സ്വന്തം ലേഖകൻ: യുകെയിൽ ഫെബ്രുവരി 15നകം 15 ദശലക്ഷം ജനങ്ങൾക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകുമെന്ന് സർക്കാർ. ഈ ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ പത്ത് പുതിയ മാസ് കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും. നിലവിൽ വാക്സിൻ നൽകുന്ന ഏഴ് ഹബ്ബുകൾക്ക് പുറമേയാണ് ബ്ലാക്ക്ബേൺ കത്തീഡ്രൽ, സെന്റ് ഹെലൻസ് റഗ്ബി ഗ്രൗണ്ട് എന്നിവയുൾപ്പെടെ പത്തോളം …
സ്വന്തം ലേഖകൻ: ജൂണിൽ നടക്കുന്ന ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് യുകെ. കോൺവാൾ മേഖലയിലാണ് ഉച്ചകോടി നടക്കുന്നത്. യുറോപ്യൻ യൂണിയൻ,യുകെ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.എസ്.എ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കൊവിഡ് 19, കാലാവസ്ഥ വ്യതിയാനം, സ്വതന്ത്ര്യ വ്യാപാരം എന്നിവയെല്ലാമാണ് ഉച്ചകോടിയിലെ പ്രധാന ചർച്ച വിഷയം. ഉച്ചകോടിക്ക് മുമ്പായി …
സ്വന്തം ലേഖകൻ: പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് അനുകൂലികള്‍ വലിയ കലാപം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. രാജ്യം മുഴുവന്‍ അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനുവരി 20 ബുധനാഴ്ചയാണ് ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുക. 50 സംസ്ഥാനങ്ങളിലും ഗൗരവമായ ജാഗ്രതാനിര്‍ദേശമാണ് എഫ്.ബി.ഐ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ക്യാപിറ്റോള്‍ മന്ദിരങ്ങളില്‍ ട്രംപ് …
സ്വന്തം ലേഖകൻ: ബൈഡൻ കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത ദിവസം തന്നെ ചില ഇസ്‌ലാമിക രാഷ്ടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കു ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്തണം അവസാനിപ്പികുമെന്നു ജോ ബൈഡനെ ഉദ്ധരിച്ചു നിയുക്ത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ളിൻ അറിയിച്ചു. അതോടൊപ്പം ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവുകൾ …
സ്വന്തം ലേഖകൻ: വാക്‌സീൻ എടുത്തവരും അല്ലാത്തവരും കൊവിഡ് മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഹമദ് കമ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ.മുന അൽ മസലമണി നിർദേശിച്ചു. ഡിസംബർ 23ന് ആരംഭിച്ച ആദ്യഘട്ട കൊവിഡ് വാക്‌സിനേഷൻ ഈ മാസം 31 വരെയാണ്. വാക്‌സീൻ മുഴുവൻ ഡോസും സ്വീകരിച്ച എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. 2 ഡോസ് …
സ്വന്തം ലേഖകൻ: ചൈനയിൽ ഐസ്ക്രീമിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. വടക്കൻ ടിൻജിൻ പ്രവശ്യയിലാണ് സംഭവം. ടിൻജിൻ ദാക്കിയോഡോ ഫുഡ് കമ്പനി നിർമിച്ച ഐസ്ക്രീമിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് 2,089 ബോക്സ് ഐസ്ക്രീമുകൾ കമ്പനി നശിപ്പിച്ചു. 4,836 ബോക്സുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം അധികരിച്ചതോടെ അബുദാബിയിൽ കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. ഇടക്കാലത്ത് യാത്രയിലും പ്രവേശനത്തിലും വരുത്തിയ ഇളവുകൾ പൂർണമായും ഇല്ലാതാക്കിയാണ് നിയന്ത്രണം കടുപ്പിച്ചത്.ഇനിമുതൽ മറ്റ് എമിറേറ്റുകളിലുള്ളവർക്ക് അബുദാബിയിൽ പ്രവേശിക്കാൻ കൊവിഡ് പരിശോധന ഉൾെപ്പടെയുള്ള ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും. നിശ്ചിത ക്വാറൻറീൻ കാലാവധിയും ഏർപ്പെടുത്തിയിട്ടുണ്ട്. പഴയരീതിയിൽ നിശ്ചിത ദിവസങ്ങൾ പിന്നിടുമ്പോഴും കൊവിഡ് …
സ്വന്തം ലേഖകൻ: എയർ ബബിൾ കരാറിന്റെ മറവിൽ ഒമാനിൽ നിന്ന് എയർ ഇന്ത്യ അമിത ചാർജ് ഈടാക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർധിച്ചതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽ പോകാനിരുന്ന പ്രവാസികൾ വലയുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എയർ ബബിൾ ധാരണ നിലനിൽക്കുന്ന യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് ഇൗടാക്കുന്നതിനെക്കാൾ ഇരട്ടിയിലധികമാണ് …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവര്‍ വിദേശത്തു വാക്സിന്‍ എടുത്താലും പി സി ആര്‍ പരിശോധന നിര്‍ബന്ധം. നിയമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ വിദേശ രാജ്യങ്ങളിലും കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതനുസരിച്ചു കുവൈത്തിലും നിയമത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തോടെ സാധാരണ നിലയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതോടെ …
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് ആദ്യമായി കൊവിഡ് ബാധിച്ച മലയാളിയെ കേരളത്തിലേയ്ക്ക് കൊണ്ടുപോയി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള അബ്ദുൽ ജബ്ബാർ ചെട്ട്യനെയാണ് തുടർ ചികിത്സയ്ക്കായി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ വിമാന മാർഗം കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയത്. ഇതാദ്യമാണ് കൊവിഡ് രോഗിയെ വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകുന്നത്. യുഎഇ, ഇന്ത്യൻ സർക്കാരുകൾ, മലപ്പുറം, കോഴിക്കോട് കളക്ടറേറ്റുകൾ, കോഴിക്കോട് എയർപോർട്ട് …