1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2021

സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് കൊവിഡ് വ്യാ​പ​നം അ​ധി​ക​രി​ച്ച​തോ​ടെ അബുദാബി​യി​ൽ കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി. ഇ​ട​ക്കാ​ല​ത്ത് യാ​ത്ര​യി​ലും പ്ര​വേ​ശ​ന​ത്തി​ലും വ​രു​ത്തി​യ ഇ​ള​വു​ക​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കി​യാ​ണ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്.ഇ​നി​മു​ത​ൽ മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലു​ള്ള​വ​ർ​ക്ക് അബുദാബി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ കൊവിഡ് പ​രി​ശോ​ധ​ന ഉ​ൾ​െ​പ്പ​ടെ​യു​ള്ള ഒ​ട്ടേ​റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ടി വ​രും.

നി​ശ്ചി​ത ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഴ​യ​രീ​തി​യി​ൽ നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും കൊവിഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ ശി​ക്ഷ​യു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​യു​ണ്ടാ​വും. യു.​എ.​ഇ​യി​ലെ മ​റ്റ് എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് അബുദാബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് പു​റ​ത്തു​വി​ട്ട​ത്.

48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത പി.​സി.​ആ​ർ ടെ​സ്​​റ്റി​ലോ, ഡി.​പി.​ഐ പ​രി​ശോ​ധ​ന​യി​ലോ നെ​ഗ​റ്റി​വ് ഫ​ലം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. അബുദാബി​യി​ൽ പ്ര​വേ​ശി​ച്ച​വ​ർ​ക്ക് നാ​ലാം ദി​വ​സ​വും എ​ട്ടാം ദി​വ​സ​വും പി.​സി.​ആ​ർ ടെ​സ്​​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി. പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കും.

നേ​ര​ത്തേ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​രി​േ​ശാ​ധ​നാ സ​മ​യം 78 മ​ണി​ക്കൂ​ർ ആ​യി​രു​ന്നു. ആ​റ്, 12 ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു പി.​സി.​ആ​ർ പ​രി​ശോ​ധ​ന. ഇൗ ​ഇ​ള​വു​ക​ളാ​ണ് ഇ​പ്പോ​ൾ പി​ൻ​വ​ലി​ച്ച​ത്. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് അ​ൽ​ഹു​സ​ൻ ആ​പ്പി​ൽ ‘ഇ’​അ​ല്ലെ​ങ്കി​ൽ ഗോ​ൾ​ഡ​ൻ സ്​​റ്റാ​ർ ചി​ഹ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​ള​വ് ല​ഭി​ക്കും.

രാ​ജ്യ​ത്ത് ശീ​ത​കാ​ല അ​വ​ധി ക​ഴി​ഞ്ഞ്​ സ്കൂ​ളു​ക​ൾ തു​റ​ന്നെ​ങ്കി​ലും അബുദാബി​യി​ൽ ര​ണ്ടാ​ഴ്ച​യാ​യി ഓ​ൺ​ലൈ​ൻ പ​ഠ​നം ത​ന്നെ​യാ​യി​രു​ന്നു.ര​ണ്ടാ​ഴ്ച പി​ന്നി​ട്ട് ഞാ​യ​റാ​ഴ്ച സ്കൂ​ളു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ, ശ​നി​യാ​ഴ്ച അ​ധി​കൃ​ത​ർ പു​റ​പ്പെ​ടു​വി​ച്ച അ​റി​യി​പ്പി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രാ​ൻ ത​ന്നെ​യാ​ണ് നി​ർ​ദേ​ശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.