്വന്തം ലേഖകൻ: യുഎസ്-റഷ്യ അസ്വാരസ്യങ്ങള്‍ ബഹിരാകാശത്തേക്ക്. സോയൂസ് എംഎസ്-09 എന്ന ബഹിരാകാശ പേടകത്തില്‍ നാസയുടെ ബഹിരാകാശയാത്രിക ദ്വാരമുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് നാസയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 2018ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത സോയൂസ് എംഎസ്-09 എന്ന ബഹിരാകാശ പേടകത്തില്‍ …
ജനിക്കാൻ അനുവദിച്ചതിന് അമ്മയുടെ ഡോക്ടറെ കോടതി കയറ്റി യുവതി നഷ്ടപരിഹാരം നേടിയത് കോടികൾ!
ജനിക്കാൻ അനുവദിച്ചതിന് അമ്മയുടെ ഡോക്ടറെ കോടതി കയറ്റി യുവതി നഷ്ടപരിഹാരം നേടിയത് കോടികൾ!
സ്വന്തം ലേഖകൻ: തന്നെ ജനിക്കാൻ അനുവദിച്ചതിന് അമ്മയുടെ ഡോക്ടർക്കെതിരെ കേസ് നൽകി കോടികളുടെ നഷ്ടപരിഹാരം സ്വന്തമാക്കി യുവതി . സ്‌പൈന ബിഫിഡ എന്ന വൈകല്യം എവി ടൂംബ്‌സ് എന്ന 20 വയസ്സുകാരിയാണ് അമ്മയുടെ പ്രസവത്തിന് എത്തിയ ഡോക്ടറെ കോടതി കയറ്റിയത് . തന്റെ അമ്മയെ ശരിയായ രീതിയിൽ ഡോക്ടർ ഉപദേശിച്ചിരുന്നെങ്കിൽ താൻ ജനിക്കുമായിരുന്നില്ല എന്നാണ് എവിയുടെ …
ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ട്വിറ്ററിനും ഇനി ഇന്ത്യൻ “തല“; താരമായി പരാഗ് അഗ്രവാൾ
ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ട്വിറ്ററിനും ഇനി ഇന്ത്യൻ “തല“; താരമായി പരാഗ് അഗ്രവാൾ
സ്വന്തം ലേഖകൻ: ഗൂഗിളിനും മൈക്രോസോഫ്റ്റിനും അഡോബിനും പിന്നാലെയിതാ ട്വിറ്ററും ഇനി ഇന്ത്യാക്കാരന്റെ നിയന്ത്രണത്തിലേയ്‌ക്ക്. ലോക നേതാക്കളടക്കം പൊതുസമൂഹത്തോട് സംവദിക്കുന്ന പ്രധാന സമൂഹ മാദ്ധ്യമമായ ട്വിറ്ററിന്റെ തലപ്പത്തേക്ക് എത്തിച്ചേർന്നിരിക്കുകയാണ് ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ. ഇന്ന് സമൂഹ മാദ്ധ്യമങ്ങളടക്കം ചർച്ച ചെയ്യുകയാണ് പരാഗ് അഗ്രവാളിനെകുറിച്ച്. സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് …
യുകെയിൽ ഒമിക്രോൺ ഭീഷണി മറികടക്കാൻ കോവിഡ് ബൂസ്റ്റർ പ്രോഗ്രാം; NHS വെയിറ്റിംഗ് ലിസ്റ്റ് ഇനിയും നീളും
യുകെയിൽ ഒമിക്രോൺ ഭീഷണി മറികടക്കാൻ കോവിഡ് ബൂസ്റ്റർ പ്രോഗ്രാം; NHS  വെയിറ്റിംഗ് ലിസ്റ്റ് ഇനിയും നീളും
സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോണ്‍ കോവിഡ് വേരിയന്റിനെതിരെ പ്രതിരോധം ശക്തിപ്പെടുത്താനായി ജനുവരി അവസാനത്തോടെ എല്ലാവര്‍ക്കും ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ലഭ്യമാക്കുമെന്ന് പ്രധാമന്ത്രി ബോറിസ് ജോണ്‍സണ്‍. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനായി യുകെയുടെ ബൂസ്റ്റര്‍ വാക്‌സിനേഷന്‍ മഹാദൗത്യത്തിന് തുടക്കം കുറിയ്ക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബൃഹത്തായ വാക്‌സിനേഷന്‍ ദൗത്യം നേടാന്‍ ജിപിമാര്‍ക്ക് ഓരോ വാക്‌സിനേഷനും 15 പൗണ്ട് വീതം നല്‍കും. ഞായറാഴ്ചയാണെങ്കില്‍ …
ജർമനിയിലേക്ക് മലയാളി നഴ്സുമാർക്ക് വഴി തുറന്ന് നോർക്ക; റിക്രൂട്ട്മെൻ്റിന് ധാരണാപത്രമായി
ജർമനിയിലേക്ക് മലയാളി നഴ്സുമാർക്ക് വഴി തുറന്ന് നോർക്ക; റിക്രൂട്ട്മെൻ്റിന് ധാരണാപത്രമായി
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ പുതിയ അധ്യായവുമായി നോര്‍ക്ക റൂട്ട്സും ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വിദേശ റിക്രൂട്മെന്റ് നടത്താന്‍ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഡിസംബര്‍ രണ്ടിന് ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ട്രിപ്പിള്‍ വിന്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന ജര്‍മന്‍ റിക്രൂട്ട്‌മെന്റ് പദ്ധതി ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ …
ആൻഡ്രൂ കോമോ ലൈംഗിക വിവാദം; പ്രധാന അവതാരകന്‍ ക്രിസ് കോമോയെ സിഎൻഎൻ പുറത്താക്കി
ആൻഡ്രൂ കോമോ ലൈംഗിക വിവാദം; പ്രധാന അവതാരകന്‍ ക്രിസ് കോമോയെ സിഎൻഎൻ പുറത്താക്കി
സ്വന്തം ലേഖകൻ: പ്രൈം ടൈം അവതാരകന്‍ ക്രിസ് കോമോയെ സസ്പൻഡ് അന്താരാഷ്ട്ര വാർത്താ മാധ്യമമായ സിഎൻഎൻ. ലൈംഗിക പീഡന പരാതി നേരിടുന്ന ന്യൂയോർക്ക് മുൻ ഗവർണറും സഹോദരനുമായ ആൻഡ്ര്യൂ കോമോയെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കോവിഡ് മഹാമാരിക്കാലത്ത് ദിനംപ്രതിയുള്ള വാർത്താ സമ്മേളനത്തിലൂടെ ഏറെ ജനപ്രിയനായ നേതാവായി മാറിയ ഗവർണറാണ് …